വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറെ ശേഷം സംഭവിച്ചത്

Posted By:
Subscribe to Boldsky

മൂന്നാം ലിംഗം അഥവാ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറഞ്ഞ് ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ ധാരാളമുണ്ട്. സമൂഹം അവരോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് പോലും പലപ്പോഴും ഒന്നിനെക്കൊണ്ടും പ്രായശ്ചിത്തം ചെയ്യാനാവാത്ത അവസ്ഥയാണ്. കാരണം അത്രയേറെ പൊതു സമൂഹത്തില്‍ നിന്നും മുഖ്യധാരയില്‍ നിന്നും മനുഷ്യനെന്ന പരിഗണന പോലും നല്‍കാതെ മാറ്റി നിര്‍ത്തപ്പെടുന്നു അവര്‍. ആരും ജനിക്കുമ്പോള്‍ തന്നെ ട്രാന്‍സ് ജെന്‍ഡറായി ജനിക്കുന്നില്ല. വളര്‍ന്ന് വരുന്തോറും അവരില്‍ അനുഭവപ്പെടുന്ന ശാരീരിക മാറ്റങ്ങളിലൂടെയാണ് അവര്‍ ട്രാന്‍സ് ജെന്‍ഡറായി മാറുന്നത്.

ജീവിതത്തില്‍ ഒന്നും അവകാശപ്പെടാതെ ഒന്നിനോടും കലഹിക്കാതെ ജീവിക്കുന്നവരാണ് ഇവര്‍. തന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്ത് കൊടുക്കുന്നതിനും ഇവര്‍ എന്നും മുന്നില്‍ തന്നെയാണ്. എന്നാല്‍ ഇവിടെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ വഞ്ചിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന സത്യം നാളുകള്‍ക്ക് ശേഷമെങ്കിലും തുറന്നു പറഞ്ഞിരിക്കുകയാണ് അവര്‍. ജീവിതത്തില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് പിന്നീടവര്‍ യാത്ര ചെയ്തത്. എന്നാല്‍ ഇന്ന് നല്ല നിലയില്‍ ജീവിക്കുന്നു അവര്‍. ജീവിതത്തില്‍ കുടിച്ച കയ്പ്പ് നീരിനെക്കുറിച്ച് ചിലത്...

ജനിച്ചത് സാധാരണ കുടുംബത്തില്‍

ജനിച്ചത് സാധാരണ കുടുംബത്തില്‍

പേരും പ്രശസ്തിയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന ഒരു കുടുംബത്തിലാണ് അവന്‍ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശൈശവ വിവാഹം നില നില്‍ക്കുന്ന ഒരു കാലഘട്ടത്തിലായിരുന്നു ജനനം. അവരുടെ ആചാരങ്ങള്‍ അനുസരിച്ച് കുട്ടിക്കാലത്ത് തന്നെ വിവാഹം നടത്തുകയാണ് ഉണ്ടായത്. വിവാഹ പ്രായമാവുമ്പോള്‍ അതേ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുന്ന ആചാരമായിരുന്നു നിലനിന്നിരുന്നത്.

ശാരീരിക മാറ്റങ്ങള്‍

ശാരീരിക മാറ്റങ്ങള്‍

വര്‍ഷങ്ങള്‍ കഴിയുന്തോറും തനിക്കുണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ‌വ്യത്യസ്തമാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. ഇത് വളരെയധികം അവനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ കൂട്ടുകാരോടോ വീട്ടുകാരോടോ ഇതിനെക്കുറിച്ച് പറയാന്‍ അവന്‍ തയ്യാറായിരുന്നില്ല. ഈ പ്രശ്‌നത്തെ ആത്മാഭിമാനം ഭയന്ന് സ്വന്തം മനസ്സില്‍ തന്നെ അവന്‍ സൂക്ഷിച്ചു.

ഡോക്ടറെ കണ്ടതിനു ശേഷം

ഡോക്ടറെ കണ്ടതിനു ശേഷം

എന്നാല്‍ ഇത്തരം ശാരീരിക മാറ്റങ്ങളില്‍ ആകുലതപ്പെട്ട ഡോക്ടറെ കാണാന്‍ അവന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടാണ മനസ്സിലായത്, താനൊരു ട്രാന്‍സ് ജെന്‍ഡറാണെന്നും പ്രത്യുത്പാദന ശേഷി ഇല്ലെന്നും. എന്നാല്‍ ഇതിനെക്കുറിച്ച് വീട്ടുകാരുമായോ കൂട്ടുകാരുമായോ സംസാരിക്കാന്‍ ഒരിക്കലും അവന്‍ തയ്യാറായില്ല. അപമാനം ഭയന്ന് പല വിധത്തില്‍ ഇതിനെ ഒളിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

വിവാഹസമയം

വിവാഹസമയം

ഇരുപത്തി രണ്ട് വയസ്സിലാണ് കുട്ടിക്കാലത്ത് പറഞ്ഞുറപ്പിച്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവനാകുമായിരുന്നില്ല. പക്ഷേ അപമാനം ഭയന്ന് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അവന്‍ തയ്യാറായില്ല. അങ്ങനെ 22-ാം വയസ്സില്‍ അവന്റെ വിവാഹം കഴിഞ്ഞു.

ഇന്റര്‍സെക്‌സെന്ന രഹസ്യം

ഇന്റര്‍സെക്‌സെന്ന രഹസ്യം

താന്‍ ഒരു ഇന്റര്‍ സെക്‌സാണെന്ന രഹസ്യം പരമാവധി ഭാര്യയില്‍ നിന്നും അവന്‍ ഒളിച്ചു വെച്ചു. ഒരിക്കലും ഭര്‍ത്താവെന്ന നിലയിലുള്ള ഒരു കടമയും ചെയ്യാന്‍ തനിക്കാവില്ലെന്ന കാര്യം മാത്രം അവന്‍ ഭാര്യയോട് വെളിപ്പെടുത്തിയില്ല. പല വിധത്തിലും ലൈംഗിക ബന്ധമെന്ന കാര്യത്തില്‍ നിന്നും അവന്‍ ഒഴിഞ്ഞ് നിന്നു.

നിശബ്ദതക്ക് വിരാമം

നിശബ്ദതക്ക് വിരാമം

എന്നാല്‍ ഏറെ നാള്‍ ഇതിങ്ങനെ മുന്നോട്ട് കൊണ്ട് പോവാന്‍ അവന് കഴിഞ്ഞില്ല. അങ്ങനെ താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന രഹസ്യം അയാള്‍ വെളിപ്പെടുത്തി. ഭാര്യയോട് ക്ഷമ ചോദിച്ച് വേറൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. പുരുഷന്റെ ശരീരത്തിനുള്ളില്‍ ജീവിക്കുന്ന ഒരു പെണ്ണാണ് താനെന്ന് അയാള്‍ തുറന്ന് പറഞ്ഞു.

വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്ത്

വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്ത്

വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നിമിഷ നേരം കൊണ്ട് അയാള്‍ പുറത്തായി. ജീവനെപ്പോലെ സ്‌നേഹിച്ച് അമ്മയും അച്ഛനും പോലും അയാളെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് മുന്നില്‍ കുടുംബത്തിന്റെ വാതില്‍ ഒരിക്കല്‍ അടഞ്ഞാല്‍ പിന്നീട് അത് തുറക്കപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.

 പുതിയ ജീവിതം

പുതിയ ജീവിതം

ഭൂതകാലത്തില്‍ നിന്നും ഓടിയൊളിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍ പിന്നീട്. തന്നെപ്പോലെ നിരവധി പേര്‍ ഈ ലോകത്തുണ്ടെന്ന് മനസ്സിലാക്കുകയും അവരോടൊരാളായി ജീവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു പിന്നീട് ഇയാള്‍. ജീവിക്കാനുള്ള വക കണ്ടെത്തുന്ന കാര്യത്തില്‍ നന്നേ കഷ്ടപ്പെട്ടിരുന്നു പിന്നീട്.

വിവാഹത്തിന് പാട്ടും ഡാന്‍സും

വിവാഹത്തിന് പാട്ടും ഡാന്‍സും

എന്നാല്‍ ഹിജഡകള്‍ അംഗീകരിക്കപ്പെടുന്ന ചില അവസരങ്ങള്‍ ഉണ്ട്. മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോഴും വിവാഹത്തിനും കുഞ്ഞ് ജനിക്കുമ്പോള്‍ ആശീര്‍വദിക്കാനും എല്ലാം ഹിജഡകള്‍ ആവശ്യമായിരുന്നു. ഇതിലെല്ലാം മറ്റുള്ളവരുമായ് ചേര്‍ന്ന് പുതിയൊരു ജീവിതവുമായി അയാള്‍ ജീവിച്ച് പോന്നു.

പഴയഭാര്യയെ കണ്ടു മുട്ടുന്നു

പഴയഭാര്യയെ കണ്ടു മുട്ടുന്നു

ഒരു ദിവസം രാവിലെയാണ് താന്റെ ആദ്യഭാര്യ അയാളെ അന്വേഷിച്ച് താമസ സ്ഥലത്തെത്തിയത്. വിവാഹമോചനത്തിനു ശേഷം അവള്‍ വേറെ വിവാഹം കഴിക്കുകയും അതിലൊരു മകന്‍ ഉണ്ടാവുകയും ചെയ്തിരുന്നു. രാവിലെ തന്നെ അവരെ കണ്ടപ്പോള്‍ അല്‍പം ഞെട്ടലോടെയാണ് കാര്യങ്ങള്‍ കേട്ടത്.

രണ്ടാം വിവാഹത്തിന് ശേഷം

രണ്ടാം വിവാഹത്തിന് ശേഷം

രണ്ടാമത്തെ വിവാഹത്തിനു ശേഷം ഭര്‍ത്താവ് അവരെ കാര്യമായി ഉപദ്രവിച്ചിരുന്നു. മാത്രമല്ല മദ്യപിച്ച് വന്ന് ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ചെയ്തിരുന്നു. അതിലുപരി പരസ്ത്രീ ബന്ധം വരെ അയാള്‍ തുടര്‍ന്ന് പോന്നിരുന്നു. അയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് അവള്‍ ഇറങ്ങിപ്പോന്നത്.

സാമ്പത്തികമായി നല്ല കാലം

സാമ്പത്തികമായി നല്ല കാലം

എന്നാല്‍ ആ സമയത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ ആണെങ്കില്‍ പോലും സാമ്പത്തികമായി നല്ല അവസ്ഥയിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ തേടി വന്ന ഇവരെ മടക്കി അയക്കാതെ നല്ലൊരു വീടെടുത്ത് താമസിപ്പിക്കുകയാണ് ഉണ്ടായത്. ആറ് മാസത്തിനു ശേഷം പുതിയ ഭര്‍ത്താവില്‍ നിന്ന് അവര്‍ക്ക് വിവാഹ മോചനം ലഭിക്കുകയും പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറുകയും ചെയ്തു.

ചിലവിന് കൊടുത്തത്

ചിലവിന് കൊടുത്തത്

എല്ലാ മാസവും 20000 രൂപ തന്റെ പഴയ ഭാര്യക്കും അവരുടെ കുഞ്ഞിനും അയാള്‍ ചിലവിന് കൊടുത്തുകൊണ്ടിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മളെല്ലാം സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുടെ കരുണ കൊണ്ട് നല്ല രീതിയില്‍ ജീവിക്കുകയാണ് അമ്മയും മകനും.

മകന്റെ വിവാഹം

മകന്റെ വിവാഹം

മകന്റെ പഠനം കഴിഞ്ഞ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്തു അവര്‍. എംബിഎ കഴിഞ്ഞ മകന്‍ ഇന്ന് നല്ലൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ ആണെങ്കിലും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം ആരേയും പോലെ അവര്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു കാലത്തും ആരേയും വില കുറച്ച് കാണരുത്.

English summary

The real story of a transgender

Transgender is a term for person whose gender identity. In this article we explained the real story of a transgender.
Story first published: Thursday, February 8, 2018, 15:54 [IST]