For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു നല്ല അച്ഛനാണോ

ഒരു കുട്ടിയുടെ രക്ഷിതാവ് എന്നതിലുപരി പല സ്ഥാനങ്ങളും ഒരു പിതാവിന് കുട്ടിയുടെ ജീവിതത്തില്‍ ഉണ്ട്.

By Glory
|

ഒരു കുട്ടിയെ വളര്‍ച്ചയില്‍ അവന്റെ പിതാവിന് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. പലപ്പോഴും അമ്മയുടെ സ്ഥാനത്തിനും മുന്‍പില്‍ പിതാവിന് പ്രധാന്യം കുറഞ്ഞുപോകുന്നുണ്ടെങ്കിലും. ഒരു കുട്ടിയുടെ രക്ഷിതാവ് എന്നതിലുപരി പല സ്ഥാനങ്ങളും ഒരു പിതാവിന് കുട്ടിയുടെ ജീവിതത്തില്‍ ഉണ്ട്.

X


1. അവന്‍ സംരക്ഷകനാണ്

ഒരു നല്ല ഡാഡ് തന്റെ കുട്ടികളെ വ്യക്തമായ അതിര്‍വരമ്പുകളിലൂടെ സംരക്ഷിക്കുന്നവനാണ്. അവരുടെ താല്പര്യങ്ങള്‍ പരിഗണിക്കുന്ന, തെറ്റായ തീരുമാനങ്ങളെടുക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്ന കുട്ടികളിലെ സ്വഭാവരൂപികരണത്തിലും അവരുടെ വ്യക്തിത്വ വികസനത്തിലും പൂര്‍ണ്ണമായ പിന്‍തുണ നല്കുന്നവനാകണം ഒരു പിതാവ്.

CC

2. അമ്മയെ പോലെ കരുതുന്നവന്‍

ഒരു അമ്മയെപ്പോലെ അവനെ ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ഒരു പിതാവിനെ തന്നെയാണ് എല്ലാ കുഞ്ഞുങ്ങളും ആഗ്രഹിക്കുന്നത്. പലപ്പോഴും അഛന്‍ന്മാര്‍ മക്കളോടുള്ള സ്‌നേഹം മറച്ചു പിടിക്കാറുണണ്ട്. എന്നാല്‍ വാത്സല്യവും ലാളനയും പരിഗണനയും നല്കുന്ന ഒരു പിതാവിനെ തന്നെയാണ് എല്ലാ കുട്ടികളും ആഗ്രഹിക്കുന്നത്.

C

3. വിശ്വാസത്തിന്റെയും സുരക്ഷയുടെയും ഒരു മതില്‍

അവരുടെ പിതാവ് എല്ലായ്‌പ്പോഴും ശരിയാണെന്ന് മക്കള്‍ വിശ്വസിക്കുന്നു. അവന്‍ ഒരിക്കലും അവരോട് കള്ളം പറയില്ല, പിതാവ് ഒരിക്കലും അവരെ ഒറ്റപ്പെടുക്കുകയില്ല, അവന്‍ ഒരിക്കലും അവരെ ഉപേക്ഷിക്കുകയില്ല. തുടങ്ങി കുട്ടിക്ക് നല്ലൊരു പിതാവിലുള്ള വിശ്വാസം നിരവധിയാണ്. അവരുടെ വിശ്വാസം പിടിച്ചു പറ്റാനും കുട്ടികളുടെ വിശ്വാസം സംരക്ഷിക്കാനും സാധിക്കുന്നിടത്താണ് ഒരു പിതാവിന്റെ വിജയം.

FB

4. പ്രോത്സാഹനത്തിന്റെ ഉറവിടം

കുട്ടിയ്ക്ക് പ്രോത്സാഹനം ചൊരിയുന്ന ഉറവയാകണം ഒരോ പിതാവും. പഠനത്തിലുള്‍പ്പടെ അവരുടെ എല്ല പ്രവര്‍ത്തികളിലും നിങ്ങളും ഭാഗമാകുമ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് ഒരു ഫുട്‌ബോള്‍ മത്സരം അല്ലെങ്കില്‍ ഒരു സംവാദ മത്സരം ആകട്ടെ, നിങ്ങളുടെ സാന്നിദ്ധ്യം വേദിയലുണ്ടാകുമ്പോള്‍ നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കും. അവര്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ സന്തുഷ്ടരാണ്, അവര്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ അവരെ താങ്ങിനിര്‍ത്തും എന്ന തോന്നല്‍ കുട്ടിയിലുണ്ടായാല്‍ നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് വ്യത്യാസമുണ്ടാക്കുന്ന ഒരു ലോകം ഉണ്ടാക്കും. നിങ്ങളുടെ വാക്കുകള്‍ക്ക് അവരെ നിര്‍മ്മിക്കാനോ തകര്‍ക്കാനോ ഉള്ള ശക്തി ഉണ്ട്.

U

5. കേള്‍ക്കാന്‍ ക്ഷമയുണ്ടോ

ഒരു നല്ല പിതാവ് തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാന്‍ സമയം എടുക്കുന്നു. അവന്‍ കുട്ടികള്‍ക്ക് മികച്ച ശ്രദ്ധ കൊടുക്കുകയും അവരുടെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

CSR

6. ആവശ്യമുള്ളത് നല്‍കുന്നു

കുടുംബത്തിന്റെ തലവന്‍ എന്ന നിലയില്‍, പിതാവിന് മക്കളുടെ മാന്യമായ ജീവിതം നയിക്കാനുള്ള ഉത്തരവാദിത്വമുണ്ട്, അത് ഒരു വീടും ഭക്ഷണവും വിദ്യാഭ്യാസവും സ്‌നേഹവും സുരക്ഷയും ശ്രദ്ധയും ആയിരിക്കും.

കുട്ടികളുടെ ആവശ്യമറിഞ്ഞ് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്ല രീതിയല്‍ കൊടുക്കുന്നവനാണ് ഒരു നല്ല പിതാവ്.

H

7. തന്റെ മക്കളുടെ അമ്മയെ ആദരിക്കുക

മാതാപിതാക്കള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ അത് നന്നായി കാണും. ഒരു നല്ല പിതാവ് തന്റെ മക്കളെ മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നത്, അയാളുടെ പങ്കാളിയെ ബഹുമാനിക്കുന്നതിലൂടെയാണ്. കുട്ടികളുടെ മുന്നില്‍ ഭാര്യയുമായി തര്‍ക്കിക്കാതിരിക്കുക., ഭാര്യയുടെ കാഴ്ചപ്പാടുകളെ ആദരിക്കുന്ന, ഒന്നിച്ച് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ശരിയായ സന്ദേശം അയയ്ക്കുന്നു,


8. അവരേടൊപ്പം സമയം ചെലവഴിക്കു

ഡാഡി വീട്ടില്‍ ആയിരുന്നാല്‍, അത് കുട്ടികള്‍ക്കുള്ള രസകരമായ ഒരു സമയമാണ്. അവന്‍ അവരോടൊപ്പം കളിക്കുന്നു, പല തന്ത്രങ്ങളും കുറുക്കുവഴികളും പങ്കിടുന്നു, അവരുടെ കലാസൃഷ്ടികളില്‍ പങ്കാളിയാകുന്നു. ഒപ്പം അവരുടെ ഹോം വര്‍ക്കുകളില്‍ അവരോടെപ്പം ചേരുന്ന ഒരു പിതാവിനെയാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ടെലിവിഷനും, ലാപ്‌ടോപ്പും , ഫോണുകളുമെല്ലാം മാറ്റി വെച്ച് കുട്ടികള്‍ ഒപ്പം ചേരു നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും.

9. അവന്‍ ഏറ്റവും നല്ല ഗുരുവാണ്.

ഒരു പിതാവ് തന്റെ കുട്ടിയെ ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുന്നു. പരാജയപ്പെട്ടതിനോ നിരാശയോ നേരിടേണ്ടി വരുമ്പോള്‍ കുട്ടികളുടെ വികാരങ്ങളെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അവര്‍ കാണിച്ചുതരുന്നു. എങ്ങനെ അവരുടെ ഊര്‍ജ്ജം ഉപയോഗിക്കാം, എങ്ങനെ അവരുടെ തൊഴില്‍ അല്ലെങ്കില്‍ പഠന സമയം ആസൂത്രണം ചെയ്യാം എന്നിങ്ങനെ ഒരു കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കുട്ടിക്ക് ആശ്രയിക്കാന്‍ പറ്റിയ നല്ലൊരു ഗുരുവായിരിക്കണം ഒരോ പിതാവും.

...തയ്യറെടുപ്പ് ഭാര്യ ഗര്‍ഭിണിയാകുന്നത് മുന്‍പ് തന്നെ

അമ്മയെപ്പോലെ തന്നെ ഒരു പിതാവിനും അവരുടെ പുതിയ സാഹചര്യങ്ങളെ ക്രമീകരിക്കാനുള്ള സമയം ആവശ്യമാണ്. നിങ്ങളുടെ കുഞ്ഞിന്റെ ജനനത്തിന് മുന്‍പ് തന്നെ ഒരു നല്ല പിതാവാകാനുള്ള തയ്യാറെടുപ്പുകള്‍ നമ്മള്‍ക്ക് ആരംഭിക്കാം. നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക. പുകവലി, മദ്യപാനം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കുക.

നിങ്ങളുടെ കുട്ടികളെ എങ്ങനെയാണ് സാഹചര്യങ്ങള്‍ക്കൊത്ത് വളര്‍ത്തെണ്ടത് എന്ന് കുടുംബവുമായി ചര്‍ച്ച ചെയ്യ്ത് തീരുമാനിക്കുക.

ഒരു ശിശു നിങ്ങളുടെ ജീവിതത്തിലേക്കോ വീട്ടിലേക്കോ വരുത്താനുള്ള മാറ്റങ്ങള്‍ക്കായി തയ്യാറാകുക.

2. ഗര്‍ഭകാലത്ത് കരുതലുള്ള ഒരു ഭര്‍ത്താവ്:

നിങ്ങളുടെ ഭാര്യ അവളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റത്തിനായി ഒരുങ്ങുകയാണെന്ന് തിരച്ചറിയുന്ന ഒരോ ഭര്‍ത്താവും അവളുടെ ശാരീരിക മനസിക മാറ്റങ്ങള്‍ക്ക് പരിഗണന നല്കിക്കൊണ്ടുള്ള ഒരു ജീവിതമാശൈലിയാണ് രൂപപ്പെടുത്തെണ്ട്ത്. ഇതിനായി നിങ്ങളുടെ ഭാര്യയെ വൈദ്യപരിശോധനയിലേക്ക് കൊണ്ടുപോവുകയും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറോടു തന്നെ ചോദിക്കുകയും ചെയ്യുക.

നിങ്ങളുടെ പങ്കാളിയെ പരിപാലിക്കുക, ആരോഗ്യകരമായി അവള്‍ക്ക് ആവശ്യമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കുക. വിശ്രമിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനോടെപ്പം വീട്ടിലെ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക.ഗര്‍ഭധാരണത്തെക്കുറിച്ചും ജനനത്തെക്കുറിച്ചും അറിയുകയും പഠിക്കുകയും ചെയ്യുക. ഭാര്യയുടെ എല്ലാ കാര്യങ്ങള്‍ക്കും ട്രിംസ്റ്ററുകളിലൂടെ അവളെ സഹായിക്കുകയും ചെയ്യുക.

English summary

how-to-be-a-good-father-qualities-and-involvement

only caring men can be good fathers. A guy who seldom cares about your happiness can't care much for your kids in the future,
X
Desktop Bottom Promotion