Latest Updates
-
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം
അകാല വാര്ദ്ധക്യത്തിന് വിട നല്‍കാം
വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ പല ലക്ഷണങ്ങളും നമ്മുടെ മുഖത്തും ശരീരത്തിലും പ്രകടമാകും. ശരീരത്തിന് ചുളിവുകളും മുടിയിഴകള്‍ക്ക് നരയും വരുന്നു കൂടാതെ കണ്ണിന്റെ കാഴ്ചയെയും ഓര്‍മ്മശക്തിയേയും ഇത് കാര്യമായി ബാധിയ്ക്കും. ഈ കറുത്ത പുള്ളികള്‍ മാറ്റാന്‍ രണ്ടാഴ്ച മതി
എപ്പോഴും ചെറുപ്പമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതിയും നമ്മളെ പെട്ടെന്ന് വയസ്സന്മാരാക്കുന്നു. അകാല വാര്‍ദ്ധക്യവും ഇന്നത്തെ കാലത്ത് ചര്‍ച്ചാ വിഷയമാണ്. അകാല വാര്‍ദ്ധക്യം ഏറ്റവും ആദ്യം ബാധിയ്ക്കുന്നതും നമ്മുടെ മുഖത്തെ തന്നെയാണ്.
ഇതിനെ പ്രതിരോധിയ്ക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്നുണ്ടാവും. മുഖത്തെ ചുളിച്ചില്‍ മാറ്റി ചര്‍മ്മം തൂങ്ങുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. പല്ലിലെ കറ പ്രശ്നമാകുമ്പോള് പരിഹാരം 5മിനിട്ടില്‍

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയാണ് ആദ്യത്തെ പ്രതിവിധി. മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ ചര്‍മ്മത്തിന് തിളക്കവും മുറുക്കവും നല്‍കാം. മാത്രമല്ല ചര്‍മ്മം ചെറുപ്പമായിരിക്കാനും മുട്ടയുടെ വെള്ള ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം
മുട്ടയുടെ വെള്ള മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് അതിനു മുകളില്‍ ഒരു ടിഷ്യു പേപ്പര്‍ കൊണ്ട് മൂടുക. അതിനു ശേഷം ഒരു ലെയര്‍ കൂടി മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക. അതിനു മുകളില്‍ ഒരു ടിഷ്യൂ കൂടി ചേര്‍ക്കുക. അല്പസമയത്തിനു ശേഷം ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പതുക്കെ ഉരിച്ചെടുക്കുക.

മുട്ടയുടെ വെള്ളയും നാരങ്ങ നീരും
മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തേനില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

കുക്കുമ്പര്‍
സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ സുഷിരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തെ ചെറുപ്പമാക്കുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ കെ വിറ്റാമിന്‍ സി എന്നിവയും കുക്കുമ്പറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

സിലിക്കയാണ് പ്രധാനം
കുക്കുമ്പറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിലിക്ക, ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം തടയുന്ന ടിഷ്യൂകള്‍ എല്ലാം ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അകാല വാര്ദ്ധക്യത്തിന് വിട നല്‍കാം
കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളാക്കി മിക്സിയില്‍ അരച്ചതിനു ശേഷം അതിന്റെ പള്‍പ്പെടുത്ത് മുട്ടയുടെ വെള്ളയും കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഫലം സുനിശ്ചിതം
ഇത്തരത്തില്‍ മുകളില്‍ പറഞ്ഞ രണ്ട് രീതികളും ചെയ്താല്‍ തീര്‍ച്ചയായും ഫലം ഉണ്ടാകും. എന്നാല്‍ ഏത് രീതിയാണെങ്കിലും ഫലം രണ്ട് ദിവസത്തിനുള്ളില്‍ വേണമെന്ന് ഒരിക്കലും വാശി പിടിക്കരുത്. കാരണം പ്രകൃതി ദത്തമായ രീതികള്‍ ചെയ്യുമ്പോള്‍ അതിന് സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ദിവസങ്ങള്‍ കാത്തിരുന്നാലും പറയുന്നതു പോലുള്ള രീതികള്‍ ചെയ്താലും മാത്രമേ ഉദ്ദേശിച്ച ഫലം ലഭിയ്ക്കുകയുള്ളൂ.



Click it and Unblock the Notifications
