എലികളെ തുരത്താനുള്ള പൊടിക്കൈകള്‍

Posted By: Lekshmi S
Subscribe to Boldsky

എലിശല്യത്തിന്റെ ഭീകരതയെ കുറിച്ച് പറയേണ്ട കാര്യമില്ല. വീടിനകത്തും പുറത്തും ഇവ നമ്മുടെ സൈ്വരസഞ്ചാരം നടത്തും. ഒളിച്ചിരിക്കാന്‍ സ്ഥലം, വെള്ളം, ആഹാരം എന്നിവയുണ്ടെങ്കില്‍ ഇവയെ തുരത്തുക അത്ര എളുപ്പമായിരിക്കില്ല. മാലിന്യങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് എലികളുടെ ഇഷ്ടകേന്ദ്രങ്ങള്‍. വീടും പരിസരവും എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും ഇവ ഏതുവഴിയെങ്കിലും അകത്തുകടക്കും.

മറ്റ് ശല്യങ്ങള്‍ പോവട്ടെ, ഇവ മൂലമുണ്ടാകുന്ന രോഗങ്ങളോ? ഇരുപതിലധികം രോഗങ്ങള്‍ക്ക് എലികള്‍ കാരണക്കാരാകുന്നുണ്ട്. എല്ലാകൂടി കേട്ട് തല ചൂടാകുന്നുണ്ടോ? വിഷമിക്കണ്ട, എലി ശല്യത്തിന് വീട്ടില്‍ തന്നെ പരിഹാരം കാണാനാകും. അതിനുള്ള ചില പൊടിക്കൈകള്‍ ഇതാ.എലിപ്പനി

എലികളാണ് 'ലെപ്റ്റോ സ്പൈറ' എന്നു ഈ രോഗാണുവിന്‍െറ പ്രധാന വാഹകര്‍. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലത്തെുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഇടയന്മാര്‍, മൃഗപരിപാലകര്‍, കര്‍ഷകര്‍, മലിനജലം വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

പനി, തലവേദന, കുളിരല്‍, ഛര്‍ദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

മറ്റു പനികളില്‍നിന്ന് വ്യത്യസ്തമായി ബാക്ടീരിയ പരത്തുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. മറ്റു പനികള്‍ കൊതുകുകള്‍ പരത്തുന്ന വൈറസുകളാണെങ്കില്‍ എലിപ്പനി പരത്തുന്നത് എലികളാണ്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന എലിപ്പനി സംസ്ഥാനത്ത് എല്ലാ വര്‍ഷവും നൂറിലേറെ പേരുടെയെങ്കിലും ജീവനൊടുക്കുന്നുണ്ട്.

ലെപ്‌റ്റോ സ്‌പൈറ എന്ന സ്‌പൈറോകീറ്റ്‌സ് വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. രോഗാണുക്കള്‍ വസിക്കുന്നത് എലികളിലും അറവു മാടുകളിലും പട്ടികളിലും മറ്റുമാണ്. ഇവ ഏറെക്കാലം മൂത്ര വിസര്‍ജനത്തിലൂടെ മണ്ണിലെത്തിക്കൊണ്ടിരിക്കും.

നമ്മുടെ ശരീരത്തില്‍ ചെറിയ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ അതിലൂടെ രോഗാണു അകത്തു പ്രവേശിക്കും. മൃഗങ്ങളുടെ മൂത്രം ദേഹത്ത് വീഴുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ പനി, കാലിന്റെയും നടുവിന്റെയും പേശികളുടെ വേദന, ഓക്കാനം, ഛര്‍ദി, തലവേദന എന്നിവ രോഗലക്ഷണങ്ങളാണ്. മൃഗങ്ങളുടെയോ എലികളുടെയോ മൂത്രം കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗബാധക്കിടയാക്കും.

എലിപ്പനിമൂലം ന്യൂമോണിയ, വൃക്കരോഗം, മഞ്ഞപ്പിത്തം എന്നിവയും രോഗിക്ക് ബാധിക്കാനും മരണം സംഭവിക്കാനും കാരണമാകും. വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. കണ്ണിലുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിനാല്‍ കണ്ണ് ചുവന്നു വരുന്നതും ലക്ഷണമാണ്.

വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന എലിപ്പനി മിക്കവരെയും മരണത്തിലേക്ക് എത്തിക്കുകയാണ് പതിവ്. രോഗത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചാല്‍ രണ്ടാം ഘട്ടം ആരംഭിക്കുകയാണ് ചെയ്യുക. ഈ അവസ്ഥയില്‍ പനി വീണ്ടും തുടങ്ങുകയും തലച്ചോറിനെയും നാഡികളെയും ബാധിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാല്‍ രോഗം തീവ്രത കുറഞ്ഞ് സുഖപ്പെടുകയും ചെയ്യും. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകളാണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്.

എലി വളരാനുള്ള സാഹചര്യം ഒഴിവാക്കുക, മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, യഥാസമയം പരിശോധനയും ചികിത്സയും നല്‍കുക എന്നിവയാണ്‌ പ്രതിരോധ മാര്‍ഗങ്ങള്‍. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറുന്നതു രോഗണുസാന്ദ്രത കുറക്കാന്‍ സഹായിക്കും.

മോത്ത് ബോള്‍സ്

മോത്ത് ബോള്‍സ്

എലികളെ അകറ്റി നിര്‍ത്താന്‍ മോത്ത് ബോള്‍സിന് കഴിയും. വിപണിയില്‍ ലഭിക്കുന്ന ഇവ ഉപയോഗിക്കാനും എളുപ്പമാണ്. എലി ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള മച്ച് പോലുള്ള സ്ഥലങ്ങളില്‍ മോത്ത് ബോള്‍ വയ്ക്കുക. എലികള്‍ പമ്പ കടക്കും!

കുറിപ്പ്: മുറികളിലും മറ്റും ഇത് വയ്ക്കരുത്. ഇവയുടെ ഗന്ധം മനുഷ്യര്‍ക്ക് ദോഷകരമാണ്. ഇവ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പുലര്‍ത്തുക. നഗ്നമായ കരങ്ങള്‍ കൊണ്ട് മോത്ത് ബോള്‍ തൊടരുത്.

അമോണിയ

അമോണിയ

ഒരു പാത്രമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ സോപ്പുപൊടി, കാല്‍ ഗ്ലാസ് വെള്ളം, രണ്ട് കപ്പ് അമോണിയ എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്ത് എലികളെ പതിവായി കാണുന്ന ഭാഗത്ത് വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാന്‍ എലികള്‍ക്ക് കഴിയില്ല. അവ ജീവനും കൊണ്ട് ഓടും.

കര്‍പ്പൂര തുളസിത്തൈലം

കര്‍പ്പൂര തുളസിത്തൈലം

കര്‍പ്പൂര തുളസിത്തൈലത്തിന്റെ ഗന്ധത്തിനും എളികളെ അകറ്റിനിര്‍ത്താനുള്ള കഴിവുണ്ട്. പഞ്ഞി ചെറിയ കഷണങ്ങളാക്കി കര്‍പ്പൂര തുളസിത്തൈലത്തില്‍ മുക്കി എലിശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

മൂങ്ങയുടെ തൂവല്‍

മൂങ്ങയുടെ തൂവല്‍

എലികള്‍ക്ക് മൂങ്ങയുടെ തൂവല്‍ പേടിയാണ്. ഇവ കുറച്ച് സംഘടിപ്പിച്ച് എലികള്‍ വരുന്ന പൊത്തുകളില്‍ വയ്ക്കുക. പ്ലാസ്റ്റിക് പാമ്പുകളെ മുറ്റത്തും മറ്റുമിട്ടും എലികളെ പേടിപ്പിക്കാവുന്നതാണ്.

കുരുമുളക്

കുരുമുളക്

കുരുമുളകിന്റെ ഗന്ധം സഹിക്കാന്‍ എലികള്‍ക്ക് കഴിയില്ല. അതിനാല്‍ ഇവയ്‌ക്കെതിരെ കുരുമുളക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. കുരുമുളക് പൊടി മൂലകളിലും എലികള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തുകളിലും വിതറുക. ഇടയ്ക്കിടെ ഇത് ചെയ്യുക.

വഴനയില (Bay Leaf)

വഴനയില (Bay Leaf)

എലികള്‍ ആഹാരമാണെന്ന് കരുതി വഴനയില തിന്നും, അതോടെ അവയുടെ കഥ കഴിയുകയും ചെയ്യും. എലിയുള്ള സ്ഥലങ്ങളില്‍ കുറച്ച് വഴനയില ഇടുക.

എലികളെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ് സവാള. ഇവയുടെ മണം എലികള്‍ക്ക് സഹിക്കാനാകില്ല. ഒരു സവാള മുറിച്ച് എലിയുടെ മാളത്തിലോ സമീപത്തിലോ വയ്ക്കുക.

കെണി വയ്ക്കുക

കെണി വയ്ക്കുക

കെണി വച്ച് എലിയെ പിടിക്കുക. എലികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പീനട്ട് ബട്ടര്‍, വെണ്ണ പോലുള്ളവ കെണിയില്‍ ഉപയോഗിക്കാവുന്നതാണ്. ആഹാരം തേടിയെത്തുന്ന എലി കെണിയില്‍ കുടുങ്ങും. ഇവയെ കൊല്ലുകയോ വീട്ടിലേക്ക് തിരിച്ചുവരാത്ത തരത്തില്‍ ഉപേക്ഷിക്കുകയോ ചെയ്യുക.

പാമ്പ് ലിറ്റര്‍/ പൂച്ച ലിറ്റര്‍

പാമ്പ് ലിറ്റര്‍/ പൂച്ച ലിറ്റര്‍

പെറ്റ് സ്റ്റോറില്‍ നിന്നോ മൃഗശാലയില്‍ നിന്നോ പാമ്പ് ലിറ്റര്‍ വാങ്ങി എലികളുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. പാമ്പിനെ പേടിച്ച് എലി ആ ഭാഗത്തേക്ക് വരുകയേയില്ല. സമാനമായ രീതിയില്‍ പൂച്ച ലിറ്ററും ഉപയോഗിക്കാവുന്നതാണ്. ടോക്‌സോപ്ലാസ്‌മോസിസ് ബാധയുള്ള എലികള്‍ പൂച്ചയിലേക്കും പൂച്ച ലിറ്ററിലേക്കും ആകര്‍ഷിക്കപ്പെടും.

പാറ്റഗുളിക

പാറ്റഗുളിക

പാറ്റഗുളികയും അതിന്‍റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ കുറച്ച് തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന്‍ പാകത്തിനുള്ളതായിരിക്കണം തുളകള്‍) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക.

 കരയാമ്പൂ തൈലം

കരയാമ്പൂ തൈലം

കരയാമ്പുവിന്‍റെ ഗന്ധവും എലികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. കരയാമ്പുവിന്‍റെ മണമുള്ള സ്ഥലത്ത് നിന്നും എലികള്‍ തിരിഞ്ഞോടും എന്നാണ് പറയുന്നത്. ഈ രീതി പ്രകാരം എലിയെ ഓടിക്കുവാന്‍ കരയാമ്പുവോ അല്ലെങ്കില്‍ കരയാമ്പൂ തൈലമോ ഉപയോഗിക്കാം

കുറിപ്പ്: കുട്ടികളും ഓമനമൃഗങ്ങളും ഇവയുടെ അടുത്തുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Read more about: home improvement വീട്
English summary

Home Remedies to Get Rid of Ants

Unfortunately, you may not see rats until there is a big problem and it becomes more difficult to get rid of the rats. Rats can cause a great deal of damage, contaminate food, and carry disease. Fortunately, there are ways to effectively kill the rats.