ജീവിതവിജയത്തിനു പിന്നില്‍ ഇവരുടെ പ്രണയം

Posted By:
Subscribe to Boldsky

പ്രണയിച്ചു വിവാഹം കഴിച്ച നമ്മുടെ പല താരങ്ങളും ഇന്ന് വിവാഹമോചനത്തിന്റെ വക്കിലും വിവാഹ മോചനം നേടിയവരുമാണ്. എന്നാല്‍ എത്രയായാലും മലയാള സിനിമയില്‍ പ്രേമിച്ചു വിവാഹം കഴിച്ച് പലപ്പോഴും പല വിപ്ലവങ്ങളും സൃഷ്ടിച്ച കലാകാരന്‍മാരെ നമുക്കറിയാം.

താര വിവാഹത്തിനും പ്രായം തടസ്സമല്ല

നമ്മുടെ മലയാള സിനിമാ രംഗത്ത് ഏതൊക്കെ താരങ്ങള്‍ ഇത്തരത്തില്‍ പ്രേമിച്ച് വിവാഹം കഴിച്ചിട്ടുണ്ട് എന്നു നോക്കാം. ഒരുപാട് പ്രേമ വിവാഹങ്ങള്‍ക്ക് നമ്മുടെ മലയാള സിനിമാ ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ വിവാഹമോചിതരാണ് എന്നതാണ് സത്യം. പക്ഷേ പലരും ഇന്ന് മക്കളും പേരക്കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നവരും ഉണ്ട്.

ജയറാം- പാര്‍വ്വതി

ജയറാം- പാര്‍വ്വതി

മലയാള സിനിമയിലെ മാതൃകാ ദമ്പതികള്‍ എന്നാണ് ജയറാമും പാര്‍വ്വതിയും അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണത്തിനു ശേഷം നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് പാര്‍വ്വതിയും ജയറാമും വിവാഹിതരായത്.

 ബിജു മേനോന്‍- സംയുക്താ വര്‍മ്മ

ബിജു മേനോന്‍- സംയുക്താ വര്‍മ്മ

സിനിമാ ലോകം കണ്ട മികച്ച ദമ്പതികളിലൊന്നാണ് ബിജു മേനോനും സംയുക്താ വര്‍മ്മയും. സംയുക്ത സിനിമാ രംഗത്ത് തിളങ്ങി നിന്ന സമയത്താണ് ബിജുമേനോനുമായുള്ള വിവാഹം. വിവാഹ ശേഷം സംയുക്ത അഭിനയത്തിനോട് താല്‍ക്കാലികമായി വിടപറഞ്ഞു.

 ആഷിഖ് അബു-റിമ കല്ലിങ്കല്‍

ആഷിഖ് അബു-റിമ കല്ലിങ്കല്‍

ആഷിഖ് അബു എന്ന സംവിധായകനു ചേര്‍ന്ന ഭാര്യയാണ് റിമ കല്ലിങ്കല്‍. പ്രണയത്തിലും വിവാഹത്തിലും ഇവര്‍ വളരെ വ്യത്യസ്തത പുലര്‍ത്തിയിരുന്നതും മാധ്യമ പ്രാധാന്യം ലഭിച്ച വാര്‍ത്തയായിരുന്നു.

ഐ വി ശശി- സീമ

ഐ വി ശശി- സീമ

സീമയും സംവിധായകന്‍ ഐ വി ശശിയും നിരവധി സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ഏറ്റവും പഴക്കം ചെന്ന മാതൃകാ ദമ്പതികളാണ് ഇവര്‍.

 ഇന്ദ്രജിത്- പൂര്‍ണിമ

ഇന്ദ്രജിത്- പൂര്‍ണിമ

മലയാള സിനിമയുടെ മാറുന്ന മുഖമാണ് ഇന്ദ്രജിത്. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് പൂര്‍ണിമ. ഇന്ദ്രജിതുമായുള്ള പ്രണയവിവാഹത്തിനു ശേഷവും മിനിസ്‌ക്രീനിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് പൂര്‍ണിമ.

സുരേഷ്- മേനക

സുരേഷ്- മേനക

സുരേഷ്‌കുമാര്‍ എന്ന നിര്‍മ്മാതാവിന്റെ പല സിനിമകളിലും നായികയായിട്ടുണ്ട് മേനക. ആ ബന്ധം അവസാനിച്ചത് പ്രണയവിവാഹത്തിലായിരുന്നു.

ഷാജി കൈലാസ്- ആനി

ഷാജി കൈലാസ്- ആനി

ആനി സിനിമാ ലോകത്ത് തിളങ്ങി നിന്ന സമയത്താണ് സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹം നടന്നത്. വിവാഹത്തോടെ സിനിമാ ലോകത്ത് നിന്നും ആനി വിട്ടു നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും ടെലിവിഷനിലൂടെ പ്രേക്ഷഖര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.

ബാബുരാജ്- വാണി വിശ്വനാഥ്

ബാബുരാജ്- വാണി വിശ്വനാഥ്

സംവിധായകനായും നടനായും അറിയപ്പെടുന്ന വ്യക്തിയാണ് ബാബുരാജ്. ബാബുരാജും പ്രണയവിവാഹത്തോടെയാണ് ജീവിതം തുടങ്ങിയത്. അതും നമ്മുടെ മലയാളത്തിന്റെ തന്നെ ആക്ഷന്‍ താരം വാണിവിശ്വനാഥിനെ.

അജിത്- ശാലിനി

അജിത്- ശാലിനി

മലയാളിയായിരുന്ന ശാലിനിയെ തമിഴകത്തിന്റെ തല അജിത്ത് വിവാഹം കഴിച്ചതും ദീര്‍ഘനാള്‍ നിന്നിരുന്ന പ്രണയത്തിന്റെ അവസാനമായിരുന്നു.

ജോമോന്‍-ആന്‍ അഗസ്റ്റിന്‍

ജോമോന്‍-ആന്‍ അഗസ്റ്റിന്‍

ക്യാമറാമാന്‍ ജോമോന്‍ വിവാഹം കഴിച്ചത് മലയാളികളുടെ സ്വന്തം എല്‍സമ്മയായിരുന്ന ആന്‍ അഗസ്റ്റിനെയായിരുന്നു. എന്നാല്‍ വിവാഹത്തിനു ശേഷവും ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആന്‍.

 ജോണ്‍- ധന്യ മേരി വര്‍ഗ്ഗീസ്

ജോണ്‍- ധന്യ മേരി വര്‍ഗ്ഗീസ്

ധന്യ മേരി വര്‍ഗീസിനെ അഭിനേതാവായ ജോണ്‍ വിവാഹം കഴിച്ചതും പ്രണയിച്ചായിരുന്നു. വിവാഹത്തോടെ ധന്യയും അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങി.

വിജയ്- അമല പോള്‍

വിജയ്- അമല പോള്‍

തമിഴ് സംവിധായകന്‍ വിജയ് മലയാളത്തിന്റെ പ്രിയതാരം അമലയെ വിവാഹം കഴിച്ചത് പ്രണയിച്ചായിരുന്നു. വിവാഹ ശേഷവും അമല സിനിമാ രംഗത്ത് തന്നെ തുടരുന്നുണ്ട്.

English summary

Celebrities Love Marriage In Mollywood

Love happens every where, but possibility of media attention and hype is more when it comes from film industries.
Story first published: Monday, October 26, 2015, 11:56 [IST]