പുലര്‍കാലേ പുരുഷനാ മോഹം,കാരണം

Posted By:
Subscribe to Boldsky

സെക്‌സിനു പറ്റിയ സമയം രാത്രിയാണെന്നാണ് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്ന്. പൊതുവെ സ്ത്രീകള്‍ക്കും പുരുഷനും താല്‍പര്യമുള്ള ഒരു സമയമാണിതെന്നും പറയാം. തങ്ങളുടെ സ്വകാര്യതയ്ക്കു പറ്റിയ സമയം.

എന്നാല്‍ പൊതുവെ പുരുഷന്മാരില്‍ രാവിലെ സെക്‌സ് താല്‍പര്യം കൂടുതലാണെന്നാണ് പഠനങ്ങള്‍ വിവരിയ്ക്കുന്നത്. അതായത് പുലര്‍ കാലത്ത്. പുരുഷന്മാരുടെ ഇത്തരം താല്‍പര്യം ചിലപ്പോഴെങ്കിലും സ്ത്രീകളെ അദ്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ട്.

എന്നാല്‍ പുരുഷന്റെ പുലര്‍കാല സെക്‌സ് താല്‍പര്യത്തിനു പുറകില്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. ശാസ്ത്രീയവും ശാരീരികവുമായ ചില കാരണങ്ങള്‍. ഇതെക്കുറിച്ചറിയൂ,

എന്‍പിടി

എന്‍പിടി

പുലര്‍കാലത്തെ പുരുഷന്റെ ലൈംഗികതാല്‍പര്യം തികച്ചും സ്വാഭാവികമാണ്‌. നൊക്ടേര്‍ണല്‍ പെനൈല്‍ ടംസീന്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. എന്‍പിടിയ്‌ക്കു പുറകില്‍ കാരണങ്ങള്‍ പലതുണ്ടുതാനും.

സെക്‌ഷ്വല്‍ ഫാന്റസി

സെക്‌ഷ്വല്‍ ഫാന്റസി

സെക്‌ഷ്വല്‍ ഫാന്റസികളെക്കുറിച്ചുള്ള സ്വപ്‌നമാണ്‌ ഇതിനൊരു കാരണമായി പറയുന്നത്‌. ഇത്‌ പ്രായമേറുന്തോറും കുറഞ്ഞു വരുമെന്നും പഠനങ്ങള്‍ പറയുന്നു.

നമ്മുടെ തലച്ചോറാണ്‌ ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിയ്‌ക്കുന്നത്‌. ഇതുകൊണ്ടുതന്നെ ഉണര്‍ന്നിരിയ്‌ക്കുമ്പോഴുള്ള സമയത്ത്‌ മറ്റു സ്‌ത്രീകളോടു പുരുഷന്‌ താല്‍പര്യം തോന്നുമെങ്കിലും ബ്രെയിന്‍ ഇത്തരം തോന്നലുകളെ നിയന്ത്രിയ്‌ക്കും.

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍

എന്നാല്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ ഈ നിയന്ത്രണം കുറയും. കാരണം തലച്ചോറും വിശ്രമിയ്‌ക്കുകയാണ്‌. ഇതാണ്‌ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും സ്വപ്‌നത്തിലുമെല്ലാം ലൈംഗികതാല്‍പര്യങ്ങള്‍ പുരുഷന്‌ കൂടുന്നത്‌.

ടെസ്‌റ്റോസ്‌റ്റിറോണ്‍

ടെസ്‌റ്റോസ്‌റ്റിറോണ്‍

സെക്‌സ്‌ താല്‍പര്യങ്ങളുണര്‍ത്തുന്ന പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ തോത്‌ പുലര്‍കാല വേളയില്‍ 25-50 ശതമാനം വരെ കൂടുതലാണ്‌. ഇതും ഇത്തരം താല്‍പര്യങ്ങളിലേയ്‌ക്കു നയിക്കുന്ന കാരണമാണ്‌.

രക്തപ്രവാഹം

രക്തപ്രവാഹം

രാവിലെയുള്ള സമയത്ത്‌ പുരുഷ ലൈംഗികാവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം ഏറെ കൂടുതലാണ്‌. ഇതും ഒരു കാരണമാണ്‌.

ഉദ്ധാരണമുണ്ടാകാന്‍

ഉദ്ധാരണമുണ്ടാകാന്‍

പങ്കാളിയ്‌ക്കൊപ്പം കിടക്കുമ്പോഴോ ശരീരസ്‌പര്‍ശത്തിലൂടെയോ പുരുഷന്‌ ഉദ്ധാരണമുണ്ടാകാന്‍ സാധ്യതയേറെയാണ്‌. ഇത്‌ പുലര്‍കാലത്താകുമ്പോള്‍ ഇരട്ടിയാകും.

നല്ല ഉറക്കം

നല്ല ഉറക്കം

ഒരു പുരുഷന്‌ രാത്രി നല്ല ഉറക്കം ലഭിയ്‌ക്കുമ്പോള്‍ രാവിലെ ഉണരുന്ന സമയത്ത്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ തോത്‌ 15 ശതമാനത്തോളും കൂടുതലാണ്‌. നല്ലപോലെ ഉറങ്ങുന്നതും പുരുഷന്റെ പുലര്‍കാല സെക്‌സ്‌ താല്‍പര്യത്തിനു പുറകിലെന്നര്‍ത്ഥം.

രാവിലെയുള്ള സെക്‌സ്‌ താല്‍പര്യം

രാവിലെയുള്ള സെക്‌സ്‌ താല്‍പര്യം

പുരുഷന്റെ രാവിലെയുള്ള സെക്‌സ്‌ താല്‍പര്യം ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നതിന്റെ ഫലമാണെന്നു പറയാം. ഈ സമയത്ത്‌ ഉദ്ധാരണശേഷിയും കൂടുതലായിരിയ്‌ക്കും.

Read more about: relationship couple
English summary

Why Men Are Interested In Morning Intercourse

Why Men Are Interested In Morning Intercourse, read more to know about,
Story first published: Tuesday, February 27, 2018, 21:00 [IST]