സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

Posted By:
Subscribe to Boldsky

സ്ത്രീ പുരുഷബന്ധത്തിന്റെ പല തലങ്ങള്‍ക്കിടയില്‍ ഒന്നാണ് സെക്‌സ്. വിവാഹപൂര്‍വവും വിവാഹശേഷവും എന്നിങ്ങനെ രണ്ടു തലങ്ങളുണ്ടിതിന്. പാശ്ചാത്യസംസ്‌കാരത്തെ പിന്‍തുണയ്ക്കുന്നവര്‍ക്ക് ആദ്യതലം അത്ര കയ്‌പ്പേറിയതാകില്ല. എന്നാല്‍ മൂല്യങ്ങള്‍ മുറുകെപ്പിടിയ്ക്കുന്നവര്‍ക്ക് ഇതല്‍പം ദഹിയ്ക്കാന്‍ പ്രയാസവുമായിരിയ്ക്കും.

എന്തായാലും സെക്‌സ് സ്ത്രീ പുരുഷ ശരീരങ്ങളെ മാത്രമല്ല, മനസിലേയും അടുപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്, ഒരു ബന്ധത്തില്‍. സെക്‌സ് വെറുപ്പിയ്ക്കാനും സ്‌നേഹിയ്ക്കാനും വഴിയൊരുക്കുന്ന ഒന്നുമാണ്.

താനിഷ്ടപ്പെടുന്ന പുരുഷനെ സ്ത്രീ വെറുക്കാനും സ്‌നേഹിയ്ക്കാനും സെക്‌സ് കാരണമാകുന്നു. ഏതു വിധത്തിലാണ് കിടക്കയിലൂടെ ഒരു സ്ത്രീയുടെ വെറുപ്പിന് പുരുഷന്‍ കാരണമാകുന്നതെന്നറിയൂ,

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

തന്റെ ഇഷ്ടം മാത്രം, സുഖം മാത്രം നോക്കി മുന്നേറുന്ന ഒരാളെ സ്ത്രീ വെറുക്കും. കാരണം സെക്‌സ് സുഖം ലഭിയ്ക്കുന്നതു മാത്രമല്ല, സുഖം നല്‍കുന്നതു കൂടിയാണ്.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

മദ്യത്തിന്റെയും സിഗരറ്റിന്റേയുമെല്ലാം ഗന്ധം സ്ത്രീയെ സംബന്ധിച്ചിടത്തോളം കിടക്കയില്‍ വെറുക്കപ്പെടുന്നവയാണ്.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

കയ്യില്‍ കിട്ടിയ കളിപ്പാട്ടം പോലെ സ്ത്രീ ശരീരത്തോടു പെരുമാറിയാല്‍ പിന്നീട് അവള്‍ അടുത്തു വരാന്‍ പോലും മടിയ്ക്കും. പരസ്പര ബഹുമാനത്തിന് കിടപ്പറയിലും പങ്കുണ്ട്.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിനിടെ മററു സ്ത്രീകളെയും സ്ത്രീ ശരീരത്തേയും പുകഴ്ത്തുന്നതും അവരുമായി പങ്കാളിയെ താരതമ്യം ചെയ്യുന്നതും കിടക്കയില്‍ സ്ത്രീയെ വെറുപ്പിയ്ക്കും.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

കിടക്കയില്‍ ഒരു പരിധി വരെ അശ്ലീലസംഭാഷങ്ങള്‍ സെക്‌സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് പരിധി വിട്ടാല്‍ സ്ത്രീ വെറുത്തുപോകും.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

പുരുഷന്റെ തിടുക്കം കൂട്ടിയുള്ള ചലനങ്ങളും സ്ത്രിയെ വെറുപ്പിയ്ക്കും. കാരണം സ്ത്രീയ മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. ഫോര്‍പ്ലേയും പ്രധാനം.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

കിടക്കയിലെ കുറ്റപ്പെടുത്തലുകളും പങ്കാളിയുടെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകളുമെല്ലാം കിടപ്പറയില്‍ പുരുഷനെ സ്ത്രീ വെറുത്തുപോകാന്‍ കാരണമാകുന്ന ഘടകങ്ങളാണ്.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

തന്റെ കരുത്ത് സ്ത്രീ ശരീരത്തില്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്ന, ബലം പ്രയോഗിയ്ക്കുന്ന പുരുഷനെ സ്ത്രീ ഭയക്കും, വെറുക്കും.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിനു ശേഷം യാതൊരു പരിഗണനയും നല്‍കാതെ പുറംതിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളിയേയും സ്ത്രീ വെറുത്തുപോകും. കാരണം സെക്‌സ് ശേഷവും പുരുഷലാളന കൊതിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീയുടേത്.

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സെക്‌സിലൂടെ അവള്‍ വെറുത്തു പോകും....

സ്ത്രീ ശരീരത്തില്‍ സെക്‌സ് പരീക്ഷണങ്ങള്‍ക്കു മുതിരുന്നത്, പങ്കാളിക്കിഷ്ടമില്ലാത്തതു നിര്‍ബന്ധിയ്ക്കുന്നത്, പോണ്‍ ചിത്രങ്ങളിലെ പോലെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കിടപ്പറയിലൂടെ സ്ത്രീ മനസില്‍ പുരുഷന്‍ വെറുക്കപ്പെടാന്‍ വഴിയൊരുക്കും.

Read more about: relationship, couple, ബന്ധം
English summary

Women Start Hate Him From Bedroom Reasons

Women Start Hate Him From Bedroom Reasons, Read more to know about,
Subscribe Newsletter