ഒരു ചെറിയ തെറ്റിന് ശിക്ഷ,16-ാം വയസ്സിലെ വിവാഹം

Posted By:
Subscribe to Boldsky

വിവാഹം ഏതൊരു സ്ത്രീയേയും പുരുഷനേയും സംബന്ധിച്ച് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനനുസരിച്ച് വിവാഹം കഴിച്ചയക്കുന്നത് വഴി ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് പലപ്പോഴും ആ പെണ്‍കുട്ടിക്ക് നഷ്ടമാവുന്നത്. ഉന്നത വിദ്യാഭ്യാസം നേടി സ്വന്തമായി ഒരു ജോലി സമ്പാദിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയെ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ഒരു പ്രണയ ബന്ധത്തിന്റെ പേരില്‍ 16-ാം വയസ്സില്‍ വിവാഹം കഴിച്ചയച്ചു.

അതിനു ശേഷം അവളുടെ ജീവിതം വളരെ ദുരിത പൂര്‍ണമായി മാറി. ജീവിതം ആഗ്രഹങ്ങള്‍ക്കനുസരിച്ച് പോയില്ലെങ്കില്‍ വിധിക്കനുസരിച്ച് നീങ്ങുക എന്നതാണ് രചന എന്ന പതിനാറ് വയസ്സുകാരിയുടെ ജീവിതം ഓരോരുത്തരേയും പഠിപ്പിക്കുന്നത്.

വിവാഹത്തേയും വിവാഹ ജീവിതത്തേയും കുറിച്ച് പ്രതീക്ഷകള്‍ നിറച്ചാണ് ഓരോ പെണ്‍കുട്ടിയും ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും സ്വഭാവവും 16 വയസ്സിന്റെ പക്വതയും ഏതൊരു പെണ്‍കുട്ടിയേയും വീണ്ടും പ്രതിസന്ധിയിലേക്കാണ് കൊണ്ട് ചെന്ന് എത്തിക്കുന്നത്. ജീവിതത്തില്‍ പഠിക്കേണ്ട സമയത്ത് വീട്ടുഭാരങ്ങളും ഭര്‍ത്താവിനേയും നോക്കി കുടുംബിനിയായി കഴിയേണ്ട അവസ്ഥ ഏതൊരു പെണ്ണിനേയും തളര്‍ത്തുന്നു. മാത്രമല്ല 18 തികയും മുന്‍പ് തന്നെ ഒരു കുഞ്ഞിന്റെ അമ്മയുമായു ജീവിതം തീര്‍ക്കുകയാണ് രചന ഇപ്പോള്‍.

സാധാരണ കുടുംബ പശ്ചാത്തലം

സാധാരണ കുടുംബ പശ്ചാത്തലം

സാധാരണമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് രചന വരുന്നത്. അച്ഛനമ്മമാരാകട്ടെ പണക്കാരാണെങ്കിലും പുതിയ രീതിയിലുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനോ അതിന് പ്രാധാന്യം കൊടുക്കുന്നവരോ ആയിരുന്നില്ല. മാത്രമല്ല പരമ്പരാഗതമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരുന്നു രചനയുടെ അച്ഛനമ്മമാര്‍.

വീട്ടിലെ അച്ചടക്കം

വീട്ടിലെ അച്ചടക്കം

വീട്ടില്‍ വളരെയധികം അച്ചടക്കത്തിലായിരുന്നു അവളെ വളര്‍ത്തിയത്. പല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും മാതാപിതാക്കള്‍ അവളെ വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചയക്കുന്നതിനും ആണ്‍കുട്ടികള്‍ പഠിച്ച് കുടുംബം നോക്കുന്നതിനും വേണ്ടിയുള്ളവരാണ് എന്ന ചിന്തയായിരുന്നു രചനയുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നത്.

പത്താം ക്ലാസ്സിനു ശേഷം

പത്താം ക്ലാസ്സിനു ശേഷം

പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് രചന പാസ്സായത്. എന്നാല്‍ ഒരു കാരണവശാലും തുടര്‍പഠനത്തിന് അയക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അച്ഛനമ്മമാര്‍ക്ക്. എന്നാല്‍ മാതാപിതാക്കളെ ധിക്കരിച്ച് രചന കോളജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് കഠിനമായ എതിര്‍പ്പൊന്നും അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല.

കോളജ് ജീവിതം

കോളജ് ജീവിതം

എന്നാല്‍ സ്വാതന്ത്ര്യം ലഭിക്കാതിരുന്ന വീട്ടില്‍ നിന്നും പെട്ടെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ നന്നായി തന്നെ രചന ഉപയോഗം ചെയ്തു. പെണ്‍സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ആണ്‍ സുഹൃത്തുക്കളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. ഇതെല്ലാം രചനയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു.

പ്രണയ ബന്ധം

പ്രണയ ബന്ധം

കൂടെ പഠിക്കുന്ന ഒരു പയ്യനുമായി ഇതിനിടയില്‍ രചന പ്രണയത്തിലായി. എന്നാല്‍ ഇത് തുറന്ന് പറയാന്‍ ഒരിക്കലും അവള്‍ തയ്യാറായില്ല. ഇതിനിടയില്‍ രചനയെ അവന്‍ ഫോണ്‍ ചെയ്യുകയുണ്ടായി. എന്നാല്‍ രചനയുടെ പതിവിലധികമുള്ള സംസാരവും ചിരിയും അച്ഛന്‍ ശ്രദ്ധിക്കുകയും കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്തു.

 കോളജില്‍ പോവുന്നതിന് വിലക്ക്

കോളജില്‍ പോവുന്നതിന് വിലക്ക്

മകളുടെ പ്രണയ ബന്ധം തുടക്കത്തില്‍ തന്നെ അച്ഛന്‍ മനസ്സിലാക്കുകയും അവളെ കോളജില്‍ പോവുന്നതിനും പഠിക്കുന്നതിനു പോലും വിലക്കുകയും ചെയ്തു. മാത്രമല്ല അവളെ വളരെയധികം മര്‍ദ്ദിക്കുകയും ചെയ്തു. ഉടനേ തന്നെ വിവാഹം എന്ന കുരുക്കിലേക്ക് അവളെ തളക്കുകയായിരുന്നു അയാള്‍ ചെയ്തത്.

നഴ്‌സിംഗ് എന്ന സ്വപ്നം

നഴ്‌സിംഗ് എന്ന സ്വപ്നം

പഠിച്ച് നഴ്‌സ് ആവണമെന്നതായിരുന്നു അവളുടെ സ്വപ്നം. എന്നാല്‍ എല്ലാം തന്റെ കൈവിട്ടു പോവുകയാണ് എന്ന് അവള്‍ മനസ്സിലാക്കി. കോളജില്‍ പോവുന്നതിനു പോലും വിലക്കേര്‍പ്പെടുത്തി എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു അവളുടെ മാതാപിതാക്കളുടെ ആഗ്രഹം.

 വിവാഹമുറപ്പിക്കല്‍

വിവാഹമുറപ്പിക്കല്‍

അടുത്ത ദിവസം തന്നെ രചനയുടെ സമ്മതമില്ലാതെ അവളുടെ വിവാഹം ഉറപ്പിച്ചു. വളരെയധികം സ്ത്രീധനം പറഞ്ഞുറപ്പിച്ച് കൊണ്ട് തന്നെയാണ് വിവാഹത്തിനായി മാതാപിതാക്കള്‍ കോപ്പ് കൂട്ടിയത്. എന്നാല്‍ മറുത്ത് പറയാന്‍ ഉള്ള ഭയം കൊണ്ട് തന്നെ രചന എല്ലാ കാര്യത്തിനും സമ്മതം മൂളിക്കൊണ്ടിരുന്നു.

 വിവാഹമെന്ന മാമാങ്കം

വിവാഹമെന്ന മാമാങ്കം

വളരെ ആഘോഷമായി തന്നെ വിവാഹം നടന്നു. സമൂഹം എന്ത് വിചാരിക്കും എന്ന ചിന്തയാണ് മകളെ 16 വയസ്സില്‍ തന്നെ വിവാഹം കഴിച്ചയക്കാന്‍ അവളുടെ പിതാവിനെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യത്തിനും വിലക്ക് വീഴുകയാണെന്ന് മനസ്സിലായെങ്കിലും എതിര്‍ത്ത് നില്‍ക്കാതെ വിവാഹത്തിന് അവള്‍ സമ്മതിച്ചു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം

വളരെ ആഘോഷമായി തന്നെ പറഞ്ഞതിലധികം സ്ത്രീധനം കൊടുത്ത് 16 വയസ്സില്‍ അവളുടെ വിവാഹം നടന്നു. വിവാഹത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവളൊരു അമ്മയായി. മാത്രമല്ല ഇന്ന് ഭര്‍ത്താവിന്റേയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയും ഇഷ്ടത്തിന് ജീവിക്കുന്ന വെറുമൊരു പാവയായി മാത്രം ജീവിക്കുകയാണ് രചന.

English summary

She Made A Small Mistake When She Was 16

She made a small mistake when she was sixteen, so parents got her married as a punishment, read on.
Story first published: Tuesday, February 6, 2018, 16:19 [IST]
Subscribe Newsletter