ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

Posted By: Super
Subscribe to Boldsky

വൈവാഹിക ജീവിതത്തില്‍ സെക്സ് ഒരു പ്രധാനപ്പെട്ട കാര്യമാണ്. കിടപ്പറയിലെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നത് ഏറെ എഴുതപ്പെട്ടു കഴിഞ്ഞതാണ്. എന്നാല്‍ ഒരാള്‍ സെക്സില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

സമാധാനപരവും, ആരോഗ്യകരവുമായ ജീവിതത്തിന് വേണ്ടി ദമ്പതികള്‍ ശ്രദ്ധ നല്കേണ്ടുന്ന സെക്സ് സംബന്ധമായ ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ ഇത്തരം തെറ്റുകള്‍ വരുത്തിയാല്‍ അത് മാനസികമായും, കുടുംബ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കും.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

പൂര്‍വ്വകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് സംസാരിക്കരുത് - നിലവിലുള്ള പങ്കാളിയോട് പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയാതിരിക്കുക. വര്‍ത്തമാനകാലത്തില്‍ ശ്രദ്ധയൂന്നുകയും, ആ നിമിഷങ്ങളെ സ്മരണീയമാക്കുകയും ചെയ്യുക.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

സെക്സ് ഒരു ദിനചര്യയാക്കാതിരിക്കുക - സെക്സ് പതിവായി ചെയ്യുന്നത് സന്തോഷകരമായിരിക്കുമെങ്കിലും അത് ഒരു ദിനചര്യയാക്കാതിരിക്കുക. ഇത് സെക്സില്‍ വിരസതയും മടുപ്പുമുണ്ടാക്കും. സെക്സ് ഹോട്ടായിരിക്കാന്‍ കാര്യങ്ങളെ പുതുമയോടെ നിലനിര്‍‌ത്തുക.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

പ്രതികരണമില്ലാതെ കിടക്കാതിരിക്കുക - അനേകം സ്ത്രീകളും പുരുഷന്മാരും പറയുന്ന ഒരു പരാതിയാണ് പങ്കാളി സെക്സിനിടെ സജീവമാകാതെ നിശ്ചലമായി കിടക്കുന്നുവെന്നത്. സ്ത്രീകള്‍ അനങ്ങാതെ കിടക്കുന്നതില്‍ പുരുഷന്മാര്‍ അതൃപ്തി പ്രകടിപ്പിക്കും. ഏറെ ആളുകളും ആക്ടീവായ പ്രണയ പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്. അത് അവര്‍ ആ നിമിഷത്തില്‍ ഉള്‍ച്ചേരുന്നുണ്ടെന്നതിന്‍റെ ലക്ഷണമാണ്.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

രണ്ടാം തവണയും ഒരുമിക്കാതിരിക്കുക - ആദ്യ വിവാഹത്തില്‍ തവണ കാര്യങ്ങള്‍ നന്നായി നടക്കാതെ വന്നേക്കാം. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും, പരസ്പരം ചേരായ്കയോ, കലഹങ്ങളോ ഉണ്ടാകാം. നിങ്ങളുടെ നഷ്ടങ്ങള്‍ ഉപേക്ഷിച്ച് സാധ്യമാകുന്ന ഒരു പുതിയ സാഹചര്യത്തിലേക്ക് പോകുന്നതാണ് ഉചിതം.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

1-2 ഗ്ലാസ്സില്‍ കൂടുതല്‍ മദ്യം കഴിക്കരുത് - മദ്യം ലൈംഗികമായ ആത്മവിശ്വാസവും, ലൈംഗിക താല്പര്യവുമൊക്കെ വര്‍ദ്ധിപ്പിക്കുമെങ്കിലും അത് അമിതമാകരുത്. രണ്ട് ഗ്ലാസ്സില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ദാരണ പ്രശ്നങ്ങളും, സ്ത്രീകളില്‍ യോനി വരള്‍ച്ചക്കും കാരണമാകും. ആപത്സാധ്യതയുള്ള ലൈംഗിക പെരുമാറ്റങ്ങളിലേക്കും ഇത് നയിച്ചേക്കാം.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

നിങ്ങളെ സ്വയം മോഡലുകളുമായി താരതമ്യപ്പെടുത്താതിരിക്കുക - നിങ്ങള്‍ക്ക് നിങ്ങളുടേതായ സൗന്ദര്യവും, വേഷങ്ങള്‍ ധരിക്കുമ്പോള്‍ സെക്സിയായി കാണപ്പെടാനുള്ള കഴിവുമുണ്ട്. അല്ലാതെ വിക്ടോറിയ സീക്രട്ടുമായോ, പ്രശ്സത മോഡലുകളുമായോ സ്വയം താരതമ്യപ്പെടുത്തേണ്ടതില്ല. പുഞ്ചിരി നിങ്ങള്‍ സ്വയം നന്നായിരിക്കുന്നെന്ന തോന്നല്‍ നല്കുകയും ചെയ്യും.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

മാഗസിനുകളിലെ സെക്സ് ടിപ്സുകളില്‍ വിശ്വസിക്കാതിരിക്കുക - മാഗസിനുകളില്‍ കാണുന്ന ടിപ്സുകള്‍ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. അത് വിഡ്ഡിത്തമാണോ ഹോട്ടാണോ എന്ന് ആദ്യം ചിന്തിച്ച് നോക്കുക. ഇത് ലൈംഗിക ബന്ധത്തില്‍ പ്രവര്‍ത്തിക്കുമോ? ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കാനിടയാക്കുമോ?

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

സെക്സിന് മുമ്പ് ഡൂഷ് ഉപയോഗിക്കരുത് - ഡൂഷ് ഉപയോഗിക്കുന്നത് സുരക്ഷിതമോ, യോനി വൃത്തിയാക്കാനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗമോ അല്ല. ഇത് ഉപയോഗിക്കുന്നത് യോനിയിലെ കെമിക്കല്‍ സന്തുലനാവസ്ഥ തകരാറിലാക്കുകയും, പെല്‍വിക് ഇന്‍ഫ്ലമേറ്ററി രോഗങ്ങളും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനിടയാക്കുകയും ചെയ്യും. യോനിയെ സ്വഭാവികമായി ശുദ്ധീകരിക്കാന്‍ അനുവദിക്കുക. മറ്റ് ലൈംഗിക പൂര്‍വ്വ പ്രവൃത്തികളെക്കുറിച്ച് ആശങ്കപ്പെടുക.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

വഴക്കമില്ലെങ്കില്‍ കാമസൂത്ര രീതികള്‍ വേണ്ട - ശരീരത്തിന് വഴക്കമില്ലെങ്കില്‍ കാമസൂത്ര പൊസിഷനുകള്‍ ചെയ്യാന്‍ തുനിയാതെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതികള്‍ സ്വീകരിക്കുക.

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

ദാമ്പത്യത്തില്‍ ഒഴിവാക്കേണ്ടുന്ന ലൈംഗിക പിഴവുകള്‍

നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക - ആരെങ്കിലും നിങ്ങളോട് ബ്രെസ്റ്റ് ഇംപ്ലാന്‍റ്സ് നിര്‍ദ്ദേശിക്കുന്നുണ്ടോ? ചിലര്‍ നിങ്ങളുടെ ലിംഗവലുപ്പത്തെ സംബന്ധിച്ച് തമാശ പറയുന്നുണ്ടോ? രണ്ട് കാര്യത്തിലും വിമര്‍ശത്തെ അവഗണിക്കുകയും തിരികെ പ്രതികരിക്കുകയും ചെയ്യുക.

Read more about: marriage വിവാഹം
English summary

Intercourse Mistakes You Should Never Commit In A Married Life

Here some of the intercourse mistakes you should never commit in a married life