For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗീകപീഡനങ്ങള്‍

വിവാഹം കഴിച്ച ഭാര്യയെ അവളുടെ സമ്മതമില്ലാതെ കയറിപ്പിടിച്ചാല്‍ പോലും ആരും അതില്‍ തെറ്റ് കാണാറില്ല.

By Lekhaka
|

നമ്മുടെ രാജ്യത്ത്, വിവാഹം എന്നത് വളരെ പൂജനീയമായ ഒരു വ്യവസ്ഥിതിയാണ്. രണ്ട് വ്യക്തികള്‍ ഒരുമിച്ച് ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിവ പ്രാപ്തമാക്കുവാന്‍ വേണ്ടിയുള്ള പവിത്രമായ കൂടിച്ചേരലാണ് വിവാഹം എന്നാണ് നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത്.

ഇത് സത്യമാണെന്ന് തന്നെ കരുതാം. എന്നാല്‍, വിദേശികളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് നമ്മള്‍ ഊറ്റം കൊള്ളാറണ്ട്. എന്നാല്‍ അത് നമ്മുടെ വിവാഹബന്ധങ്ങളുടെ ദൃഡത കാരണം ആണെന്ന് വാദിക്കുന്നതില്‍ തെറ്റില്ലെ?

ഇവിടെ ഒരു പുരുഷന്‍ താന്‍ നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യയെ അവളുടെ സമ്മതമില്ലാതെ കയറിപ്പിടിച്ചാല്‍ പോലും ആരും അതില്‍ തെറ്റ് കാണാറില്ല. സ്ത്രീയുടെ സമ്പൂര്‍ണ്ണ അവകാശം അവളുടെ പുരുഷനാണെന്നാണ് വയ്പ്പ്.

ശാരീരികമല്ലാതെയുള്ള സമ്മര്‍ദ്ദം ചെലുത്തുക

ശാരീരികമല്ലാതെയുള്ള സമ്മര്‍ദ്ദം ചെലുത്തുക

ശാരീരികമായി സ്ത്രീയെ കീഴ്പ്പെടുത്തുന്നതിനു പകരം, സ്ത്രീയെ ലൈംഗീകമായി അടിയറവ് പറയിക്കുവാനായി പുരുഷന്‍ പല തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും ഭീഷണികളും അവളില്‍ ചെലുത്താറുണ്ട്.

 പഠനം വ്യക്തമാക്കുന്നത്

പഠനം വ്യക്തമാക്കുന്നത്

2002ല്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് പ്രകാരം, 30% വിവാഹം കഴിഞ്ഞ സ്ത്രീകളും ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തിന് സമ്മതിക്കുന്നത് അയാള്‍ തനിക്ക് ചിലവിനു തരുന്നുണ്ടല്ലോ എന്ന് മാത്രം ഓര്‍ത്തിട്ടാണ്. കൂടാതെ, പല സ്ത്രീകളും ഇതിനിടയില്‍ മാനസിക പീഡനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയരാവാറുമുണ്ട്. മറ്റൊരു പഠനം സൂചിപ്പിക്കുന്നത്, സ്ത്രീകള്‍ പ്രത്യാഘാതങ്ങള്‍ ഭയന്നാണ് ഭര്‍ത്താവിനു വഴങ്ങിക്കൊടുക്കുന്നത് എന്നാണ്.

ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഉള്ള ലൈംഗീകബന്ധം

ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഉള്ള ലൈംഗീകബന്ധം

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് തന്‍റെ ഇഷ്ടത്തിനു വഴങ്ങുന്നതിനായി പല തരത്തിലുള്ള ഭയപ്പെടുത്തുന്ന മുറകള്‍ ഭാര്യയ്ക്ക് നേരെ പ്രയോഗിക്കാറുണ്ട്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തി നിര്‍ബന്ധിത ലൈംഗീകബന്ധത്തിന് ഭാര്യയെ കീഴ്പ്പെടുത്തുന്ന ഭര്‍ത്താക്കന്മാരുണ്ട്.

ആക്രമിച്ച് കീഴ്പ്പെടുത്തിയുള്ള ബന്ധപ്പെടല്‍

ആക്രമിച്ച് കീഴ്പ്പെടുത്തിയുള്ള ബന്ധപ്പെടല്‍

ഇതാണ് വിവാഹ ശേഷമുള്ള ബലാല്‍സംഗത്തിന്‍റെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രീതി എന്നാണ് 1985-ല്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. 48 ശതമാനം വിവാഹശേഷ ബലാല്‍ക്കാരങ്ങളും ഇതിന്‍റെ പരിധിയില്‍ പെടും.

ആക്രമിച്ച് ബലാല്‍സംഗം

ആക്രമിച്ച് ബലാല്‍സംഗം

ഇങ്ങനെ സ്വന്തം പങ്കാളിയെ ആക്രമിച്ച് ബലാല്‍സംഗം ചെയ്യുന്നതിന്‍റെ കാരണങ്ങള്‍ വൈരാഗ്യം, പകവീട്ടല്‍, മാനഭംഗം എന്നിങ്ങനെ പലതുമാകാം. ഭര്‍ത്താവില്‍ നിന്ന് ശാരീരികമായും വാക്കുകള്‍ കൊണ്ടും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സ്ത്രീകളെല്ലാം തന്നെ ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്ന് ബലാല്‍സംഗം ഏല്‍ക്കേണ്ടിവന്നവരാകാം..

 നിര്‍ബന്ധിച്ചുള്ള ബന്ധപ്പെടല്‍

നിര്‍ബന്ധിച്ചുള്ള ബന്ധപ്പെടല്‍

ഈ തരത്തിലുള്ള വിവാഹശേഷ ബലാല്‍സംഗത്തില്‍, ഭര്‍ത്താവ് തന്‍റെ ശാരീരികമായ ബലം ഉപയോഗിച്ച് ഭാര്യയുടെ സമ്മതപ്രകാരമല്ലാതെ അവരുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നു.

 പീഡിപ്പിച്ചുകൊണ്ടുള്ള ബന്ധപ്പെടല്‍

പീഡിപ്പിച്ചുകൊണ്ടുള്ള ബന്ധപ്പെടല്‍

ഭര്‍ത്താവില്‍ നിന്നുള്ള ബലാല്‍സംഗത്തിന്‍റെ ഏറ്റവും കുറവ് കണ്ടുവരുന്ന ഒരു വകഭേദമാണിത്. വെറും 6 ശതമാനം മാത്രമേ ഈ രീതിയില്‍ കണ്ടുവരുന്നുള്ളു. ഇത്തരത്തിലുള്ള പീഡനങ്ങളില്‍, ഭര്‍ത്താവ് കെട്ടിയിട്ട് ഉപദ്രവിച്ചും, അശ്ലീല ചിത്രങ്ങളില്‍ കാണുന്നത് അതേപടി അനുകരിച്ചുമൊക്കെ പല തരത്തിലുള്ള പീഡനമുറകള്‍ ഭാര്യയില്‍ പ്രയോഗിക്കുന്നു.

മുന്‍ധാരണകള്‍

മുന്‍ധാരണകള്‍

ഇത്തരം പുരുഷന്മാര്‍ സെക്സിനെ കുറിച്ച് ആവശ്യമില്ലാത്ത മുന്‍ധാരണകള്‍ വച്ചുപുലര്‍ത്തുകയും, ഉദ്ധാരണമുണ്ടാകുവാന്‍ പല വൃത്തികെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും, ഭാര്യ വേദനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

English summary

Marital rape: What are its causes and implications

Marital rape: What are its causes and implications read
Story first published: Saturday, June 17, 2017, 10:36 [IST]
X
Desktop Bottom Promotion