വര്‍ഷങ്ങള്‍ക്കിപ്പുറവും രഹസ്യം അമ്മായി അച്ഛനില്‍

Posted By:
Subscribe to Boldsky

എല്ലാവരുടേയും മനസ്സില്‍ ഓരോ രഹസ്യങ്ങള്‍ ഉണ്ടാവും. എത്രയൊക്കെ അടുപ്പമുള്ളവരാണ് എന്ന് പറഞ്ഞാലും എല്ലാവരിലും പുറത്ത് പറയാത്ത പല രഹസ്യങ്ങളും ഉണ്ടാവും. എന്നാല്‍ ഇതെല്ലാം ഒരു ദിവസം മറ്റൊരാള്‍ അറിഞ്ഞാലോ? ജീവിതം തകരാന്‍ മറ്റൊന്നും വേണ്ട എന്ന് പറയാം. അത്തരത്തില്‍ ഒന്നാണ് 35 കാരിയായ നിഷയുടെ ജീവിത്തതില്‍ സംഭവിച്ചത്. എന്നാല്‍ തന്റെ മനസ്സിലുള്ളത് കൂട്ടുകാരിയോട് പറയുന്നത് നിഷയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ കേള്‍ക്കുകയുണ്ടായി.

വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായതാണ് നിഷ. വിവാഹശേഷം തന്റെ ഭര്‍ത്താവിന്റെ വീട് സ്വന്തം പോലെ കരുതിയാണ് നിഷ ജീവിച്ചത്. എന്നാല്‍ ഒരു ദുര്‍ബല നിമിഷത്തില്‍ കൂട്ടുകാരിയോട് സംസാരിച്ച കാര്യങ്ങളെല്ലാം തന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ അറിയുകയും ചെയ്തു. എങ്കിലും ഇപ്പോഴും ആ രഹസ്യം പല വിധത്തില്‍ നിഷയുടെ ജീവിതത്തെ മാറ്റി മറിച്ചു. നിഷയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്ത്?

മാര്‍ച്ച് 2000

മാര്‍ച്ച് 2000

മാര്‍ച്ച് 2000ത്തില്‍ ആണ് നിഷയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം എല്ലാ മരുമക്കളേയും പോലെ തന്നെ നിഷയും ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും കൈയ്യിലെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പുതിയ ആള്‍ക്കാര്‍ പുതിയ വീട് എന്നത് ഏതൊരു പെണ്‍കുട്ടിയേയും പോലെ നിഷയേയും ഭയപ്പെടുത്തിയിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍

ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോളജില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ പഴയ കാര്യങ്ങളും മറ്റും പറഞ്ഞ് രണ്ട് പേരും വളരെയധികം സമയം ചിലവഴിച്ചു.

 ബസ്സില്‍ കയറിയപ്പോള്‍

ബസ്സില്‍ കയറിയപ്പോള്‍

ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ഇത്തരത്തില്‍ ഉള്ള സംസാരങ്ങളും വിശേഷങ്ങളും കൊണ്ട് പരിസരം മറന്ന് സംസാരിക്കുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. നിഷയുടെ കുടുംബ വിശേഷങ്ങള്‍ തന്നെയായിരുന്നു പ്രധാന സംസാരം.

 കുടുംബാഗങ്ങളെക്കുറിച്ച്

കുടുംബാഗങ്ങളെക്കുറിച്ച്

കുടുംബാഗങ്ങളെക്കുറിച്ചുള്ള കാര്യങ്ങളില്‍ പ്രധാനമായും ഭര്‍ത്താവിന്റെ അമ്മയേയും അച്ഛനേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചില്ലറയായിരുന്നില്ല.

അമ്മായി അമ്മ പോര്

അമ്മായി അമ്മ പോര്

അമ്മായി അമ്മ പോര് ആണ് മറ്റൊന്ന്. ഇതിനെക്കുറിച്ച് നിഷ പരിസരം മറന്ന് സംസാരിക്കുകയും ചെയ്തു. അമ്മായി അമ്മ ഏത് സമയത്തും തന്റെ വീട്ടുകാരെ കുറ്റം പറയുമെന്നും തന്നെ ദ്രോഹിക്കുമെന്നും അവള്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ നല്ലൊരു മനുഷ്യനാണെന്നും പക്ഷേ തന്നെ ടിവി കാണാന്‍ അനുവദിക്കില്ലെന്നും അവള്‍ പറഞ്ഞു.

 ഭര്‍ത്താവിനെക്കുറിച്ച്

ഭര്‍ത്താവിനെക്കുറിച്ച്

ഭര്‍ത്താവിനെക്കുറിച്ചുള്ള പരാമര്‍ശമാണ് മറ്റൊന്ന്. മാത്രമല്ല ജീവിതം വളരെ പരാജയമാണ് എന്ന അര്‍ത്ഥത്തിലായിരുന്നു സംസാരം. ഇതാണ് പിന്നീട് പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.

 പഴയ പ്രണയം

പഴയ പ്രണയം

ക്യാമ്പസ് കാലത്തെ പ്രണയത്തെക്കുറിച്ചും ഉള്ള സംസാരം അവര്‍ക്കിടയില്‍ തുടര്‍ന്ന് പോന്നു. നഷ്ടപ്രണയത്തെക്കുറിച്ചും അതിലെ നിരാശയെക്കുറിച്ചും അവള്‍ വാ തോരോതെ സംസാരിച്ച് കൊണ്ടിരുന്നു.

ബസ്സിറങ്ങി എത്തിയപ്പോള്‍

ബസ്സിറങ്ങി എത്തിയപ്പോള്‍

എന്നാല്‍ ബസ്സിറങ്ങി ഇറങ്ങാനുള്ള സ്‌റ്റോപ് എത്തിയപ്പോള്‍ പൈസ കൊടുക്കാനായി തിരിഞ്ഞപ്പോഴാണ് ഞാന്‍ കൊടുത്തു എന്ന പരിചയമുള്ള ഒരു ശബ്ദം കേട്ടത്. തന്റെ തൊട്ടു പുറകിലായി ഭര്‍ത്താവിന്റെ അച്ഛന്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. താന്‍ പറഞ്ഞതെല്ലാം അയാള്‍ കേട്ടു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതൊന്നും ഒരിക്കലും താന്‍ വീട്ടില്‍ പറയില്ലെന്ന് അയാള്‍ മരുമകള്‍ക്ക് ഉറപ്പ് നല്‍കി.

English summary

Father-in-Law Kept her Secret And Saved her Married Life

Real life story Father-in-Law Kept her Secret And Saved her Married Life read on to know more about it
Story first published: Wednesday, February 14, 2018, 17:32 [IST]