For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളില്‍ വിശ്വാസ്യതയ്ക്കുള്ള പ്രാധാന്യമെന്ത്?

പരസ്പര വിശ്വാസം നിങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും നിറയ്ക്കും

By Lekshmi S
|

പരസ്പര വിശ്വാസമില്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിച്ചുനോക്കുക. പങ്കാളി ജോലിക്ക് പോയാല്‍ നിങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ നിറയും. ഫോണില്‍ മെസ്സേജ് വായിക്കുന്നത് കണ്ടാല്‍ വീണ്ടും സംശയം തലപൊക്കും. പങ്കാളിയോട് ഒരു രഹസ്യം പറയണം, പക്ഷെ വിശ്വാസമില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ നിങ്ങളുടെ ജീവിതം നശിക്കും.

x

മനുഷ്യനിൽ ഏറ്റവും പ്രഥമമായ വികാരം സ്നേഹമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ് സ്നേഹം. ഇന്ന് മാനവരാശി നേരിടുന്ന പല പ്രശ്നങ്ങളും സ്നേഹമില്ലായിമയിൽ നിന്നും ഉണ്ടാവുന്നതാണ്. സ്നേഹത്തിന് കഴിയാത്തതായി ഈ ഭൂമിയിൽ ഒന്നുമില്ല. ഏകാന്തതയിൽ നിന്നും വിഷാദത്തിൽ നിന്നും മോഹഭംഗങ്ങളിൽ നിന്നും കരൾ കീറിമുറിക്കുന്ന ദുഖത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താൻ സ്നേഹത്തിനാവും. ലോകത്തിൽ സ്നേഹം പല തരത്തിലുണ്ട്.മാതൃസ്നേഹം, പിതൃസ്നേഹം, സഹോദരസ്നേഹം, സുഹൃത്ബന്ധം എന്നിങ്ങനെ. ഈ എല്ലാ ബന്ധങ്ങളും ജീവിതത്തിൽ പ്രധാനവുമാണ്.

f

ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രിയും പുരുഷനും തമ്മിലുള്ള സ്നേഹമാണ് ലോകത്തിൽ ഏറ്റവുമധികം വാഴ്ത്തപ്പെടുന്നത്. പ്രണയബന്ധങ്ങൾ ജീവിതത്തിന് പുതിയ അർത്ഥവും വ്യാപ്തിയും നൽകുന്നു. പ്രണയം ജീവിതത്തെ സഫലീകരിക്കുന്നു. അതുകൊണ്ട് സ്നേഹം എന്നാൽ പ്രണയബന്ധത്തിനെയാണ് കരുതുന്നത്. മറ്റു പലതരത്തിലുള്ള സ്നേഹബന്ധങ്ങൾ കരുത്തോടെ ഭൂമിയിൽ ഉണ്ടെങ്കിൽപ്പോലും. മാനസികാവശ്യങ്ങളായ സുരക്ഷിതത്വം, സമൂഹവുമായുള്ള ബന്ധം എന്നിവയും ശരിയ്ക്ക് ലഭിക്കുകയാണെങ്കിൽ ശിശുവിന്റെ മാനസികാരോഗ്യം ഉത്തമമായിരിക്കും.. ആ കുഞ്ഞിനു ഉറപ്പുള്ള ബന്ധങ്ങൾക്കുള്ള അടിത്തറ ലഭിച്ചു എന്നു കരുതാം. നല്ല ബന്ധങ്ങൾ ഒരിയ്ക്കലും വിധിയുടെ ഉപഹാരമല്ല.

അവ ശ്രദ്ധയോടെ പരിപാലിച്ചെടുക്കുന്നതാണ്. ബന്ധങ്ങളെ വളർത്തിയെടുക്കാനും പരിപാലിക്കാനും ഒരോരുത്തരും ശീലിക്കുകയും അഭ്യസിക്കുകയും വേണം. ബന്ധങ്ങളുടെ തകർച്ച പല തരത്തിലുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. തകർന്ന ബന്ധങ്ങൾ എന്നും മാനസികാരോഗ്യത്തിന് ഒരു വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു.

rt

പരസ്പര വിശ്വാസമില്ലാതെ ജീവിതം ഒരു നിമിഷം മുന്നോട്ട് പോകില്ല. കാലക്രമേണ അപസ്വരങ്ങള്‍ പൊട്ടിത്തെറിയായി മാറും.

എന്താണ് ഇതിനുള്ള പരിഹാരം? ബന്ധങ്ങളില്‍ വിശ്വാസ്യതയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ചും എങ്ങനെ പരസ്പര വിശ്വാസത്തോടെ ജീവിക്കാമെന്നും മനസ്സിലാക്കിയാല്‍ അതോടെ എല്ലാ പ്രശ്‌നവും തീരും. കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.

db

ബന്ധങ്ങളില്‍ വിശ്വാസ്യതയ്ക്കുള്ള പ്രാധാന്യമെന്ത്?

ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ലാണ് വിശ്വാസ്യത. പരസ്പര വിശ്വാസം നിങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും നിറയ്ക്കും. ഈ വിശ്വാസത്തിന് കോട്ടം തട്ടിയാല്‍ ബന്ധങ്ങള്‍ ആടിയുലയും.

വിശ്വാസമില്ലാത്തൊരാളിനെ എങ്ങനെ സ്‌നേഹിക്കാന്‍ കഴിയും. അമ്മയില്‍ മക്കള്‍ക്കുള്ള വിശ്വാസമാണ് സ്‌നേഹമായി മാറുന്നത്. ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹത്തിന്റെ തുടക്കവും വിശ്വാസത്തില്‍ നിന്ന് തന്നെ. പരസ്പര വിശ്വാസമുണ്ടെങ്കില്‍ ജീവിത്തിലെ ഏത് പ്രശ്‌നത്തെയും ഒത്തൊരുമയോടെ നേരിടാനും അതിജീവിക്കാനും കഴിയും.

 gvj

ബന്ധത്തില്‍ ചെറിയ താളപ്പിഴകള്‍ ഉണ്ടായാല്‍ അത് തിരികെപ്പിടിക്കാന്‍ പരസ്പര വിശ്വാസം നിങ്ങളെ സഹായിക്കും. എന്ത് പ്രശ്‌നമുണ്ടായാലും അവന്‍/അവള്‍ കൈവിടില്ലെന്ന വിശ്വാസം ഉണ്ടെങ്കില്‍ എല്ലാം വീണ്ടും സാധാരണ നിലയിലാകും. ദീര്‍ഘകാലം തുടരുന്ന ബന്ധങ്ങളുടെയെല്ലാം സവിശേഷത പരസ്പര വിശ്വാസവും ബന്ധങ്ങളില്‍ പുലര്‍ത്തുന്ന വിശ്വാസ്യതയുമാണ്.

പങ്കാളിയില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുണ്ടെങ്കില്‍ നമ്മള്‍ ഒരിക്കലും ന്യായീകരണങ്ങള്‍ക്ക് പിറകേ പോകേണ്ടിവരില്ല. നിങ്ങളുടെ പ്രവൃത്തികളെയും തീരുമാനങ്ങളെയും പങ്കാളി ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുമെന്ന വിശ്വാസം നിങ്ങള്‍ക്ക് തുണയാകും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അനാവശ്യഭീതി ഉണ്ടാവുകയില്ല. പരസ്പര വിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്

gy

തുറന്ന് സംസാരിക്കുക: എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും. എല്ലാവിധ രഹസ്യങ്ങളും ഭയങ്ങളും നിങ്ങളോട് പറയും. അയാള്‍ക്ക് നിങ്ങളോടുള്ള വിശ്വാസം തിരിച്ചുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക


തെറ്റുകള്‍ സമ്മതിക്കുക: ഒരു മടിയും കൂടാതെ തെറ്റുകള്‍ സമ്മതിക്കും. ഇക്കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തും. ഒരിക്കലും ന്യായങ്ങള്‍ നിരത്തുകയില്ല.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നു: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ളവ പങ്കുവയ്ക്കുന്നത് തുറന്ന മനസ്ഥിതിക്ക് ഉദാഹരണമാണ്. വിശ്വാസമുണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക കാര്യങ്ങള്‍ ഒരാള്‍ നമ്മളുമായി പങ്കുവയ്ക്കുകയുള്ളൂ

 vg

നിങ്ങള്‍ക്ക് മുന്‍ഗണന: നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും. നിങ്ങളെ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തും.

ശ്രദ്ധയോടെ കേള്‍ക്കുന്നു: പങ്കാളി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തി ഉപദേശം നല്‍കാനുള്ള താത്പര്യം പലരും കാണിക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടെങ്കില്‍ അത് വിശ്വാസ്യതയുടെ ലക്ഷണമാണ്. അവര്‍ നിങ്ങളെയും നിങ്ങളുടെ വികാരണങ്ങളെയും വിലമതിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം.

അടുത്തിടപഴകുന്നു: അടുത്തിടപഴകും. ലൈംഗികതയെ കുറിച്ച് മാത്രമല്ല പറയുന്നത്. ചുംബനം, കൈപിടിച്ച് നടക്കുക, ആലിംഗനം ചെയ്യുക എന്നിവയെല്ലാം പരസ്പര വിശ്വാസത്തിന്റെ സൂചനകളാണ്.

h

കണ്ണും കണ്ണും: കണ്ണുകളില്‍ നോക്കി സംസാരിക്കുന്നവരെ വിശ്വസിക്കാം. ഇതില്‍ നിന്ന് അവര്‍ക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും.

നിങ്ങളുടെ താത്പര്യങ്ങള്‍ അവള്‍ക്ക് പ്രധാനം: നിങ്ങളുടെ ജീവിത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും അവള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ സംസാരം അവള്‍ ശ്രദ്ധിക്കും. നിങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കും.

അവന്‍ നിങ്ങളുടെ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും പെട്ടെന്നിണങ്ങും: നിങ്ങളുടെ കൂട്ടുകാരുമായെ കുടുംബാംഗങ്ങളുമായോ അടുത്തിടപഴകാന്‍ അവന് ഒരുമടിയും കാണുകയില്ല. അവരെ സ്വന്തം സുഹൃത്തുക്കളായും ബന്ധുക്കളായും കാണും.

gi

ഫോണ്‍ പരിശോധിച്ചാല്‍ പ്രശ്‌നമുണ്ടാക്കില്ല: നിങ്ങള്‍ പങ്കാളിയുടെ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ അവര്‍ പിടിച്ചുവാങ്ങുന്നുവെന്ന് കരുതുക. നിങ്ങളുടെ ബന്ധത്തില്‍ എന്തോ ചെറിയ കുഴപ്പമുണ്ട്. നിങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒന്നും മറയ്ക്കാനില്ലെന്നതിന്റെ സൂചനയാണത്

നന്നായി പെരുമാറുക: നിങ്ങളോട് നന്നായി പെരുമാറുകയും നിങ്ങളുടെ സാന്നിധ്യം ആസ്വദിക്കുകയും ചെയ്യുന്നത് പരസ്പര വിശ്വാസത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും ഒളിപ്പിക്കാനുള്ളവര്‍ മാത്രമേ ബന്ധങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കൂ. മടി കൂടാതെ തെറ്റുകള്‍ ഏറ്റുപറയുന്നത് ബന്ധത്തെ കുടുതല്‍ ദൃഢമാക്കും.

നിറം മാറുകയില്ല: തുടക്കത്തില്‍ വ്യക്തികള്‍ അവരുടെ നല്ല വശങ്ങള്‍ മാത്രമേ പുറത്തെടുക്കൂ. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അവര്‍ എങ്ങനെയുള്ളവരാണെന്ന് പെരുമാറ്റത്തിലൂടെ അറിയാന്‍ കഴിയും. വിശ്വാസം പിടിച്ചുവാങ്ങാന്‍ കഴിയല്ല. അത് നമ്മള്‍ നേടിയെടുക്കണം.

English summary

Trust In Relationship

It is essential that you know how you can strengthen your trust and build confidence in your relationship. In most cases it is lack of trust that leads to the end of the relationship.
Story first published: Wednesday, May 30, 2018, 11:46 [IST]
X
Desktop Bottom Promotion