ദാമ്പത്യ പരാജയത്തിന്റെ കാരണം നിങ്ങളറിയണം

Posted By:
Subscribe to Boldsky

ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് വിവാഹമോചനം. പുറമേ സന്തുഷ്ടരാണെന്നു തോന്നുന്ന പലരും വിവാഹ ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുന്നവരായിരിക്കും. അതുകൊണ്ടു തന്നെ ഇതിന്റെ അവസാനം എന്ന നിലയിലാണ് പലപ്പോഴും വിവാഹ മോചനത്തിലേക്കെത്തുന്നത്. എന്നാല്‍ എന്തുകൊണ്ട് ഞങ്ങള്‍ വിവാഹമോചനത്തിലേക്കെത്തി എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ദാമ്പത്യം പരാജയത്തിലേക്കാണോ നീങ്ങുന്നത് എന്നതിന്റെ ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താവുന്നതാണ്.

എന്നാല്‍ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തില്‍ ഭാര്യക്ക് ഭര്‍ത്താവിനേയോ ഭര്‍ത്താവിന് ഭാര്യയേയോ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. മാത്രമല്ല മാനസികമായ ഐക്യമില്ലായ്മയാണ് പലപ്പോഴും പല ബന്ധങ്ങളേയും അടിത്തറ തോണ്ടുന്നതും. ദാമ്പത്യം പരാജയത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Reasons Why Most New Generation Marriages Fail

മാനസിക ഐക്യം കുറഞ്ഞു വരുന്നു

പലപ്പോഴും മാനസികമായ ഐക്യമില്ലായ്മയാണ് എല്ലാത്തിന്റേയും തുടക്കം. പരസ്പരം തുറന്നു സംസാരിക്കാത്തതും ഈഗോയും എല്ലാം പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.

വഴക്ക് ഏത് നേരവും

ഏത് സംസാരവും ചര്‍ച്ചയും വഴക്കിലേക്കാണ് നീങ്ങുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം വിവാഹമോചനത്തിലാകും അവസാനിക്കുക.

തീരുമാനങ്ങള്‍ ഒറ്റയ്ക്ക്

പരസ്പരം ചര്‍ച്ച ചെയ്യാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെയടുക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും.

പണം പ്രധാന ഘടകം

പണം പ്രധാനഘടകമാണ് ദാമ്പത്യ ജീവിതത്തില്‍ എന്നാല്‍ പണത്തിനേക്കാള്‍ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യത്തിനാണ്.

English summary

Reasons Why Most New Generation Marriages Fail

Failed marriages are, unfortunately, ordinary occurrences these days. But can they be avoided? Read more to find out the top reasons why marriages fail!
Story first published: Saturday, January 9, 2016, 14:28 [IST]