കഴുത്തിനും വേണ്ടേ ഭംഗി?

Posted By:
Subscribe to Boldsky

സൗന്ദര്യത്തില്‍ കഴുത്തിനും പ്രധാന സ്ഥാനമുണ്ട്. ഇതുകൊണ്ടുതന്നെ കഴുത്തിന്റെ സൗന്ദര്യത്തിലും ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യം.

കഴുത്തിലെ സൗന്ദര്യത്തിന് ചിലപ്പോള്‍ കരുവാളിപ്പ് പ്രധാന പ്രശ്‌നമാവാറുണ്ട്. പ്രത്യേകിച്ച മുഖത്തിന നിറമുള്ളവരെങ്കില്‍ ഇത് കൂടുതല്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും.

വ്യായാമത്തിനു ശേഷം ചര്‍മസംരക്ഷണം

കഴുത്തിലെ കറുപ്പിനുള്ള ചില പ്രതിവിധികള്‍ കാണൂ,

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

വീട്ടില്‍ നിന്നും പുറത്ത്‌ പോകുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖത്ത്‌ മാത്രമെ പലരും സണ്‍സ്‌ക്രീന്‍ പുരട്ടാറുള്ളു. എന്നാല്‍, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാന്‍ സൂര്യപ്രകാശം ഏക്കാനിടയുള്ള എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്‌.

 പഴം

പഴം

കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം

ഓട്‌സ്‌

ഓട്‌സ്‌

മൂന്നോ നാലോ ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌ എടുത്ത്‌ പൊടിയ്‌ക്കുക, ഇതില്‍ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ തക്കാളി കുഴമ്പ്‌ ചേര്‍ത്ത്‌ ഇളക്കുക. .ഈ മിശ്രിതം 20 മിനുട്ടിലേറെ കഴുത്തില്‍ പുരട്ടിയിരിക്കുക. അതിന്‌ ശേഷം വിരല്‍ നനച്ച്‌ കഴുത്തിന്‌ മുകളില്‍ പതുക്കെ സ്‌ക്രബ്‌ ചെയ്യുക

നാരങ്ങ നീരും റോസ്‌ വാട്ടറും

നാരങ്ങ നീരും റോസ്‌ വാട്ടറും

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ റോസ്‌ വാട്ടറും ചേര്‍ത്ത മിശ്രിതം പഞ്ഞി കൊണ്ട്‌ കഴുത്തില കറുത്ത ചര്‍മ്മത്തില്‍ പുരട്ടുക.

ബേക്കിങ്‌ സോഡ

ബേക്കിങ്‌ സോഡ

ചര്‍മ്മത്തിലെ കറുപ്പ്‌ നിറം മാറ്റാന്‍ പ്രകൃതി ദത്തമായ ഈ സ്‌ക്രബ്‌ ഉപയോഗിക്കാം. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ബേക്കിങ്‌ സോഡ ഒരു പാത്രത്തിലെടുത്ത്‌ ആവശ്യാനുസരണം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. വിരലുകൊണ്ട്‌ ഇത്‌ കഴുത്തില്‍ പുരട്ടുക.

English summary

Remedies For Black Neck

Treating the neck part similar to face and taking proper nurture will help to reduce the darkness formed over the neck. So, here are the natural home made remedies to treat your black neck,
Story first published: Friday, April 11, 2014, 15:51 [IST]