വ്യാജഓര്‍ഗാസം ആണിനും

Posted By:
Subscribe to Boldsky

സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗികസുഖം പൂര്‍ണമാകുന്നുവെന്നുറപ്പാക്കുന്നത് രതിമൂര്‍ഛയിലൂടെയാണ്. രതിമൂര്‍ഛ അഥവാ ഓര്‍ഗാസം പൊതുവെ പുരുഷന്മാര്‍ക്കു വേഗവും സ്ത്രീകള്‍ക്കു പതുക്കെയും ഉണ്ടാകുന്നുവെന്നാണു പറയുക.

എന്നാല്‍ പല പുരുഷന്മാരും സ്ത്രീകളും വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ടെന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനു ചില പ്രത്യേക കാരണങ്ങളുമുണ്ട്.

സ്ത്രീകള്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നതു സാധാരണയാണെന്നു പറയാറുണ്ട്. ഇതിനു പുറകില്‍ പല കാരണങ്ങളും കാണാം. സെക്‌സിനോടുള്ള താല്‍പര്യക്കുറവ്, ഇതുകാരണം സെക്‌സ് പെട്ടെന്നവസാനിപ്പിയ്ക്കാനുള്ള വഴി, പുരുഷന് ആത്മവിശ്വാസം നല്‍കുക തുടങ്ങിയ പല ഘടകങ്ങളും.

എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്മാരും വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് സ്ത്രീകള്‍ക്കു പറയാനുള്ള കാരണങ്ങളാകില്ല, പലതും. ഇതില്‍ നിന്നും വ്യത്യസ്തമായി കാരണങ്ങളായിരിയ്ക്കും.

പുരുഷന്മാര്‍ വ്യാജരതിമൂര്‍ഛയഭനയിക്കുന്നതിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

സ്വയംഭോഗത്തിന് അടിമ

സ്വയംഭോഗത്തിന് അടിമ

ചില പുരുഷന്മാര്‍ സ്വയംഭോഗത്തിന് അടിമപ്പെട്ടവരാകും. ഇവര്‍ക്ക് സാധാരണ സെക്‌സിലൂടെ ലൈംഗികസുഖം ലഭിയ്ക്കുന്നതു ബുദ്ധിമുട്ടാകും. സാധാരണ സെക്‌സിനേക്കാള്‍ സ്വയംഭോഗത്തിലൂടെ ലൈംഗികസുഖം കണ്ടെത്തുന്നവര്‍. ഇവര്‍ വ്യാജരതിമുര്‍ഛ അഭിനയിക്കുന്നതു സാധാരണയാകും.

സെക്‌സ് അവസാനിപ്പിയ്ക്കണമെങ്കിലും

സെക്‌സ് അവസാനിപ്പിയ്ക്കണമെങ്കിലും

പെട്ടെന്നു തന്നെ സെക്‌സ് അവസാനിപ്പിയ്ക്കണമെങ്കിലും പങ്കാൡയോട് താല്‍പര്യക്കുറവുണ്ടെങ്കിലും പല പുരുഷന്മാരും ഈ രീതി പ്രയോഗിയ്ക്കാറുണ്ട്.

ഗര്‍ഭധാരണത്തിന്റെ ഭയം

ഗര്‍ഭധാരണത്തിന്റെ ഭയം

ഗര്‍ഭധാരണത്തിന്റെ ഭയം ഉള്ളിലുള്ള, കുട്ടികള്‍ വേണ്ടെന്നുള്ള പുരുഷന്മാരും ഇത്തരത്തില്‍ വ്യാജരതിമൂര്‍ഛയഭിനയിക്കാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാര്‍ക്ക് ക്ലൈമാക്സിലെത്തുന്നതിന് വിചിത്രമായ രീതികള്‍ വേണ്ടി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ പങ്കാളിയോട് പറയാനാവാത്തതിനാല്‍ രതിമൂര്‍ച്ഛ അഭിനയിക്കും.

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍ പോലുള്ള ലൈംഗികപ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. ഇത്തരക്കാര്‍ വ്യാജലൈംഗികസംതൃപ്തിയഭിനയിക്കാറുണ്ട്.

തൃപ്തിപ്പെടുത്താനുള്ള വഴി

തൃപ്തിപ്പെടുത്താനുള്ള വഴി

പല സ്ത്രീകള്‍ക്കും പുരുഷന്മാരെ തൃപ്തിപ്പെടുത്താനുള്ള വഴിയാണ് വ്യാജരതിമൂര്‍ഛ. ചില പുരുഷന്മാര്‍ക്കും ഇതുതന്നെയാണ് കാരണം.

ചില പുരുഷന്മാര്‍ക്ക്

ചില പുരുഷന്മാര്‍ക്ക്

ചില പുരുഷന്മാര്‍ക്ക് സ്ഥിരമായി ക്ലൈമാക്‌സിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത്തരക്കാര്‍ വ്യാജരതിമൂര്‍ഛയഭിനിയിക്കുന്നത് പതിവാണ്.

ലൈംഗികസുഖം

ലൈംഗികസുഖം

ചില പുരുഷന്മാര്‍ക്ക് തങ്ങള്‍ക്ക് ലൈംഗികസുഖം ലഭിയ്ക്കുന്നില്ലെന്ന തോന്നല്‍ പങ്കാളിയ്ക്കുണ്ടാകുമെന്നും അവര്‍ അകലുമെന്നുമുള്ള ഭയമുണ്ടാകും. ഇത്തരക്കാരും ചിലപ്പോള്‍ വ്യാജരതിമൂര്‍ഛയഭിനിയിക്കാറുണ്ട്.

English summary

Reasons Why Men Fake Orgasm

Reasons Why Men Fake Orgasm, read more to know about the reasons behind,