കെട്ടിയ, കെട്ടാനുള്ള ചേട്ടന്മാര്‍ വായിച്ചറിയാന്‍..

Posted By:
Subscribe to Boldsky

സെക്‌സ് ദാമ്പത്യദീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. പങ്കാളികള്‍ തമ്മിലുള്ള ശാരീരിക അടുപ്പം മാനസിക അടുപ്പത്തേയും ശക്തിപ്പെടുത്തുന്ന ഒന്നുമാണ.

സെക്‌സില്‍ തന്നെ സ്ത്രീ പുരുഷ താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിയ്ക്കും. ഇതിന് പൊതുവായ സ്വഭാവവുമുണ്ട്.

സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സെക്‌സില്‍ കൂടുതല്‍ തല്‍പരരെന്നതാണ് പൊതുവെ പറയപ്പെടുന്നത്. പുരുഷന്മാര്‍ക്ക മാനസികത്തേക്കാള്‍ കൂടുതലാണ് ശാരീരികം എന്നതെങ്കില്‍ സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവും ഏതാണ്ട് ഒരേ രീതിയല്‍ പെടുന്നുവെന്നു പറയാം.

സെക്‌സില്‍ സ്ത്രീകളുടെ ചില അനിഷ്ടങ്ങളുണ്ട്, സെക്‌സില്‍ നിന്നും അവളെ പുറംതിരിഞ്ഞു നില്‍ക്കാന്‍ കാരണമാകുന്ന ചിലത്. പുരുഷന്‍ നിര്‍ബന്ധമായും അറിഞ്ഞിരിയ്‌ക്കേണ്ട ചിലത്

നീലച്ചിത്രങ്ങള്‍

നീലച്ചിത്രങ്ങള്‍

നീലച്ചിത്രങ്ങള്‍ കണ്ട് കൊണ്ടുള്ള പരിചയം വെച്ച് ഒരിക്കലും ഇണയെ സമീപിയ്ക്കാതിരിക്കുക. ഇത് നിങ്ങളെക്കുറിച്ചും ഇത്തരം ബന്ധത്തെക്കുറിച്ചും ഇണയ്ക്ക് ഭയം ഉണ്ടാക്കാനേ ഇടയാകൂ.

നിശബ്ദമായിരിയ്ക്കുന്നത്

നിശബ്ദമായിരിയ്ക്കുന്നത്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിശബ്ദമായിരിയ്ക്കുന്നത് വിരസത സൃഷ്ടിയ്ക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഇണയെ അറിയിക്കാന്‍ മടിക്കേണ്ടതില്ല.ആശയവിനിമയം സെക്‌സിലും പ്രധാനം

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

ഇരുവര്‍ക്കും ഏറെക്കുറേ ഒരേ പോലെ രതിമൂര്‍ച്ഛയില്‍ എത്തുന്ന തരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. കഴിയുന്നത്ര നേരവും ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുക.

സ്ത്രീയെ മുറിപ്പെടുത്തുന്ന,വേദനിപ്പിയ്ക്കുന്ന വിധത്തില്‍

സ്ത്രീയെ മുറിപ്പെടുത്തുന്ന,വേദനിപ്പിയ്ക്കുന്ന വിധത്തില്‍

എത്ര ആവേശമെങ്കിലും സ്ത്രീയെ മുറിപ്പെടുത്തുന്ന,വേദനിപ്പിയ്ക്കുന്ന വിധത്തില്‍ കിടപ്പറയില്‍ പെരുമാറരുത്. സ്ത്രീ ശരീരം കൂടുതല്‍ മൃദുലമാണ. വേദന സെക്‌സിനോട് ഭയപ്പാടുണ്ടാകാന്‍ ഇടയാക്കും

ഇണയ്ക്ക്

ഇണയ്ക്ക്

ഇണയ്ക്ക് ഉത്തേജനം നല്‍കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും പുരുഷന്‍ സ്പര്‍ശിയ്ക്കാന്‍ മറന്നു പോകുന്നു. കാല്‍മുട്ട്, തുടയുടെ പിന്‍ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ്.

മെന്‍സസിന്

മെന്‍സസിന്

മെന്‍സസിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ സെക്‌സ് സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാറുണ്ട്. ഇതിനു കാരണം യോനീഭാഗം വല്ലാതെ സെന്‍സിറ്റീവാകുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും ഇതിനു പുറകിലുണ്ട്.

പങ്കാളിയുടെ സെക്‌സ് താല്‍പര്യവും

പങ്കാളിയുടെ സെക്‌സ് താല്‍പര്യവും

പങ്കാളിയുടെ സെക്‌സ് താല്‍പര്യവും ചോദിച്ചറിയുക. ഇത് സെക്‌സ് ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കാന്‍ സഹായിക്കും.

Read more about: relationship marriage
English summary

Love Making Facts About Women Men Should Know About

Love Making Facts About Women Men Should Know About
Story first published: Wednesday, March 14, 2018, 22:34 [IST]