ഭര്‍തൃമാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍...

Posted By: Super
Subscribe to Boldsky

വിവാഹം കഴിഞ്ഞ് ഒരു കുടുംബത്തിലേക്ക് കടന്ന് വരുന്ന സ്ത്രീ തന്‍റെ ജീവിതം പൂര്‍ണ്ണമായും തൃജിക്കാനും, അവിടെയുള്ളവരെ സന്തുഷ്ടരായി നിലനിര്‍ത്താനും തയ്യാറായിട്ടാവും വരുന്നത്.

ഒരു ഇന്ത്യന്‍ ഭവനത്തില്‍ മരുമകള്‍ ഭര്‍തൃപിതാവിന്‍റെയും, അമ്മയുടെയും നിയന്ത്രണത്തിന് കീഴില്‍ ഒരു വീട്ടില്‍ കഴിയേണ്ടത് പ്രധാനമാണ്.

ഭര്‍തൃപിതാവിനെയും, മാതാവിനെയും സന്തുഷ്ടരാക്കി നിര്‍ത്താനുള്ള ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

1. വാദപ്രതിവാദം ഒഴിവാക്കുക

1. വാദപ്രതിവാദം ഒഴിവാക്കുക

ഓരോ മരുമകളും മനസില്‍ സൂക്ഷിക്കേണ്ടുന്ന കാര്യമാണ് ഇത്. അഥവാ നിങ്ങളിതിന് തുനിയുന്നുവെങ്കില്‍ അത് നിങ്ങളുടെ ജീവിതം ദുരിതത്തിലാക്കാനേ സഹായിക്കൂ.

2. പാചകം

2. പാചകം

മാതാപിതാക്കളെ സന്തുഷ്ടരാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് പാചകം. നിങ്ങള്‍ ഒരു പാചക വിദഗ്ദയാണെങ്കില്‍ തീര്‍ച്ചയായും ഭര്‍ത്താവിന്‍റെയും അമ്മായി അമ്മയുടെയും ഹൃദയം കവരാനാകും.

3. പരിചരണം

3. പരിചരണം

ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ നല്ല ശ്രദ്ധ നല്കുക. മാതാപിതാക്കളുടെ സമീപത്തായിരിക്കുമ്പോള്‍ അദ്ദേഹത്തെ ലാളിക്കുകയും കുട്ടികളോടെന്ന പോലെ പെരുമാറുകയും ചെയ്യുക. ഇത് വഴി മരുമകള്‍ മകനെ നന്നായി നോക്കുമെന്ന് അവര്‍ ചിന്തിക്കും.

4. ഒരു നല്ല വീട്ടമ്മയാവുക

4. ഒരു നല്ല വീട്ടമ്മയാവുക

ഇന്ത്യയില്‍ ഭൂരിപക്ഷം മാതാപിതാക്കളും മരുമകള്‍ വീട്ടിലെ ജോലികള്‍ ചെയ്ത് ജീവിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ ജോലിയും സ്വന്തം ജീവിതവും തൃജിക്കാന്‍ തയ്യാറാണെങ്കില്‍ അത് ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ ഏറെ സന്തോഷിപ്പിക്കുന്നതാവും.

5. നല്ല അമ്മയാവുക

5. നല്ല അമ്മയാവുക

ദമ്പതികളുടെ ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ കടന്നുവരുമ്പോള്‍ ഭാര്യ വീട്ടില്‍ തുടരുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും വേണം. തന്‍റെ കടമകള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അവളോടുള്ള പെരുമാറ്റവും നല്ലതാവില്ല. ഒരു നല്ല അമ്മയായിരിക്കുന്നതും കുട്ടികളെ പരിചരിക്കുന്നതും ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ സന്തോഷിപ്പിക്കും.

6. ജാഗ്രത പലുര്‍ത്തുക

6. ജാഗ്രത പലുര്‍ത്തുക

ദിവസം മുഴുവന്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിവുള്ള മരുമകളെ സംബന്ധിച്ച് പരാതിക്ക് ഇടയുണ്ടാവില്ല. എല്ലാത്തിലുമുപരിയായി അമ്മായി അച്ഛനും, അമ്മായി അമ്മയും മരുമകള്‍ തങ്ങളെ സദാ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

7. പാരമ്പര്യങ്ങള്‍ തുടരുക

7. പാരമ്പര്യങ്ങള്‍ തുടരുക

പാരമ്പര്യങ്ങളും മതപരമായ ആചാരങ്ങളും പിന്തുടരുന്നത് ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ തൃപ്തിപ്പെടുത്തും.

English summary

Simple Ways To Impress Indian In Laws

Do you want to impress your Indian in-laws? Here are some of the best ways to impress your new parents and adopt them as your own.