പങ്കാളിയില്‍ നിന്നും ഭൂതകാലം മറച്ചാല്‍..

Posted By: Archana
Subscribe to Boldsky

നിങ്ങള്‍ ധാരാളം മോശപ്പെട്ട കാര്യങ്ങള്‍ ചെയ്‌തിട്ടുള്ള ഒരാളാണെങ്കില്‍ തീര്‍ച്ചയായും പങ്കാളിയില്‍ നിന്നും ഭൂതകാലം മറച്ചു വയ്‌ക്കാന്‍ നിങ്ങള്‍ ശ്രമിക്കും. എന്നാല്‍, ഇതൊരു ടൈംബോംബ്‌ പോലെയാണ്‌ ഏത്‌ സമയത്തും പൊട്ടിത്തകരാം.

അതേസമയം പരസ്‌പര ബന്ധം തീവ്രമാകുന്നതോടെ എല്ലാ പെണ്‍കുട്ടികളും അവരുടെ പങ്കാളിയുടെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കാന്‍ തുടങ്ങും. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ ഭൂതകാല ജീവിതം അവര്‍ അറിയുന്നതോടെ പരസ്‌പരബന്ധത്തിന്റെ ഭാവി പ്രതിസന്ധിയിലാകും. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നീടെപ്പോഴും നിങ്ങളെ അവര്‍ സംശയിക്കാന്‍ തുടങ്ങും.

നിങ്ങളുടെ പങ്കാളിയില്‍ നിന്നും ഭൂതകാലം മറച്ചു വച്ചാല്‍ എന്തെല്ലാം സംഭവിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ?

Couple

ബന്ധം വേര്‍പിരിയും

നിങ്ങള്‍ അവരില്‍ നിന്നും ഭൂതകാലം മറച്ചു വയ്‌ക്കുന്നത്‌ ശരിയാണോ? മറച്ചു വെച്ച നിങ്ങളുടെ പഴയകാല ജീവിതത്തെ കുറിച്ച്‌ അവര്‍ പിന്നീട്‌ അറിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളുമായുള്ള ബന്ധം തന്നെ അവര്‍ വേര്‍പെടുത്തിയേക്കും.

സംശയിക്കും

ഇനി ബന്ധം തുടര്‍ന്നാല്‍ തന്ന മറ്റൊരാളുമായും അടുക്കാന്‍ അവര്‍ നിങ്ങളെ അനുവദിക്കില്ല.ഭാവിയില്‍ എന്ത്‌ സംഭവിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ അറിയമോ? ഭൂതകാലത്തില്‍ ചെയ്‌തതിന്‌ ഒക്കെയും നിങ്ങളുടെ പങ്കാളി മാപ്പു തന്നാലും നിങ്ങളെ സ്വതന്ത്രരായി മറ്റ്‌ സ്‌ത്രീകള്‍ക്കൊപ്പം പോകാന്‍ അവര്‍ അനുവദിക്കില്ല. നിങ്ങളുടെ സ്വഭാവത്തെ അവര്‍ സംശയിക്കും.

സ്‌നേഹത്തിന്റെ തീവ്രത കുറയും

മുമ്പ്‌ നിങ്ങളെ അന്ധമായി സ്‌നേഹിച്ചിരുന്നത്‌ പോലെ തുടര്‍ന്നും സ്‌നേഹിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ മോശപ്പെട്ട ഭൂതകാലത്തെ കുറിച്ച്‌ അറിഞ്ഞു കഴിയുന്നതോടെ സ്‌നേഹത്തിന്റെ ആഴം ചിലപ്പോള്‍ നഷ്ടമാകും. വിഷമത്താല്‍ ചിലപ്പോള്‍ പഴയ തീവ്രതയോടെ സ്‌നേഹിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല.

ബഹുമാനം നഷ്ടമാകും

ഒരു പുരുഷന്‌ സ്‌ത്രീകളുടെ കണ്ണുകളിലെ ബഹുമാനം നഷ്ടമായാല്‍ അവന്‍ പുരുഷനല്ലാതാകും. അങ്ങനെ സംഭവിക്കുന്നതിന്‌ മുമ്പ്‌ നിങ്ങളുടെ ഭൂതകാലത്തെ കുറിച്ച്‌ അവരോട്‌ തുറന്ന്‌ പറയുക. എങ്ങനെ പറയുമെന്ന്‌ നിങ്ങള്‍ ആശയ കുഴപ്പത്തിലാണോ? അതിന്റെ ആവശ്യമില്ല, മടിക്കാതെ എല്ലാം തുറന്ന്‌ പറയുക.

Read more about: relationship ബന്ധം
English summary

Reasons You Never Hide Your Past

Frankly speaking, you don't need to feel scared about your past. Take a look at reasons why you must never hide your past from your girlfriend.
Story first published: Monday, January 5, 2015, 15:23 [IST]