പുരുഷന്‍ വെറുക്കും പെണ്‍ശീലങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പരസ്പരം വെറുക്കുന്ന ചില ശീലങ്ങളുണ്ട്. ഇതിന് പൊതുസ്വാഭാവവുമുണ്ട്.

ഒരു സ്ത്രീയില്‍ പുരുഷന്‍ വെറുക്കുന്ന ശീലങ്ങള്‍ക്കും ഇത്തരത്തില്‍ പൊതുസ്വഭാവമുണ്ട്. പുരുഷന്‍ സ്ത്രീയില്‍ ഇഷ്ടപ്പെടാത്ത ചില ശീലങ്ങള്‍, സ്വാഭാവങ്ങള്‍, കാര്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

സ്ത്രീകള്‍ പൊതുവെ ഷോപ്പിംഗ് പ്രിയരാണ്. ഇത് മിക്കവാറും പുരുഷന്മാര്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്. പണം ചിലവാക്കുന്നതും കുറേ സമയം ഷോപ്പിംഗിനായി കളയുന്നതുമെല്ലാമെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്.

Couple

സ്ത്രീകള്‍ക്ക് വൈകാരികത അല്‍പം കൂടും. എളുപ്പം കരയും, ചിരിയ്ക്കും, ദേഷ്യപ്പെടും, പിണങ്ങും. ഇതെല്ലാം പല ആണുങ്ങള്‍ക്കും പിടിക്കില്ല.

പൊതുവെ പറയും, സ്ത്രീകള്‍ക്ക് അസൂയ കൂടുതലാണെന്ന്. ഇത് പുരുഷന്മാര്‍ വെറുക്കുന്ന സ്ത്രീ ശീലം തന്നെയാണ്.

സ്ത്രീകള്‍ കൂടുതല്‍ മറ്റുള്ളവരെ വിമര്‍ശിയ്ക്കുന്നവരാണെന്നാണ് വയ്പ്. ഇതും പുരുഷന്മാരെ വെറുപ്പിയ്ക്കുന്ന ഒരു ശീലമാണ്. മറ്റുള്ളവരെ എപ്പോഴും കുറ്റം പറയുന്ന സ്ത്രീകളെ ഒരു പുരുഷനും സഹിയ്ക്കാന്‍ പറ്റില്ല.

ദാമ്പത്യത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും അവരവര്‍ക്ക് വ്യക്തിത്വമുണ്ട്. വ്യക്തിസ്വാതന്ത്ര്യങ്ങളുണ്ട്. ഇതു മാനിക്കാതെ പുരുഷന്മാരുടെ ഏതു കാര്യത്തിലും ഇടിച്ചു കയറുന്ന പ്രവണതയും ചില സ്ത്രീകള്‍ക്കുണ്ട്. ഇവര്‍ ഫോണ്‍ ചെയ്യുമ്പോള്‍ അതെക്കുറിച്ചറിയാന്‍ ശ്രമിയ്ക്കുക, കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടുന്നതു തടയാന്‍ ശ്രമിയ്ക്കുക തുടങ്ങിയ സ്ത്രീ ശീലങ്ങള്‍. തന്റെ പങ്കാളിയുടെ ഓരോ നിമിഷത്തിലും താനുണ്ടാകണമെന്ന സ്ത്രീ ചിന്തയും മിക്കവാറും പുരുഷന്മാരെ വെറുപ്പിയ്ക്കും.അറേഞ്ച്ഡ് മാര്യേജ് ?ആദ്യരാത്രി പിന്നെ

Read more about: relationship, ബന്ധം
English summary

What Men Hate In Women

What men Hate has always kept a woman thinking. Men hate a lot of things in their woman, What do guys want in a relationship is unique and listed below,
Story first published: Thursday, January 8, 2015, 14:05 [IST]
Subscribe Newsletter