ഭര്‍ത്താവിന് ഭാര്യയെ കൊല്ലണം, കാരണം ഇതാണ്

Posted By:
Subscribe to Boldsky

ഭാര്യാ ഭര്‍തൃബന്ധത്തിനിടക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ കുറ്റങ്ങളും കുറവുകളും എല്ലാം പരിഹരിച്ച് നല്ല രീതിയില്‍ സ്‌നേഹിച്ച് പോയാല്‍ മാത്രമേ ഏത് ബന്ധവും നല്ല രീതിയില്‍ വിജയകരമായി മുന്നോട്ട് പോവുകയുള്ളൂ. എന്നാല്‍ പലപ്പോഴും പല ദമ്പതികള്‍ക്കിടയിലും ഉണ്ടാകുന്ന നിസാര പ്രശ്‌നങ്ങള്‍ അവരെ വിവാഹമോചനത്തിന്റെ വക്കിലാണ് കൊണ്ട് ചെന്നെത്തിക്കാറുള്ളത്. ജീവിത കാലം മുഴുവന്‍ കൂടെയുണ്ടാവുമെന്ന് കരുതിയവര്‍ ജീവിതത്തിന്റെ പകുതി വെച്ച് പിരിഞ്ഞ് പോവുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്നത് വലിയൊരു വിടവാണ്.

എന്നാല്‍ ഭാര്യയെ എങ്ങനെയെങ്കിലും കൊല്ലണമെന്ന് വിചാരിക്കുന്നയാളോടൊപ്പം ജീവിക്കുക എന്ന് പറയുന്നത് വളരെ കഷ്ടപ്പാടുള്ള ഒരു കാര്യമാണ്. ഇത്തരത്തില്‍ ഒരു കുടുംബത്തില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. സ്‌നേഹിച്ച് വിവാഹം കഴിച്ച വ്യക്തിയില്‍ നിന്ന് തന്നെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വരുമ്പോള്‍ അത് ഏത് പെണ്‍കുട്ടിയേയും തളര്‍ത്തുന്നു.

ജീവിതത്തില്‍ വളരെയധികം പ്രതീക്ഷയോട് കൂടിയാണ് ഓരോ ഘട്ടത്തിലും ജീവിതത്തെ നോക്കിക്കണ്ടത്. എന്നാല്‍ അതെല്ലാം വെറും സ്വപ്‌നമാണെന്ന് മനസ്സിലാക്കിയ അവസ്ഥയില്‍ ആത്മഹത്യയെക്കുറിച്ച് പോലും അവള്‍ ചിന്തിച്ചു. ജീവിതം തന്നെ കൊണ്ട് ചെന്നെത്തിച്ചത് ഒരു പടുകുഴിയിലാണ് എന്നതാണ് ഇന്ന് അവളെ ഏറ്റവും അലട്ടുന്നത്.

ജീവിതമെന്നാല്‍

ജീവിതമെന്നാല്‍

ജീവിതമെന്നാല്‍ അത് പുറമേ കാണുന്നതു പോലെ മനോഹരമായ ഒന്നല്ലെന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിരിക്കുകയാണ് 25കാരിയായ ദിവ്യ. താന്‍ ആഗ്രഹിച്ച് നേടിയ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകളും യാതനകളും കഷ്ടപ്പാടുകളും മാത്രമാണ് പ്രതിഫലം എന്നറിഞ്ഞിട്ടും ഇനിയെന്ത് ചെയ്യണം എന്നറിയാതെ ജീവിക്കുകയാണ് ഇവള്‍.

പ്രണയത്തോടെ തുടക്കം

പ്രണയത്തോടെ തുടക്കം

സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ പ്രണയമാണ് ദിവ്യയെ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ചത്. കാമുകനുണ്ടായിരുന്ന ദിവ്യക്ക് ഒരു ബെസ്റ്റ്ഫ്രണ്ട് കൂടി ഉണ്ടായിരുന്നു ദീപക്. എന്നാല്‍ കാമുകനുമായുള്ള ബന്ധത്തില്‍ ഒരിക്കലും ദിവ്യ സന്തോഷവതിയായിരുന്നില്ല.

പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

കാമുകനുമായുണ്ടാവുന്ന നിരന്തരമായ പ്രശ്‌നങ്ങളെല്ലാം ദിവ്യ ദീപക്കിനോട് പറഞ്ഞിരുന്നു. എന്നാല്‍ ദീപക്കിനുണ്ടായിരുന്ന ഇഷ്ടം അവളെ അറിയിക്കാന്‍ പറ്റിയ സമയമാണെന്ന് മനസ്സിലാക്കിയ അവന്‍ തന്റെ ഇഷ്ടത്തെക്കുറിച്ച് ദിവ്യയോട് പറഞ്ഞു. കാമുകനില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ ദിവ്യയെ ദീപക്കുമായി അടുപ്പിച്ചു.

പുറമേയുള്ള ഭംഗി

പുറമേയുള്ള ഭംഗി

സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് കോളജ് കാലത്തിലേക്ക് പ്രവേശിച്ചപ്പോഴും പ്രണയം അതിശക്തമായി തന്നെ നില കൊണ്ടു. എന്നാല്‍ ദീപക്ക് കാണാന്‍ സുന്ദരനല്ലെന്നത് ദീപക്കില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പക്ഷേ ഭംഗി നോക്കി മുന്‍പ് പ്രണയിച്ചതിന്റെ ഫലം മുന്‍പ് അനുഭവിച്ചിട്ടുള്ളതിനാല്‍ പല വിധത്തില്‍ ദീപക്കിന്റെ ഭംഗിയെക്കുറിച്ചോ മറ്റോ അവള്‍ തീരെ കണ്‍സേണ്‍ ആയിരുന്നില്ല.

നിര്‍ബന്ധപൂര്‍വ്വം വിവാഹം

നിര്‍ബന്ധപൂര്‍വ്വം വിവാഹം

എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ തീരെ താല്‍പ്പര്യമില്ലാതിരുന്നിട്ട് കൂടി ദിവ്യയുടെ ഇഷ്ടപ്രകാരം വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുത്തു. സ്ത്രീധനം കൊടുത്താണ് ദിവ്യയെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള എല്ലാ പ്രതീക്ഷകളും തെറ്റായിരുന്നു എന്ന് അവള്‍ക്ക് മനസ്സിലായി.

കടങ്ങള്‍ക്ക് മേല്‍ കടം

കടങ്ങള്‍ക്ക് മേല്‍ കടം

എന്നാല്‍ വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ അവള്‍ക്ക് മനസ്സിലായി ലോകം മുഴുവന്‍ കടവുമായി നില്‍ക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്ന്. മാത്രമല്ല ലേറ്റ് നൈറ്റ് പാര്‍ട്ടികളും മദ്യപാനവും എല്ലാം കൊണ്ടും കടം വാങ്ങി ജീവിക്കുന്ന ഒരാളായിരുന്നു ദീപക്.

വിവാഹ ശേഷം

വിവാഹ ശേഷം

വിവാഹ ശേഷം ഭര്‍ത്താവിന്റെ തനി രൂപം മനസ്സിലാക്കിയ ദിവ്യ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെയെല്ലാം പരിണിത ഫലം എന്ന് പറയുന്നത് മര്‍ദ്ദനമായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ നിരവധി തവണ ദിവ്യക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതൊന്നും ദിവ്യ വീട്ടുകാരോട് അറിയിച്ചില്ല.

 സ്വയം തിരഞ്ഞെടുത്ത ജീവിതം

സ്വയം തിരഞ്ഞെടുത്ത ജീവിതം

സ്വയം തിരഞ്ഞെടുത്ത ജീവിതമായതു കൊണ്ട് തന്നെ വീട്ടുകാരോട് ഇതിനെക്കുറിച്ച് പറയാന്‍ ദിവ്യ മിനക്കെട്ടില്ല. എന്ത് വന്നാലും നിശബ്ദം അനുഭവിക്കാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. മാനസികമായും ശാരീരികമായും പീഢനം വര്‍ദ്ധിച്ചപ്പോള്‍ മാത്രമാണ് ഭര്‍ത്താവിന്റെ വീട്ടുകാരോട് പോലും അവള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

ചില നേരങ്ങളിലെ ഭര്‍ത്താവിന്റെ പെരുമാറ്റം മാനസിക നില തെറ്റിയവരെ പോലെ ആയിരുന്നു. ഇതിനെത്തുടര്‍ന്ന് ജീവിതം ദുസ്സഹമായ സമയത്തായിരുന്നു വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചത്. ഇപ്പോള്‍ വിവാഹ മോചനത്തിനായി കാത്തിരിക്കുകയാണ് ദിവ്യ.

English summary

husband wants to kill his wife

Husband wants to kill his wife but her parents still want her to live with him read on.
Story first published: Wednesday, February 7, 2018, 16:13 [IST]
Subscribe Newsletter