വിവാഹേതര ബന്ധങ്ങള്‍ക്കു പുറകില്‍....

Posted By:
Subscribe to Boldsky

വിജയകരമായ ദാമ്പത്യം ഒരുപാടു ഘടകങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു കണ്ണിയാണ്. ഏതെങ്കിലും ഒന്നു വിട്ടുപോയാല്‍ മതി, ദാമ്പത്യജീവിതം തകിടം മറിയാന്‍.

ദാമ്പത്യത്തില്‍ കല്ലുകടിയുണ്ടാക്കുന്ന, പങ്കാളികളെ പരസ്പരമകറ്റുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് പങ്കാളികളുടെ അവിശ്വസ്തത. പങ്കാളികള്‍ക്ക മറ്റുള്ളവരുമായുള്ള അവിശുദ്ധ ബന്ധം. ഇത് പലപ്പോഴും വിവാഹജീവിതം തകരുന്നതിന് കാരണമാകുന്നു.

couple1

പങ്കാളി ഒരു ബന്ധത്തില്‍ വിശ്വസ്തത പുലര്‍ത്താത്തതിന് പല കാരണങ്ങളുമുണ്ട്. ഇവയില്‍ ചിലത് താഴെപ്പറയുന്നവയായിരിയ്ക്കും.

പങ്കാളിയെ മറുപങ്കാളി അവഗണിയ്ക്കുന്നത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അവഗണിയ്ക്കപ്പെടുന്ന പങ്കാളി തന്നെ കണക്കിലെടുക്കുന്ന മറ്റു ബന്ധത്തിലേയ്ക്കു തിരിയാന്‍ സാധ്യതയേറെയാണ്.

couple2

ഒരു ബന്ധത്തില്‍ താനാഗ്രഹിച്ച സുഖവും സന്തോഷവുമെല്ലാം ലഭിയ്ക്കാത്തത് മറ്റു ബന്ധത്തിലേയ്ക്കു തിരിയാന്‍ പങ്കാളികളെ പ്രേരിപ്പിയ്ക്കാറുണ്ട്.

ദാമ്പത്യം അസംതൃപ്തമാകുമ്പോള്‍ പങ്കാളി സംതൃപ്തി തേടിപ്പോകുന്ന അവസരങ്ങളുമുണ്ട്.

couple3

ചിലപ്പോള്‍ ദാമ്പത്യത്തില്‍ അനുഭവപ്പെടുന്ന വിരസതയും പലപ്പോഴും മറ്റൊരു ബന്ധത്തിലേയ്ക്കു വീഴാന്‍ പങ്കാളികളെ പ്രേരിപ്പിയ്ക്കാറുണ്ട്.

പണം പലപ്പോഴും ദാമ്പത്യങ്ങളില്‍ വില്ലനാകാറുണ്ട്. തന്റെ പങ്കാളിയുടെ സാമ്പത്തികത്തില്‍ തൃപ്തി വരാതെ പണമുള്ള മറ്റു ബന്ധങ്ങള്‍ തേടിപ്പോകുന്നവരും സാധാരണമാണ്. പെണ്‍ഹൃദയം കവരാനുള്ള വഴികള്‍

Read more about: relationship ബന്ധം
English summary

Reasons For Infidelity In Marriage

What are the causes of infidelity? Men and women do cheat for various reasons. The reasons for infidelity could be boredom or lack of attention