For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ ഈ മഞ്ഞ ആവരണം നീക്കാം

പല്ലില്‍ മഞ്ഞ നിറത്തിലെ ഒരു ആവരണം രൂപപ്പെട്ടുന്നത് സാധാരണയാണ്. പ്ലേക് എന്നാണ് ഇത് അറിയപ്പെടുന്നത്.

|

പല്ലിന്റെ ആരോഗ്യവും സൗന്ദര്യവുമെല്ലാം പ്രധാനപ്പെട്ടതാണ്. പല്ലില്‍ പല നിറംമാറ്റങ്ങളുമുണ്ടാകാം, കറുപ്പു നിറം, മങ്ങിയ വെള്ളനിറം, മഞ്ഞനിറം എന്നിങ്ങനെ പോകുന്നു ഇത്.

പല്ലില്‍ മഞ്ഞ നിറത്തിലെ ഒരു ആവരണം രൂപപ്പെട്ടുന്നത് സാധാരണയാണ്. പ്ലേക് എന്നാണ് ഇത് അറിയപ്പെടുന്നത്. മഞ്ഞ നിറത്തില്‍ പല്ലിന്റെ കടയ്ക്കലായി രൂപപ്പെടുന്ന ഒന്ന്.

ഇത് ഒരിനം ബാക്ടീരിയ കാരണമുണ്ടാകുന്നതാണ്. ഇത് നീക്കാതിരുന്നാല്‍ ഉമിനീരുമായി കലര്‍ന്ന് കട്ടിയുള്ള ടര്‍ടാര്‍ എന്ന വെളുത്ത ആവരണം പല്ലില്‍ രൂപപ്പെടും. ഇത് ഒരിനം ആസിഡ് പുറപ്പെടുവിയ്ക്കും. പല്ലിന്റെ ഇനാമല്‍ കേടു വരുത്താനും പലതരത്തിലുള്ള ദന്തരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

പല്ലിലെ പ്ലേക്വ് കളയാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ അഥവാ സോഡിയം ബൈ കാര്‍ബണേറ്റ് ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇത് അല്‍പം ടൂത്ത്‌പേസ്റ്റില്‍ വയ്ക്കുക. ഇതുകൊണ്ടു പല്ലു തേയ്ക്കാം. പിന്നീട് ചെറുചൂടുവെള്ളം കൊണ്ടു വായ കഴുകാം.

ഉപ്പ്, ബേക്കിംഗ് സോഡ

ഉപ്പ്, ബേക്കിംഗ് സോഡ

ഒരു ടീസ്പൂണ്‍ ഉപ്പ്, 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ അല്‍പം വെള്ളം ചേര്‍ത്തു കലര്‍ത്തുക. ഇതില്‍ മുക്കി പല്ലു ബ്രഷ് ചെയ്യുന്നതും ന്ല്ലതാണ്.

പേര

പേര

പേരയ്ക്കയും പേരയിലയും ഇതിനു നല്ല പരിഹാരങ്ങളാണ്. തളിരു പേരയില വായിലിട്ടു ചവയ്ക്കുന്നതു ഗുണം ചെയ്യും. ഇതുപോലെ പഴുക്കാത്ത പേരയ്ക്കയില്‍ അല്‍പം ഉപ്പു ചേര്‍ത്തു ചവച്ചരച്ചു കഴിയ്ക്കാം. പേരയിലയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ പൊളിച്ച് ഇതിന്റെ പള്‍പ്പു കൊണ്ടു പല്ലും മോണയും ഉരുമ്മുക. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

ഗ്രാമ്പൂ

ഗ്രാമ്പൂ

കരയാമ്പൂ അഥവാ ഗ്രാമ്പൂ പൊടിച്ചത് അല്‍പം ഒലീവ് ഓയിലുമായി ചേര്‍ത്തിളക്കി ഇതുകൊണ്ടു പല്ല് ബ്രഷ് ചെയ്യാം. ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും പല്ലില്‍ പ്ലേക്വ് രൂപപ്പെടുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും.

വൈറ്റ് വിനെഗര്‍

വൈറ്റ് വിനെഗര്‍

2 ടീസ്പൂണ്‍ വൈറ്റ് വിനെഗര്‍ 1 ടീസ്പൂണ്‍ ഉപ്പ് എന്നിവ അരക്കപ്പു വെള്ളത്തില്‍ കലര്‍ത്തുക. ദിവസവും ഈ ലായനി കൊണ്ട് ഒന്നോ രണ്ടോ തവണ വായ കഴുകുക. ഇതൊന്നു മതി, ഉറപ്പുള്ള സ്തനങ്ങള്‍ക്ക്!!

സൂര്യകാന്തിവിത്തുകള്‍

സൂര്യകാന്തിവിത്തുകള്‍

2 ടീസ്പൂണ്‍ സൂര്യകാന്തിവിത്തുകള്‍ അഥവാ സണ്‍ഫഌവര്‍ സീഡ് പൊടിച്ചതും 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും അരക്കപ്പു വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഇത് ചെറുചൂടില്‍ അല്‍പനേരം തിളപ്പിയ്ക്കണം. തണുത്തു കഴിയുമ്പോള്‍ ഇത് പേസ്റ്റ് പോലെയാകും. ഇതുപയോഗിച്ച് പല്ലു തേയ്ക്കാം.

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

English summary

How To Remove Plaque In Teeth

How to remove plaque in teeth, read more to know about,
X
Desktop Bottom Promotion