കന്യകാത്വം സൂക്ഷിച്ച അവളുടെ ജീവിതത്തില്‍ നടന്നത്‌

Posted By:
Subscribe to Boldsky

ഇത് ഒരു ഇന്ത്യന്‍ സ്ത്രീയുടെ കഥയാണ്. പേരു വെളിപ്പെടുത്തുവാന്‍ നിര്‍വാഹമില്ലാത്ത ഒരു യുവതിയുടെ കഥ. ഇപ്പോള്‍ അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കുന്ന വിവാഹമോചിതയായ സ്ത്രീയുടെ കഥ.

നമുക്ക് എളുപ്പത്തിന് ഇവളെ എക്‌സ് എന്നു വിളിയ്ക്കാം. യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിയ്ക്കുന്ന കുടുംബത്തില്‍ ജനിച്ച ഈ യുവതി ഇത്തരം മൂല്യങ്ങള്‍ തനിക്കു ശാപമായെന്ന കരുതുന്ന കഥ.

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പില്‍

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പില്‍

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പില്‍ വളര്‍ന്ന എക്‌സിന് കുടുംബത്തില്‍ നിന്നും സദാചാരവിലക്കുകള്‍ ഏറെയായിരുന്നു. പുരുഷന്മാരോട് സംസാരിയ്ക്കുന്നതും ഇടപഴകുന്നതും തെറ്റാണെന്നുള്ള ഉപദേശം ആവര്‍ത്തിച്ചു നല്‍കിയ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഇവളെ സ്വന്തം മനസിന്റെ തന്റൈ ചിന്തകളും വികാരങ്ങളും തടവിലിടാന്‍ േേപ്രരിപ്പിച്ചു.

പുരുഷന്മാരായ സഹപാഠികളോടു പോലും

പുരുഷന്മാരായ സഹപാഠികളോടു പോലും

മിടുക്കിയായി പഠിച്ച് എഞ്ചീനീയറിംഗിന് പഠിയ്ക്കാനെത്തിയ ഇവള്‍ക്ക് പുരുഷന്മാരായ സഹപാഠികളോടു പോലും ഭയമായിരുന്നു. അവരോട് സംസാരിയ്ക്കുവാന്‍ പോലും ഭയം. കുടുംബത്തിലെ അടുത്തറിയുന്ന പുരുഷന്മാരെയല്ലാതെ മറ്റാരേയും ഭയപ്പെടുന്ന ഒരു പ്രകൃതം.

നല്ലപോലെ പഠിച്ച യുവതി

നല്ലപോലെ പഠിച്ച യുവതി

ഇത്തരം മാനസികാവസ്ഥയിലും നല്ലപോലെ പഠിച്ച ഈ യുവതി കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത പോലെ യാതൊരു ചീ്ത്തപ്പേരും കേള്‍പ്പിയ്ക്കാതെ വിവാഹ ജീവിതത്തിലേയ്ക്കു കാലൂന്നി. മാതാപിതാക്കള്‍ കണ്ടു പിടിച്ച് ഒരു വിവാഹജീവിതം. പരസ്പരം കാണല്‍ ചടങ്ങില്‍ വ്ച്ച തന്റെ പങ്കാളിയാകാന്‍ പോകുന്ന പുരുഷനോട് മനസു തുറന്നൊന്നു സംസാരിയ്ക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല, ഭയം.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ തനിക്ക് സെക്‌സ് സംബന്ധമായ കാര്യങ്ങളോടുള്ള മാനസിക പ്രശ്‌നം ഈ യുവതി തുറന്നു പറഞ്ഞു. സൗമ്യനായ നല്ലവനായ അയാള്‍ എക്‌സിന്റെ ഈ പ്രശ്‌നത്തെ മനസു കൊണ്ട് അംഗീകരിച്ചു.

പിന്നീട്

പിന്നീട്

പിന്നീട് ഇഷ്ടമില്ലാതെയങ്കിലും സെക്‌സ് ജീവിതത്തിലേയ്ക്ക ഇവര്‍ കടക്കുകയും ചെയ്തു. സെക്‌സ് വിഷയത്തില്‍ അതീവതല്‍പരനായ ഭര്‍ത്താവ്. എ്ന്നാല്‍ സെക്‌സ് തെറ്റാണെന്നു ചിന്തയില്‍ വിമുഖത കാണിയ്ക്കുന്ന ഭാര്യ. സെക്‌സിനു ശേഷം പാപം ചെയ്തുവന്നെ ചിന്തയോടെ നിരന്തരം കരഞ്ഞിരുന്ന അവളെ കണ്ട് താന്‍ അവളെ മുറിപ്പെടുത്തിയോയന്ന ചിന്തയില്‍ പകച്ചിരുന്നു ഭര്‍ത്താവ്.

സെക്‌സ് ജീവിതത്തിലെ അസ്വാരസ്യങ്ങള്‍

സെക്‌സ് ജീവിതത്തിലെ അസ്വാരസ്യങ്ങള്‍

സെക്‌സ് ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പുറമേയ്ക്കു കാണിച്ചില്ലെങ്കിലും ഇവരുടെ ജീവിതത്തില്‍, പ്രത്യേകിച്ചും അവള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മാറ്റം വന്നു. അയാളില്‍ നിന്നും സെ്ക്‌സൊഴിവാക്കാന്‍ അവള്‍ കാരണങ്ങള്‍ തേടി. ഇതിനു കണ്ടെത്തിയ കാരണമായിരുന്നു ഗര്‍ഭിണിയാകുക എന്നത്. ഈ സമയത്ത് ഗര്‍ഭകാല പ്രശ്‌നങ്ങള്‍ പറഞ്ഞ് സെക്‌സില്‍ നിന്നും വിടുതല്‍ നേടാമെന്ന് അവള്‍ കണക്കു കൂട്ടി.

അബോര്‍ഷന്‍

അബോര്‍ഷന്‍

ഗര്‍ഭിണിയായ അവള്‍ ഇക്കാര്യത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. ഗര്‍ഭകാല അവശതകള്‍ ഏറെയുണ്ടായിരുന്ന അവള്‍ക്ക് അടുത്ത ദുര്‍ഭാഗ്യമായി ആറാംമാസം അബോര്‍ഷന്‍ സംഭവിച്ചു.

ഡിപ്രഷനിലേയ്ക്ക്

ഡിപ്രഷനിലേയ്ക്ക്

ഡിപ്രഷനിലേയ്ക്ക് അവള്‍ വഴുതി വീണു. കാരണമില്ലാതെ ഭര്‍ത്താവുമായി വഴക്കടിച്ചു. സെക്‌സില്‍ നിന്നും അയാളെ ഒഴിവാക്കി നിര്‍്ത്തുകയായിരുന്നു ലക്ഷ്യം. നല്ലവനായ അയാള്‍ക്ക് തന്നില്‍ നിന്നും മോചനവും അവള്‍ ആഗ്രഹിച്ചിരുന്നു.

ഡിവോഴ്‌സിന്

ഡിവോഴ്‌സിന്

അവളുടെ മനസു പോലെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ഡിവോഴ്‌സിന് ഭര്‍ത്താവ് തയ്യാറായി. ഡിവോഴ്‌സ് വേളയില്‍ പോലും ഭാര്യയ്ക്ക് അതിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിയ്ക്കാന്‍ നല്ലവനായ ആ മനുഷ്യന്‍ ശ്രമിച്ചു.

വിവാഹമോചനം

വിവാഹമോചനം

വിവാഹമോചനം നേടിയ അവള്‍ കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും വെറുക്കപ്പെട്ടവളായി. അവള്‍ക്ക് വേറെ ബന്ധമുണ്ടെങ്കിലും അതാണ് വിവാഹമോചനത്തില്‍ എത്തിച്ചതെന്നും വരെ കഥകള്‍ പരന്നു. വീട്ടുകാരും അവള്‍ക്കു പിന്തുണ നല്‍കിയില്ല.

അമേരിക്കയില്‍

അമേരിക്കയില്‍

പിന്നീട് ജോലിസംബന്ധമായി അമേരിക്കയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും എതിര്‍പ്പുകളെ അവഗണിച്ച് ആ അവസരം ഉപയോഗപ്പെടുത്താന്‍ അവള്‍ ധൈര്യം കാണിച്ചു. ഇന്നവള്‍ അമേരിക്കയില്‍ ജീവിയ്ക്കുന്നു.

ശപിയ്ക്കുന്ന ഈ യുവതി.

ശപിയ്ക്കുന്ന ഈ യുവതി.

വിദേശകള്‍ച്ചറിനോട് താല്‍പര്യമില്ലെങ്കിലും അമിതമായ നിയന്ത്രണങ്ങളും വിലക്കുകളും നല്‍കിയ തെറ്റിദ്ധാരണകളും സമൂഹനിയന്ത്രണങ്ങളും മനസില്‍ അടിയുറച്ചു പോയതാണ് തന്റെ ജീവിതത്തിലെ തകര്‍ച്ചയ്ക്കു കാരണമായതെന്നു തിരിച്ചിറിയുന്നു, അതിനെ ശപിയ്ക്കുന്ന ഈ യുവതി.

Read more about: marriage relationship
English summary

The Regret Of A Woman Who Keeps Herself As Virgin Till First Night

The Regret Of A Woman Who Keeps Herself As Virgin Till First Night, Read more to know about
Story first published: Tuesday, January 16, 2018, 16:33 [IST]