ദാമ്പത്യം തകര്‍ത്തതോ തകര്‍ന്നതോ?

Posted By:
Subscribe to Boldsky

ദാമ്പത്യം പല അടിസ്ഥാനങ്ങളുടേയും ബലത്തിലാണ് മുന്നോട്ടുപോകുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇവയില്‍ ഏതെങ്കിലും ചിലതിന്റെ ബലത്തിനു കുറവു വന്നാല്‍ മതി, കാര്യങ്ങള്‍ കുഴപ്പത്തിലാകാന്‍.

kavya

പല അടിസ്ഥാനങ്ങളുമുണ്ടെങ്കിലും ചില കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ വിള്ളലുണ്ടായാല്‍ മതി, പ്രശ്‌നങ്ങള്‍ തുടങ്ങാന്‍.

couple1

പല ദാമ്പത്യപ്രശ്‌നങ്ങള്‍ക്കും കാരണങ്ങള്‍ പലതാണെന്നിരിയ്‌ക്കെ, ചിലവ ഏതാണ്ട് പൊതുസ്വഭാവമുള്ളവയാണ്.

ദാമ്പത്യം തകര്‍ക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങള്‍ ഏതൊക്കെയാണെന്നറിയൂ,

പരസ്പര വിശ്വാസമില്ലാത്ത ഏതൊരു ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വിശ്വാസമാണ് എല്ലാ ദാമ്പത്യങ്ങളുടേയും അടിസ്ഥാനം.

ഒരു പങ്കാളി മറ്റേയാളെ കൂടുതല്‍ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, സ്വാതന്ത്ര്യങ്ങളില്‍ കൂടുതല്‍ കൈ കടത്തുന്നത്, പല ദാമ്പത്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കും.

couple

പങ്കാളിയ്ക്കു സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നത്, ചെലവുകള്‍ കൂടുതലായി നിയന്ത്രിയ്ക്കുന്നത്, പല ദാമ്പത്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കും.

Couple 4

ഈഗോ, അതായത് ഞാന്‍ വലിയയാള്‍ എന്ന ചിന്താഗതിയും ഇതുമൂലം വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാത്തതുമെല്ലാം പല ദാമ്പത്യങ്ങളിലുമുള്ള പ്രശ്‌നമാണ്. ദാമ്പത്യത്തകര്‍ച്ചയിലേയ്ക്കു വഴി വയ്ക്കുന്ന ഒരു പ്രധാന കാര്യം.

ഏതു ബന്ധങ്ങളിലും, ഇതു ദാമ്പത്യമെങ്കിലും പരസ്പരബഹുമാനം ഏറെ അത്യാവശ്യമാണ്. ഇതില്ലാത്തിടത്ത് പ്രശ്‌നങ്ങള്‍ തല പൊക്കുന്നതും സര്‍വസാധാരണം.

English summary

Things That Actually End A Relationship

Here are some of the reasons why relationships do not last. These are the reasons which make a relationship sour.
Subscribe Newsletter