ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്

Posted By:
Subscribe to Boldsky

എപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുന്നതായിരിക്കും. എന്തൊക്കെ കാര്യങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?

പലപ്പോഴും അടുക്കും ചിട്ടയും ഇല്ലാതെ ജീവിച്ചിരുന്നവര്‍ പോലും ഒരുമിച്ച് ജീവിതം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും പഠിയ്ക്കുന്നു. സ്‌ത്രീയുടെ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്

ജീവിതത്തിന് ലക്ഷ്യം ഉണ്ടെന്ന് തോന്നുന്നത് പലപ്പോഴും നമുക്കിഷ്ടപ്പെട്ടയാളോടൊപ്പം ജീവിയ്ക്കുമ്പോഴാണ്. എന്തൊക്കെയാണ് ഇത്തരമൊരു ജീവിതത്തില്‍ നിന്നും പഠിയ്ക്കുന്നത് എന്ന് നോക്കാം.

പുതിയ ഉത്തരവാദിത്വങ്ങള്‍

പുതിയ ഉത്തരവാദിത്വങ്ങള്‍

ജീവിതത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്ങനെ വീട് വൃത്തിയാക്കി വെയ്ക്കണം വീട്ടിലും ജീവിതത്തിലും അടുക്കും ചിട്ടയും കൊണ്ട് വരണം എന്നിവയാണ് ആദ്യം പഠിയ്ക്കുന്ന പാഠങ്ങള്‍.

അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാവുന്നു

അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാവുന്നു

ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുമ്പോഴാണ് പലപ്പോഴും ജീവിതത്തില്‍ പലരും പല അഡ്ജസ്റ്റമെന്റുകള്‍ക്കും തയ്യാറാവുന്നത്. അടുക്കള ജോലികളിലും മറ്റും പങ്കാളിയെ സഹായിക്കുന്നതും എല്ലാം ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നിങ്ങളെ പഠിപ്പിയ്ക്കുന്നു.

പരസ്പര ബഹുമാനം

പരസ്പര ബഹുമാനം

പരസ്പര ബഹുമാനം എന്തെന്ന് മനസ്സിലാകുന്നു. മാത്രമല്ല മറ്റൊരാളെ മനസ്സിലാക്കാനും അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചറിയാനും ഒരുമിച്ച് താമസിക്കുമ്പോഴാണ് പറ്റുന്നത്.

വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവാന്‍മാരാകുന്നു

വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവാന്‍മാരാകുന്നു

വ്യക്തിശുചിത്വത്തെക്കുറിച്ച് പലരും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഒരുമിച്ച് താമസിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ എപ്പോഴും വൃത്തിയായി ഇരിയ്ക്കാന്‍ പരസ്പരം ശ്രദ്ധിക്കും.

കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം

കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം

ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പരസ്പരം ഉള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനും ഒരുമിച്ച് താമസിക്കുമ്പോള്‍ മനസ്സിലാകും.

 ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കും

ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കും

ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കും. എത്ര ഉഗ്രകോപം ഉള്ള വ്യക്തിയാണെങ്കിലും ഒരു പങ്കാളി ഉണ്ടെങ്കില്‍ പലപ്പോഴും ദേഷ്യത്തിന് നിയന്ത്രണം വരുന്നു.

ബന്ധത്തിന്റെ ആഴം മനസ്സിലാകും

ബന്ധത്തിന്റെ ആഴം മനസ്സിലാകും

പരസ്പരം എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നതും ഒരുമിച്ച് ജീവിതം തുടങ്ങുമ്പോള്‍ മനസ്സിലാകും. ഒരുമിച്ച് ജീവിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും.

English summary

Things You Learn When You Start Living In With Your Partner

When you live in with your partner, you not only get to know about each others flaws and strengths, but you also learn about their personal habits and behaviour. Here are 7 lessons you learn from a live in relationship.
Story first published: Thursday, June 30, 2016, 16:40 [IST]