For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ ചില വഴികള്‍

|

കറുത്തു നീണ്ട ഭംഗിയുള്ള മുടി കൊതിയ്ക്കാത്ത സ്ത്രീകളുണ്ടോ, സ്ത്രീകള്‍ മാത്രമല്ല, തന്റെ പങ്കാളി നീണ്ട ഭംഗിയുള്ള മുടി വേണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കും.

മുടിവളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഇതില്‍ ഭക്ഷണവും ജീവിതരീതികളും മുടിസംരക്ഷണവും പാരമ്പര്യവുമൊക്കെ ഉള്‍പ്പെടും. എന്നാല്‍ നല്ല മുടിയുള്ളവരാണെങ്കിലും വേണ്ട രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ മുടി പോവുകയും ചെയ്യും.

നല്ല മുടി വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ, ഇതിനുള്ള ചില വഴികള്‍ അറിയൂ.

ചീകുക

ചീകുക

ദിവസവും പല തവണ മുടി ചീകുക. ഇത് തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ചുരുങ്ങിയത് 10 തവണയെങ്കിലും മുടി ചീകുക. പ്രയോജനമുണ്ടാകും.

അമര്‍ത്തിചീകുക

അമര്‍ത്തിചീകുക

ശിരോചര്‍മത്തിന് മര്‍ദമേല്‍ക്കും വിധം അല്‍പം അമര്‍ത്തിത്തന്നെ മുടി ചീകുക. ഇത് തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇതുവഴി മുടി വളരുവാനുമുള്ളൊരു വഴിയാണ്.

എണ്ണ തേച്ച് മസാജ് ചെയ്യുക

എണ്ണ തേച്ച് മസാജ് ചെയ്യുക

ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടി എണ്ണ തേച്ച് മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ കഴുകിക്കളയാന്‍ പാടൂ. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ ഇതിനു സാധിയ്ക്കും.

ചെമ്പരത്തി

ചെമ്പരത്തി

മുടിയ്ക്ക് പ്രകൃതിദത്ത വഴികളേക്കാള്‍ നല്ലൊരു ഔഷധം വേറെയില്ലെന്നു പറയാം. രാത്രി മുഴുവന്‍ തലയില്‍ തേയ്ക്കാനുപയോഗിക്കുന്ന എണ്ണ അല്‍പം ചൂടാക്കി ഇതില്‍ ചെമ്പരത്തിപ്പൂക്കള്‍ ഇട്ടു വയ്ക്കുക. രാവിലെ ഈ എണ്ണയുപയോഗിച്ച് മുടി മസാജ് ചെയ്യാം.

മുടി കെട്ടി വയ്ക്കുക

മുടി കെട്ടി വയ്ക്കുക

കിടക്കുന്നതിനു മുന്‍പ് മുടി നല്ലപോലെ ചീകി കെട്ടി വയ്ക്കുക. ഇത് തലയിണയുമായി സമ്പര്‍ക്കമുണ്ടായി മുടിയ്ക്ക് കേടുപാടുകള്‍ സംഭവിയ്ക്കുന്നത് തടയും.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ കലര്‍ന്ന ഭക്ഷണങ്ങള്‍ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ബദാം പോലുള്ള വൈറ്റമിന്‍ ഇ ഭക്ഷണങ്ങള്‍ പതിവാക്കുക.

ബദാം ഓയില്‍

ബദാം ഓയില്‍

മുടിയില്‍ തേയ്ക്കാന്‍ മിക്കവാറും പേര്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുക. ഇതിന് ബദാം ഓയിലും വളരെ നല്ലതാണ്. ഇത് മുടിയില്‍ തേയ്ക്കുന്നത് മുടിവളര്‍ച്ചയ്ക്ക സഹായിക്കും. ബദാം ഓയിലും അല്‍പം വെളിച്ചെണ്ണയും ഒലീവ് ഓയിലും കലര്‍ത്തി മുടിയില്‍ തേച്ചു നോക്കൂ, ഗുണമുണ്ടാകും.

ചൂടുവെള്ളം ഉപയോഗിക്കരുത്

ചൂടുവെള്ളം ഉപയോഗിക്കരുത്

മുടി കഴുകാന്‍ ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കരുത്. ഇത് മുടികൊഴിച്ചിലിന് ഇട വരുത്തുമെന്നു മാത്രമല്ല, മുടിയുടെ സ്വാഭാവികതയെ നശിപ്പിക്കുകയും ചെയ്യും.

വൃത്തിയായി സൂക്ഷിയ്ക്കുക

വൃത്തിയായി സൂക്ഷിയ്ക്കുക

മുടി എപ്പോഴും നല്ല വൃത്തിയായി സൂക്ഷിയ്ക്കുക. മുടിയിലെ അഴുക്കുകളും കൂടുതല്‍ എണ്ണമയവുമൊക്കെ മുടിയ്ക്ക് ദോഷം വരുത്തും.

ഷാംപൂ, സോപ്പ് കുറച്ച്

ഷാംപൂ, സോപ്പ് കുറച്ച്

ഷാംപൂ, സോപ്പ് പോലുള്ളവയുടെ ഉപയോഗം കഴിയുന്നത്ര കുറച്ച് പ്രകൃതിദത്ത മാര്‍ഗമായ താളി പോലുള്ളവ ഉപയോഗിക്കാം. ഇവയിപ്പോള്‍ വിപണിയിലും ലഭ്യമാണ്.

നനഞ്ഞ മുടി കെട്ടി വയ്ക്കരുത്

നനഞ്ഞ മുടി കെട്ടി വയ്ക്കരുത്

നനഞ്ഞ മുടി യാതൊരു കാരണവശാലും കെട്ടി വയ്ക്കരുത്. ഇത് മുടിവേരുകളെ ദുര്‍ബലമാക്കും.

വരണ്ടുപോവുകയുമരുത്

വരണ്ടുപോവുകയുമരുത്

മുടിയില്‍ അമിതമായ എണ്ണമയമുള്ളത് മുടിയില്‍ അഴുക്കുണ്ടാകാന്‍ ഇടയാക്കും. എന്നാല്‍ മുടി വല്ലാതെ വരണ്ടുപോവുകയുമരുത്. ഇത് മുടി കൊഴിച്ചിലിന് ഇട വരുത്തും.

 മുടി കെട്ടി വയ്ക്കുക

മുടി കെട്ടി വയ്ക്കുക

യാത്ര പോകുമ്പോഴും മറ്റും മുടി കഴിവതും കെട്ടിയൊതുക്കി വയ്ക്കുക. അമിതമായി കാറ്റേല്‍ക്കുന്നത് മുടിയ്ക്ക് നല്ലതല്ല.

മുടി വളരാന്‍ ചില വഴികള്‍

മുടിയില്‍ കളറിംഗ്, സ്‌ട്രെയ്റ്റനിംഗ് വിദ്യകളൊന്നും തന്നെ പരീക്ഷിക്കാതിരിക്കുന്നതാണ് സ്വാഭാവിക ആരോഗ്യത്തിനു നല്ലത്. ഇവ താല്‍ക്കാലിക ഭംഗി നല്‍കുമെങ്കിലും മുടികൊഴിച്ചിലിന് ഇട വരുത്തും.

ഹെയര്‍ ഡ്രയറിന്റെ ഉപയോഗം

ഹെയര്‍ ഡ്രയറിന്റെ ഉപയോഗം

ഹെയര്‍ ഡ്രയറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. പ്രകൃതിയില്‍ നിന്നുള്ള കാറ്റേറ്റു തന്നെ മുടി ഉണങ്ങുന്നതാണ് നല്ലത്.

English summary

Tips Grow Hair Fast

Hair growth has its own set of pre-requisites. We all know that to grow hair faster, you need to take a lot of steps like oiling your hair regularly and even tie it up at night.
 
 
Story first published: Tuesday, July 2, 2013, 11:38 [IST]
X
Desktop Bottom Promotion