ഉത്തമനായ ഭര്‍ത്താവ്, നിര്‍ബന്ധിക്കുന്നത് ആത്മഹത്യ

Posted By:
Subscribe to Boldsky

ഏതൊരു പെണ്‍കുട്ടിക്കും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ പുതിയ ജീവിതത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ചും പല വിധത്തിലുള്ള പ്രതീക്ഷകള്‍ ഉണ്ടായിരിക്കും. എന്നാല്‍ തന്റെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണെന്ന് വിവാഹത്തിന്റെ അന്ന് തന്നെ മനസ്സിലാക്കിയ ഒരു പെണ്ണിന്റെ അവസ്ഥ വളരെ സങ്കടകരമാണ്. ജീവിതം തന്നെ കൈവിട്ട് പോവുന്ന അവസ്ഥയില്‍ ആത്മഹത്യയല്ലാതെ വേറൊരു വഴിയുമില്ലെന്ന് തീരുമാനിക്കുന്ന പെണ്‍കുട്ടികള്‍ ചില്ലറയല്ല. എന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിനെ ധീരമായി നേരിടുകയാണ് ചെയ്യേണ്ടത്.

പലപ്പോഴും പതറിപ്പോവുന്ന അവസ്ഥയില്‍ പോലും ജീവിതത്തെ ചിരിച്ച് കൊണ്ട് നേരിടുന്നതിനാണ് എല്ലാവരും ശ്രമിക്കേണ്ടത്. വിവാഹ പ്രായമാകുന്നതോടെ പല വിധത്തിലുള്ള സ്വപ്നങ്ങളോടെയാണ് ഓരോ പെണ്‍കുട്ടിയും കതിര്‍മണ്ഡപത്തിലേക്ക് കാല്‍ വെച്ച് കയറുന്നത്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കാന്‍ ഭര്‍ത്താവിന്റെ ഒരൊറ്റം പെരുമാറ്റത്തിലൂടെ കഴിയുന്നു. സ്വന്തം മകളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുപരന്തങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ പല മാതാപിതാക്കള്‍ക്കും കഴിയുകയുള്ളൂ.

ലൈംഗികാസക്തി കൂടി, മരുമകളെ റേപ്പ് ചെയ്തുകൊന്നു

ഒന്നിനോടും പ്രതികരിക്കാതെ ഉത്തമ ഭാര്യയായി ഭര്‍ത്താവിന്റെ എല്ലാ തരത്തിലുള്ള പീഢനങ്ങളും സഹിച്ച് കഴിയാന്‍ ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിയും തയ്യാറാവില്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉടലെടുക്കുന്നു. കുടുംബ ബന്ധത്തില്‍ ഭാര്യ മാത്രമല്ല ഭര്‍ത്താവും എല്ലാ വിധത്തിലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടവനാണെന്ന ബോധം ഉണ്ടാവണം. എന്നാല്‍ മാത്രമേ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം ഉണ്ടാവുകയുള്ളൂ. വിവാഹ ദിവസം മുതല്‍ തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു ഭര്‍ത്താവില്‍ നിന്നേറ്റ ക്രൂരതകളെക്കുറിച്ച് ഒരു ഭാര്യ മനസ്സു തുറക്കുന്നു.

ചെറുപ്രായത്തിലെ വിവാഹം

ചെറുപ്രായത്തിലെ വിവാഹം

വളരെ സന്തോഷം നിറഞ്ഞ് നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. മാതാപിതാക്കളുടെ ഒറ്റക്കുട്ടി ആയതു കൊണ്ട് തന്നെ വളരെയധികം ലാളിച്ചാണ് അവളെ വളര്‍ത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ അവളുടെ വിവാഹം കഴിഞ്ഞു. ശരിക്കും സ്വപ്‌നത്തില്‍ എന്ന പോലെയായിരുന്നു എല്ലാം നടന്നത്.

കൊടുങ്കാറ്റിനു മുന്‍പ്

കൊടുങ്കാറ്റിനു മുന്‍പ്

വിവാഹം കഴിഞ്ഞ് വെഖും ദിവസങ്ങള്‍ കൊണ്ട് തന്നെ അയാളുടെ സ്വഭാവത്തെക്കുറിച്ച് അവള്‍ക്ക് മനസ്സിലായി. മറ്റുള്ളവര്‍ക്ക് മുന്നില്‍ വളരെ സ്‌നേഹനിധിയായ ഒരു ഭര്‍ത്താവായി അഭിനയിക്കുകയായുരുന്നു അയാള്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കെല്ലാം വിപരീതമായാണ് അവളോട് അയാള്‍ പെരുമാറിയിരുന്നത്.

 തനിനിറം കാണിച്ചപ്പോള്‍

തനിനിറം കാണിച്ചപ്പോള്‍

അയാള്‍ പല വിധത്തിലും അവളെ ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ ഇതൊന്നും തന്റഎ മാതാപിതാക്കളോട് തുറന്നു പറയാന്‍ അവള്‍ തയ്യാറായില്ല. മാത്രമല്ല യാതൊരു വിധത്തിലും തന്റെ പ്രതിസന്ധികള്‍ അവള്‍ മാതാപിതാക്കളേയോ ബന്ധുക്കളേയോ അറിയിച്ചിരുന്നില്ല.

 സ്ത്രീധനത്തെച്ചൊല്ലി

സ്ത്രീധനത്തെച്ചൊല്ലി

എവിടേയും പെണ്ണിന് കേള്‍ക്കേണ്ടി വരുന്ന ഒന്നാണ് സ്ത്രീധനം. സ്ത്രീധനത്തെച്ചൊല്ലി നിരവധി നാടകങ്ങള്‍ വിവാഹത്തിനു മുന്‍പും ശേഷവും അയാളുടെ കുടുംബത്തില്‍ നടന്നിട്ടുണ്ടായിരുന്നു. ലോകത്തിനു മുന്നില്‍ മാന്യനായി നടിച്ച് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം പീഢിപ്പിച്ചിരുന്നു ഇയാള്‍.

ആത്മഹത്യ പ്രേരണ

ആത്മഹത്യ പ്രേരണ

ആത്മഹത്യയിലേക്ക് ഇവളെ തള്ളിവിട്ടു കൊണ്ടിരിക്കുകയായിരുന്നു അയാള്‍ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു വേണ്ടി ഓരോ നിമിഷവും അവളെ അയാള്‍ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു. ജീവിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് ഓരോ നിമിഷവും അവളെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരുന്നു. എന്നാല്‍ ഇതിനു മുന്നിലെല്ലാം അവള്‍ പിടിച്ച് നിന്നു.

മാനസിക നില തെറ്റിയവള്‍

മാനസിക നില തെറ്റിയവള്‍

മാനസിക നില തെറ്റിയവളാണ് താനെന്ന് വരെ അയാള്‍ പറഞ്ഞ് പരത്തി. മാനസികമായും ശാരീരികമായും ഓരോ രാത്രിയും അയാള്‍ അവളെ പീഢിപ്പിച്ചു കൊണ്ടേ ഇരുന്നു. അവളില്‍ നിന്നും വിവാഹമോചനം വേണം എന്ന ആവശ്യത്തിലേക്ക് അവന്‍ നിര്‍ബന്ധം പിടിച്ചു കൊണ്ടേ ഇരുന്നു.

 അന്യ സ്ത്രീകളുമായുള്ള ബന്ധം

അന്യ സ്ത്രീകളുമായുള്ള ബന്ധം

ഇതിനിടയില്‍ അയാള്‍ അന്യസ്ത്രീകളുമായി ബന്ധം തുടങ്ങിയിരുന്നു. ഇതിലും അയാളോട് ക്ഷമിക്കാന്‍ അവള്‍ തയ്യാറായിരുന്നു. അവന്റെ കൂടെ ജീവിക്കണം എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അന്യസ്ത്രീകളുമായി പല തരത്തിലുള്ള ബന്ധവും അയാള്‍ക്കുണ്ടായിരുന്നു.

ഉയരത്തിന്റെ പേരില്‍

ഉയരത്തിന്റെ പേരില്‍

ഉയരത്തിന്റെ പേരിലും അയാള്‍ അവളെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ആറടിയാണ് അയാളുടെ ഉയരം പെണ്‍കുട്ടിക്കാകട്ടെ അഞ്ചടി ഉയരമേ ഉള്ളൂ എന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ പണവും ലൈംഗിക സുഖവും മാത്രമായിരുന്നു അയാളുടെ ഉദ്ദേശം.

അനുസരിച്ച് കഴിയും ഭാര്യ

അനുസരിച്ച് കഴിയും ഭാര്യ

ഭര്‍ത്താവിനെ അനുസരിച്ച് കഴിയുന്ന ഒരു ഭാര്യയാവാന്‍ തന്നെയായിരുന്നു അവളുടെ ഉദ്ദേശം. എന്നാല്‍ അവളുമായി യാതൊരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കാനും അയാള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ എന്നും അയാള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു.

വിവാഹമോചനം

വിവാഹമോചനം

ഇഷ്ടമില്ലാതിരുന്നിട്ട് കൂടി വിവാഹമോചനത്തിന് അവള്‍ സമ്മതിച്ചു. വിവാഹമോചനത്തിനു ശേഷം മാതാപിതാക്കളോട് താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ചെല്ലാം അവള്‍ പറഞ്ഞു. ഏത് പ്രതിസന്ധിയിലും അവളോട് ചേര്‍ന്ന് നിന്നത് മാതാപിതാക്കളായിരുന്നു. ഇന്ന് ഒരു സ്‌കൂള്‍ ടീച്ചറായി അവള്‍ മാതാപിതാക്കളോടൊപ്പം സുഖമായി ജീവിക്കുന്നു.

English summary

Husband Forced wife To Commit Suicide

Her Perfect Husband Even Forced her To Commit Suicide, read on to know more about this story
Story first published: Wednesday, January 24, 2018, 15:43 [IST]
Subscribe Newsletter