വിയർപ്പ് നാറ്റം അസഹ്യമായോ? രക്ഷയ്ക്കിതാ അഞ്ച് വഴികൾ

Posted By: anjaly TS
Subscribe to Boldsky

വിയര്‍പ്പ് നാറ്റം നിങ്ങളെ മാത്രമല്ല ബാധിക്കുക. ചുറ്റുമുള്ളവരെ കൂടി അത് വല്ലാതെയങ്ങ് കുഴക്കി കളയും. ആളുകള്‍ ഈ വിയര്‍പ്പു നാറ്റം പേടിച്ച് നിങ്ങളുടെ അടുത്തേക്ക് നില്‍ക്കാന്‍ മടിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അല്ലെങ്കില്‍ തൂവാലയോ, കൈകളോ ഉപയോഗിച്ച് മൂക്ക് പൊത്തി നിന്നാണ് അവര്‍ നിങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നത് എങ്കിലോ? എത്ര അപമാനകരമാകും അത് നിങ്ങള്‍ക്കെന്ന് പറയേണ്ടതില്ലല്ലോ...

c

ഇനി നമ്മളോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളാണ് എങ്കില്‍ നമ്മളെ വേദനിപ്പിക്കരുത് എന്ന നിലയില്‍ അവര്‍ വിയര്‍പ്പു നാറ്റം കൊണ്ടുള്ള അസ്വസ്ഥത മറച്ചുവെച്ച് നമ്മളോട് സംസാരിക്കാന്‍ തയ്യാറാവും. പക്ഷേ അവരും വ്യക്തമായ ഒരു അകലം പാലിക്കുമെന്ന് വ്യക്തമാണ്. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഈ വിയര്‍പ്പു നാറ്റം ഉണ്ടെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കില്ല എന്നതാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് വേഗത്തില്‍ തിരിച്ചറിയാനാവും.

ഓരോരുത്തരുടേയും ശാരീരികാവസ്ഥ ഈ ശരീര ഗന്ധങ്ങളോട് ഇണങ്ങി നില്‍ക്കും. എപ്പോഴും ഇതേ മണം ആയത് കൊണ്ട് തന്നെ ഈ വിയര്‍പ്പു നാറ്റം അറിയാന്‍ സാധിക്കില്ല. എന്നാല്‍ ആളുകള്‍ നിങ്ങളില്‍ നിന്നും അകലം പാലിക്കുന്നുണ്ടെങ്കില്‍ മനസിലാക്കിക്കോളു വിയര്‍പ്പ് നാറ്റമാണ് ഇവിടെ വില്ലനാവുന്നത്. നിങ്ങളോട് അടുത്ത് നില്‍ക്കുന്ന സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങളോടോ അഭിപ്രായം തേടുക. വിയര്‍പ്പു നാറ്റമുണ്ട്, അത് പരിഹരിക്കുന്നതാണ് നല്ലത് എന്നാണ് നിങ്ങളോട് അടുത്ത് നില്‍ക്കുന്നവര്‍ നിര്‍ദേശിക്കുകയാണ് എങ്കില്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഈ വഴികള്‍ ഒന്ന് ശ്രമിച്ചു നോക്കു;

c

വിച്ച് ഹസല്‍ ഉപയോഗിക്കാം

കക്ഷത്തിലും, നാഭി പ്രദേശത്തും ബാക്ടീരിയകളുടെ പ്രവര്‍ത്തനം ശക്തമാകുമ്പോഴാണ് നമ്മളെ കുഴയ്ക്കുന്ന ഈ വിയര്‍പ്പു നാറ്റം ഉണ്ടാകുന്നത്. വിയര്‍പ്പു ഗ്രന്ഥികള്‍ ഈ ഭാഗത്ത് കൂടുതല്‍ ആക്ടീവാണ് എന്നത് കൊണ്ട് തന്നെ ഉപ്പു നിറഞ്ഞ വിയര്‍പ്പ് ഇവിടെ കൂടുതലായി ഉണ്ടാകുന്നു. ഈ വിയര്‍പ്പ് ഭക്ഷണമാക്കി കഴിഞ്ഞു കൂടുന്ന ബാക്ടീരിയകള്‍ വിയര്‍പ്പ് നാറ്റം സൃഷ്ടിക്കുന്നു.

വലിയ അളവിലെ പിഎച്ച് വേണം ബാക്ടീരിയകള്‍ക്ക് ഇവിടെ അിജീവിച്ചു പോകാന്‍. അപ്പോള്‍ ചര്‍മത്തിലെ പിഎച്ച് ഘടകം കുറയ്ക്കാന്‍ വേണ്ട വസ്തുക്കളാണ് ഈ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ നമ്മള്‍ ഉപയോഗിക്കേണ്ടത്.

അതിന് സഹായിക്കുന്ന ഒന്നാണ് വിച്ച് ഹസല്‍. ഇത് ശരീരത്തില്‍ പ്രയോഗിക്കുമ്പോള്‍ ചര്‍മത്തിലെ പിഎച്ചിന്റെ അളവ് കുറയുകയും ബാക്ടീരിയകള്‍ക്ക് നിലനിന്നു പോകാന്‍ പ്രയാസമാകുകയും ചെയ്യും. അങ്ങിനെ രൂക്ഷ ഗന്ധം തരുന്ന ബാക്ടീരിയകള്‍ ഇല്ലാതെയാകുമ്പോള്‍ വിയര്‍പ്പു നാറ്റത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. വിച്ച് ഹസലിന്റെ സ്േ്രപ ബോട്ടില്‍ കയ്യില്‍ കരുതിയാല്‍ ആവശ്യാനുസരണം നിങ്ങള്‍ക്കിത് പ്രയോഗിക്കാം.

--ചെയ്യേണ്ടത്;

വിച്ച് ഹസല്‍ കോട്ടല്‍ തുണിയില്‍ ഒഴിച്ച് കക്ഷത്തില്‍ വയ്ക്കുക. ബോഡിസ്േ്രപ ഉപയോഗിക്കാനാണ് താത്പര്യം എങ്കില്‍ വിച്ച് ഹസല്‍ ആദ്യം പരീക്ഷിച്ചതിന് ശേഷം അതാകാം. എന്നാല്‍ വിച്ച് ഹസല്‍ പൂര്‍ണമായും ചര്‍മത്തില്‍ ലയിച്ചതിന് ശേഷം മാത്രമേ ബോഡി സ്‌പ്രേ ഉപയോഗിക്കാന്‍ പാടുള്ളു.

c

വിനാഗിരി ഉപയോഗിക്കാം

വിയര്‍പ്പു നാറ്റത്തില്‍ നിന്നും വിനാഗിരിയും നിങ്ങള്‍ക്ക് മോക്ഷം നല്‍കും. ചര്‍മത്തിലെ പിഎച്ചിന്റെ അളവ് കുറയ്ക്കാനുള്ള ശേഷി വിനാഗിരിക്കും ഉണ്ട്. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഫ്രഷാക്കി വയ്ക്കുകയും വിയര്‍പ്പ് നാറ്റത്തിന്റെ സാധ്യതകളെ തള്ളി കളയുകയും ചെയ്യുന്നു. ഒന്നിലധികം വഴികളിലൂടെ ഈ വിനാഗിരി നിങ്ങള്‍ക്ക് ഉപയോഗിക്കാം;

വിനാഗിരി ഉപയോഗിക്കേണ്ട വഴി;

കോട്ടന്‍ ബോളില്‍ വിനാഗിരി മുക്കിയതിന് ശേഷം ഇത് കക്ഷത്തില്‍ വയ്ക്കുക. അല്ലെങ്കില്‍ സ്േ്രപ ബോട്ടിലില്‍ വിനാഗിരി നിറച്ച കുളിച്ചു കളിയുമ്പോള്‍ ഇത് കക്ഷത്തിലേക്ക് അടിക്കുക. വിനാഗിരി ഉപയോഗിച്ചതിന് ശേഷം ബോഡി സ്േ്രപ ഉപയോഗിക്കരുത്.

ഒരു കപ്പ് വെള്ളത്തിൽ വിനാഗിരി കലക്കി കുളിക്കുമ്പോൾ ഈ വെള്ളം കൊണ്ട് കക്ഷം കഴുകുക. കക്ഷം ഷേവ് ചെയ്തതിന് പിന്നാലെ വിനാഗിരി ഉപയോഗിക്കരുത് .

c

നാരങ്ങ നീര്

വിച്ച് ഹസലിനേയും വിനാഗിരിയേയും പോലെ ശരീരത്തിലെ പിഎച്ചിന്റെ അളവ് കുറയ്ക്കാനുള്ള ശക്തി നാരങ്ങ നീരിനുമുണ്ട് . പി എച്ച് സാന്നിധ്യം കുറയുന്നതോടെ വിയർപ്പ് നാറ്റം സ്യഷ്ടിക്കുന്ന ബാക്ടീരിയ കൾക്ക് നിലനിൽക്കാൻ സാധിക്കാതെ വരും. വിനാഗിരി ഉപയോഗിക്കാൻ സാധിക്കാത്ത സെൻസിറ്റീവ് ചർമം ഉള്ളവർക്ക് പകരം ലെമൺ ജ്യൂസ് ട്രൈ ചെയ്യാം.

വേണ്ടവ

ഒരു നാരങ്ങ രണ്ടായി മുറിക്കുക.

കോട്ടൻ ബോൾ (ആവശ്യ മുണ്ടെങ്കിൽ )

വെള്ളം ഒരു കപ്പ്

ഇങ്ങനെ ട്രൈ ചെയ്യു,

രണ്ടായി മുറിച്ച നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ തിരുമുക. നാരങ്ങ നീര് ചർമത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കണം. കോട്ടൻ ബോളിലേക്ക് ഈ നാരങ്ങ നീര് ഒഴിച്ചതിന് ശേഷം അത് കൊണ്ട് കക്ഷത്തിൽ മസാജ് ചെയ്താലും മതി.

വിയർപ്പ് നാറ്റം ചെറിയ തോതിലേ ഉള്ളുവെങ്കിൽ നാരങ്ങ വെള്ളത്തിലേക്ക് പിഴിഞ്ഞതിന് ശേഷം കക്ഷത്തിനടിയിൽ തേച്ച് മസാജ് ചെയ്യാം . ഷേവ് ചെയ്ത് ഒരു ഇടവേള കഴിഞ്ഞിട്ടേ ലെമൺ ജ്യൂസ് ഉപയോഗിക്കാൻ പാടുള്ളു.

c

സോഡ പൊടി

ചിലർ വളരെ കുറച്ച് മാത്രമേ വിയർക്കുകയുള്ളു എങ്കിലും വിയർപ്പ് നാറ്റം കുടേ ഉണ്ടാകും. അങ്ങിനെ ഉള്ളവർക്ക് നാരങ്ങയും വിനാഗിരിയും മതിയാകും പ്രശ്ന പരിഹാരത്തിന് . എന്നാൽ മറ്റൊരു കൂട്ടർക്ക് അങ്ങിനെ അല്ല. വിയർപ്പ് അവർക്ക് വളരെ കൂടുതലായിരിക്കും. വിയർപ്പ് നാറ്റവും ഒപ്പം കുടും. അങ്ങിനെ ഉള്ളവർക്ക് സോഡ പൊട്ടിയും നാരങ്ങയും ചേർത്ത് ഉപയോഗിച്ചാൽ പരിഹാരം കാണാനാകും. സോഡാ പൊടി വി യർപ്പിനെ ശമിപ്പിക്കുന്നതിന് ഒപ്പം ദുർഗന്ധം സൃഷ്ടിക്കുന്ന ബാക്ടീരിയകളെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.

വേണ്ടവ

പകുതി നാരങ്ങ പിഴിഞ്ഞത്.

പേസ്റ്റ് ഉണ്ടാക്കാൻ പാകത്തിൽ സോഡ പൊടി .

ഇങ്ങനെ ചെയ്യണം...

കുളിക്കുന്നതിന് മുൻപ് സോഡാ പൊടിയും നാരങ്ങ നീരും ചേർത്തുള്ള മിശ്രിതം തയ്യാറാക്കി കക്ഷത്തിനിടയിൽ പുരട്ടുക. 10-15 മിനിറ്റ് ഇങ്ങനെ തുടരന്നതിന് ശേഷം കഴുകി കളയുക.

c

ചോള പൊടിയും സോഡ പൊടിയും

വിയർപ്പ് നാറ്റം വളരെ കൂടിയവർക്ക് സോഡ പൊടി ആശ്വാസം നൽകും എങ്കിലും വിയർപ്പ് കൊണ്ടു ഒരു രക്ഷയും ഇല്ലാത്തവർക്ക് ചോള പൊടിയാണ് കൂടുതൽ ഉത്തമം . സോഡ പൊടിയേക്കാൾ വിയർപ്പ് ഇല്ലാതാക്കാനുള്ള കഴിവ് കൂടുതൽ ചോള പൊടിക്കുണ്ട്.

English summary

Effective Remedies For Body Odor

Body odor is caused by bacteria breaking down sweat and is largely linked to the glands. Most body odor comes from these. These glands are found in the breasts, genital area, eyelids, armpits, and ear. In the breasts, they secrete fat droplets into breast milk.