സമൃദ്ധമായി താടി വളരാന്‍ ചില പൊടിക്കൈകള്‍

Posted By:
Subscribe to Boldsky

താടി നമ്മുടെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിട്ട് കുറച്ച് കാലമായി. പ്രേമത്തില്‍ ജോര്‍ജ്ജിനോടു തോന്നിയ അതേ സ്‌നേഹം തന്നെ പലര്‍ക്കും ജോര്‍ജ്ജിന്റെ താടിയോടും തോന്നി. എന്നാല്‍ ജോര്‍ജ്ജിന്റെ താടി കഴിഞ്ഞപ്പോള്‍ അതാ ചാര്‍ലിയുമായി തൊട്ടുപിറകേ ദുല്‍ഖറും. താടി ഇപ്പോള്‍ സൗന്ദര്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ന്യൂജനറേഷനില്‍. എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും താടി വളരാത്തവര്‍ക്കായി ചില താടി ടിപ്‌സ്. എന്താണ് ഈ താടിയ്ക്കു പിറകിലുള്ള രഹസ്യം?

മുഖത്തുണ്ടാകുന്ന മൃതകോശങ്ങളാണ് പലപ്പോഴും നമ്മുടെ താടി പ്രേമത്തെ തടഞ്ഞു നിര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മുഖം സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കുക. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും ഇത്തരത്തില്‍ സ്‌ക്രബ് ചെയ്യുന്നതിലൂടെ കഴിയുന്നു.

Ways To Make Your Beard Grow Faster

നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ ചെയ്യേണ്ടത് എന്നു നോക്കാം.

വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്, ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എ ബി സി ഇ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

മാനസിക സമ്മര്‍ദ്ദം വേണ്ട

mental stress

മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അതുകൊണ്ടു തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക.

വെള്ളം കുടിയ്ക്കുക

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ആവണക്കെണ്ണ

oil for beard

ആവണക്കെണ്ണ ഉപയോഗിക്കുന്നത് താടി വളര്‍ച്ച ത്വരിതഗതിയിലാക്കും. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.

പാരമ്പര്യം

പാരമ്പര്യം പ്രധാനഘടകമാണ് എന്നതും സത്യം. പാരമ്പര്യമായി താടിയില്ലാത്തവര്‍ക്ക് മിക്കവാറും നിരാശയായിരിക്കും ഫലം. എങ്കിലും പല വഴികളും പരീക്ഷിക്കാമെന്നതും പ്രത്യേകതയാണ്.

Read more about: style, men, പുരുഷന്‍
English summary

Natural Ways To Make Your Beard Grow Faster

Natural Ways to Make Your Beard Grow Faster: This article lists some natural ways to grow facial hair faster.
Story first published: Wednesday, January 6, 2016, 17:18 [IST]
Subscribe Newsletter