For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യാസ്‌നേഹം കുറയുന്നുവോ,തെളിവുണ്ട്‌

By Lekhaka
|

ഭാര്യയുടെ സ്‌നേഹത്തോടെയുള്ള ഉറ്റുനോട്ടം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ പറയുന്ന തമാശ കേട്ട് ചിരിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങാറുണ്ടോ? രാവിലെ ഒരുമിച്ച് ഉണരുമ്പോള്‍ അവളുടെ ചുണ്ടുകളില്‍ പതിവ് ചിരി വിടരാറുണ്ടോ? ഉണ്ട് എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ നിങ്ങള്‍ സുരക്ഷിതനാണ് വിഷമിക്കേണ്ട ആവശ്യമില്ല. അതേസമയം നിങ്ങളുടെ ഉത്തരം ഇല്ല എന്നാണെങ്കില്‍ ഭാര്യയ്ക്ക് നിങ്ങളോടുള്ള അടുപ്പം ഇല്ലാതായിരിക്കുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം.

ഈ സൂചനകള്‍ പലപ്പോഴും വളരെ സൂക്ഷ്മമായിരിക്കും ശ്രദ്ധിക്കപ്പെടണമെന്നില്ല. നിങ്ങളുടെ പങ്കാളി പോലും സ്വയം ഈ സൂചനകള്‍ തിരിച്ചറിയണം എന്നില്ല. കാലം കഴിയും തോറും ചിലപ്പോള്‍ പങ്കാളികള്‍ക്കിടയിലെ സ്‌നേഹവും ആകര്‍ഷണീയതയും നഷ്ടമായെന്നു വരാം. വീട്ടിലെ ഉത്തരവാദിത്തങ്ങളിലും ഓഫീസ് ജോലികളിലും മുഴുകി ആയിരിക്കും ജീവിതം മുമ്പോട്ട് പോവുക.

ഒരു ഘട്ടം കഴിഞ്ഞാല്‍ ദമ്പതികള്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നത് കുട്ടികളുടെ കാര്യങ്ങളും വീട്ടു കാര്യങ്ങളും മാത്രമായി ചുരുങ്ങും. പ്രണയവും സ്‌നേഹവും എല്ലാം പിന്തള്ളപ്പെടും. നിത്യേനയുള്ള തിരക്കുകള്‍ക്കിടയില്‍ ് ഒരുമിച്ച് ഇരിക്കാനോ പഴയ കാലത്തെ സ്‌നേഹത്തിന്റെ തീഷ്ണ ഇപ്പോഴും പര്‌സ്പരം ഉണ്ടോ എന്ന് ചോദിക്കാനോ പലര്‍ക്കും സമയം കിട്ടാറില്ല.

ഭാര്യക്ക് നിങ്ങളോടുള്ള സ്‌നേഹത്തില്‍ കുറവുവന്നു എന്നതിന്റെ സൂചനകള്‍ വളര വേഗത്തില്‍ കണ്ടെത്താന്‍ കഴിയണം. അങ്ങനെ ചെയ്യുന്നത് എന്താണ് ഇതിന് കാരണം എന്നും ബന്ധത്തില്‍ നഷ്ടമായി തുടങ്ങിയത് എന്താണ് എന്നും കണ്ടെത്താന്‍ സഹായിക്കും. ഒരിക്കല്‍ പ്രശ്‌നം കണ്ടെത്തി കഴിഞ്ഞാല്‍ അത് തിരുത്താനും പഴയ വിവാഹ ജീവിതം തിരികെ കൊണ്ടുവരാനും സാധിക്കും.

നിങ്ങള്‍ പങ്കുവച്ചിരുന്ന വികാരങ്ങളുടെ തീഷ്ണത നഷ്ടമായതാവാം ചിലപ്പോള്‍ , എന്നാല്‍ ചെറിയ ശ്രമം മതി ഇത് വീണ്ടും പഴയ പോലെയാകാന്‍. സ്‌നേഹിക്കപ്പെടുന്നില്ലെന്നും വിവാഹ ജീവിത്തില്‍ സംതൃപ്തി ഇല്ലെന്നും തോന്നി തുടങ്ങിയാല്‍ പങ്കാളിക്ക് ചിലപ്പോള്‍ വഞ്ചിക്കാനുള്ള തോന്നല്‍ ഉണ്ടായേക്കാം.എന്നാല്‍ പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹം കുറയുന്നത് സ്വയം മനസ്സിലാക്കി തുറന്ന് പറയുന്നത് വഞ്ചിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കും.

ഭാര്യക്ക് നിങ്ങളോട് അടുപ്പം തോന്നുന്നില്ല എന്ന് എങ്ങനെ മനസ്സിിലാക്കാം

ആശയവിനിമിയം കുറയുക

ആശയവിനിമിയം കുറയുക

പരസ്പരമുള്ള ആശയവിനിമയം ഏത് ബന്ധത്തിലും വളരെ പ്രധാനമാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വയ്ക്കുന്നവര്‍ക്കിടിയിലെ ബന്ധം വളരെ ശക്തമായിരിക്കും. പരസ്പരം അറിയാനും എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാനും ഇതാവശ്യമാണ്.കുട്ടികളെ കുറിച്ചും വീട്ടു സാധനങ്ങളെ കുറിച്ചും മാത്രമായി ഭാര്യയുടെ സംഭാഷണം ചുരുങ്ങിയിട്ടുണ്ടെങ്കില്‍ സൂക്ഷിക്കുക, ഭാര്യക്ക് നിങ്ങളോടുള്ള അടുപ്പം കുറഞ്ഞതിന്റെ സൂചനയാണിത്.

ആശയവിനിമിയം കുറയുക

ആശയവിനിമിയം കുറയുക

എത്ര തിരക്കുണ്ടെങ്കിലും പരസ്പരം പങ്കുവയ്ക്കാന്‍ കുറച്ചു സമയം പങ്കാളികള്‍ മാറ്റി വയ്ക്കണം. ഭാര്യ എപ്പോഴും തിരക്കിലാവുകയും നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രിഹിക്കാതിരിക്കുന്നതും അടുപ്പം കുറഞ്ഞതിന്റെ സൂചനയാണ്. അവളുടെ മനസ്സില്‍ എന്താണന്ന് അറിയാന്‍ തുറന്ന് സംസാരിക്കുക.

 സ്വന്തം കാര്യം നോക്കുക

സ്വന്തം കാര്യം നോക്കുക

ഭാര്യ സ്വന്തകാര്യങ്ങള്‍ മാത്രം നോക്കുന്നതില്‍ താല്‍പര്യം കാണിച്ചു തുടങ്ങിയാല്‍ സൂക്ഷിക്കുക. പങ്കാളികള്‍ പരസ്പരം കരുതേണ്ടവരാണ്. സ്വന്തം കാര്യത്തില്‍ മാത്രം ആകുലരാകാന്‍ തുടങ്ങുന്നത് നിങ്ങളുമായുള്ള ബന്ധത്തില്‍ താല്‍പര്യം കുറഞ്ഞു എന്നതിന്‍െ സൂചനയാണ്.

ബഹുമാനം കുറയുക

ബഹുമാനം കുറയുക

ഏത് ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണം ആണ്. എന്നാല്‍ പരസ്പരം ബഹുമാനിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പരസ്പരമുള്ള ബഹുമാനത്തില്‍ നിന്നാണ് സ്‌നേഹം ഉണ്ടാകുന്നത്. ഭാര്യ നിങ്ങളെ ബുഹുമാനിക്കാതാകുന്നത് അടുപ്പ കുറവിന്റെ സൂചനയാണ്.

ഭാര്യാസ്‌നേഹം കുറയുന്നുവോ,തെളിവുണ്ട്‌

ഭാര്യാസ്‌നേഹം കുറയുന്നുവോ,തെളിവുണ്ട്‌

നിങ്ങള്‍ പറയുന്നതിനു വില കൊടുക്കാതിരിയ്ക്കുക, നിസാരവല്‍ക്കരിച്ചു കാണുക.

Read more about: relationship couple
English summary

Signs Your Wife Is Not Attracted To You

Signs Your Wife Is Not Attracted To You, read more to know about,
Story first published: Tuesday, May 30, 2017, 17:15 [IST]
X
Desktop Bottom Promotion