കല്യാണം കഴിയ്ക്കാതിരിയ്ക്കാനും കാരണങ്ങള്‍

Posted By:
Subscribe to Boldsky

വിവാഹം പുതുജീവിതത്തിന്റെ തുടക്കമാണെന്നു പറയാം. സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും മാറ്റങ്ങള്‍ അനിവാര്യമുള്ള ഒരു ഘട്ടം.

ഭൂരിഭാഗം പേരും വിവാഹത്തെ അനുകൂലിയ്ക്കുമെങ്കിലും ചുരുക്കം ചിലര്‍ വിവാഹം വേണ്ടെന്ന തീരുമാനത്തിലുമെത്താറുണ്ട്.

വിവാഹം കഴിയ്ക്കാന്‍ നമുക്കു പല കാരണങ്ങള്‍ കണ്ടെത്താം. ഇതുപോലെ വിവാഹം കഴിയ്ക്കാതിരിയ്ക്കാനും.

Marriage

വിവാഹം വേണ്ടെന്നു വയ്ക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്വാതന്ത്ര്യം അല്‍പമെങ്കിലും കുറയും. നിങ്ങളുടെ സമയം മറ്റൊരാള്‍ക്കായിക്കൂടി പങ്കു വയ്‌ക്കേണ്ടി വരും.

വിവാഹമെന്നാല്‍ ഉത്തരവാദിത്വം കൂടിയാണ്. പങ്കാളിയുടെ, വീടിന്റെ, കുട്ടികളുടെ ഉത്തരവാദിത്വം. ഇതു കൃത്യമായി നിറവേറ്റാന്‍ അത്ര എളുപ്പമൊന്നുമല്ല.

aish

പങ്കാളിയുടെ മാതാപിതാക്കള്‍, കുടുംബം എന്നിവ ബാധ്യതയാകുമെന്നു കരുതി വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.

വിവാഹശേഷം കുട്ടികളെന്നത് സമൂഹത്തിന്റെ നിയമമമാണ്. ഏറ്റവും വലിയ ഉത്തരവാദിത്വം. ഇത് ഏറ്റെടുക്കാന്‍ മടിയ്ക്കുന്നവര്‍, കുട്ടികള്‍ വേണ്ടെന്നു തീരുമാനിയ്ക്കുന്നവര്‍, വിവാഹം വേണ്ടെന്ന തീരുമാനവുമെടുത്തേയ്ക്കും.

kid

സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകുമെന്നു കരുതി വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.

Read more about: marriage, വിവാഹം
English summary

Reasons Why You Should Not Marry

Planning to get married soon? Well, here are some of the reason why you should opt out of the whole idea, take a look.
Story first published: Saturday, July 8, 2017, 18:35 [IST]
Subscribe Newsletter