സെക്സില്ലാതെ വിവാഹബന്ധം സാധ്യമല്ലേ?

Posted By: Super
Subscribe to Boldsky

സെക്സില്ലാത്ത വിവാഹ ബന്ധം അതിന്‍റെ യഥാര്‍ത്ഥ രൂപത്തിലുള്ളതാ​ണോ? ഭാര്യയും ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധം ഇല്ലെങ്കില്‍ അവര്‍ ദമ്പതികളാണോ അതോ സുഹൃത്തുക്കള്‍ മാത്രമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഒരു എളുപ്പവഴിയുണ്ട്.

മരുന്നുകള്‍ ശരീരവണ്ണം കൂട്ടുമോ?

ലൈംഗികബന്ധമില്ലാത്ത വിവാഹബന്ധം പല കാരണങ്ങള്‍ കൊണ്ടും നിലനില്‍ക്കാം. ആസ്വാദ്യമായ ലൈംഗിക ബന്ധമില്ലാത്ത ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയ്ക്കും സ്നേഹമുണ്ടാവാം. എന്നാലും വൈകാരികമായ അടുപ്പമില്ലാത്ത വിവാഹ ബന്ധത്തിന് നിലനില്‍പ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ലൈംഗിക ബന്ധമില്ലാതെ വിവാഹബന്ധം നിലനില്‍ക്കുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക.

1. വിവാഹജീവിതത്തിലെ ഘട്ടങ്ങള്‍

1. വിവാഹജീവിതത്തിലെ ഘട്ടങ്ങള്‍

വിവാഹം എന്നത് സ്ഥിരമായ ഒരു ബന്ധമല്ല. അത് പല ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതാണ്. അടുത്ത കാലത്ത് വിവാഹിതരായവര്‍ ലൈംഗികതാല്പര്യങ്ങളില്‍ ഏറെ മുന്നിട്ട് നില്‍ക്കും. എന്നാല്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇണയുമായി സെക്സിനുപരിയായ ഒരു വൈകാരിക ബന്ധം സ്ഥാപിക്കപ്പെടും.

2.പ്രായം

2.പ്രായം

സ്ത്രീയുടെ ലൈംഗിക താല്പര്യം പ്രായത്തിനൊപ്പം മാറുന്നതാണ്. കാരണം 40-50 വയസ്സാകുമ്പോള്‍ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കും. ഹോര്‍മോണ്‍ വ്യതിയാനം അവരുടെ ലൈംഗിക താല്പര്യത്തെ ഇല്ലാതാക്കും. പുരുഷനിലും പ്രായം കൂടുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറയും.

3. കുട്ടികള്‍

3. കുട്ടികള്‍

കുടുംബ ജീവിതത്തിലേക്ക് കുട്ടികള്‍ വരുന്നതോടെ സെക്സിന് തടസ്സം നേരിടും. രക്ഷിതാക്കള്‍ കുട്ടികളിലേക്ക് മുഴുവന്‍ ശ്രദ്ധയും നല്കുന്നതിനാലാണ് ചില ബന്ധങ്ങള്‍ സെക്സില്ലാതിരുന്നിട്ടും നിലനില്‍ക്കുന്നത്.

4. ശീലം

4. ശീലം

വിവാഹം എന്നത് ശീലങ്ങളുണ്ടാക്കുന്ന ഒരു കാര്യമാണ്. നിങ്ങള്‍ പങ്കാളിയുമായുള്ള ബന്ധം ഒരു ശീലമായി മാറും. തുടര്‍ന്ന് അവള്‍ക്ക് അവന് ലൈംഗികതാല്പര്യമുണ്ടോയെന്ന് ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കാതെയാവും.

5. പങ്കുവെയ്ക്കല്‍

5. പങ്കുവെയ്ക്കല്‍

വിവാഹം എന്നത് ജീവിതത്തിലെ പ്രധാന ഉത്തരവാദിത്വങ്ങള്‍ പങ്കുവെയ്ക്കലാണ്. നിങ്ങളുടെ എല്ലാ ജോലികളിലും ഉത്തരവാദിത്വങ്ങളിലും പങ്കാളി സഹായിക്കുന്നുണ്ടെങ്കില്‍, ലൈംഗിക താല്പര്യമില്ലാതിരുന്നാലും അത് വലിയ പ്രശ്നമാകില്ല.

6. വൈകാരിക ബന്ധം

6. വൈകാരിക ബന്ധം

വൈകാരികമായ അടുപ്പമുണ്ടാകാന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നില്ല. നിങ്ങള്‍ക്ക് പരസ്പരം വിശ്വാസവും ധാരണയുമുണ്ടെങ്കില്‍ പങ്കാളിയുമായി ദൃഡമായ വൈകാരിക ബന്ധം സാധ്യമാണ്.

7. സെക്സ് ഒരു ചുമതലയല്ല

7. സെക്സ് ഒരു ചുമതലയല്ല

വിവാഹിതരായ ദമ്പതികള്‍ അവര്‍ക്ക് താല്പര്യം തോന്നുമ്പോളാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ശാരീരിക ബന്ധം എന്നത് ഒരു മാസം അല്ലെങ്കില്‍ ഒരാഴ്ച എത്ര തവണ ബന്ധപ്പെട്ടു എന്നത് പോലെയുള്ള ചുമതലാപരമായ കാര്യമല്ല. ഇത് ഒരു ലക്ഷ്യം വെച്ച് ചെയ്യേണ്ടതല്ല.

8. സമയമില്ലായ്മ

8. സമയമില്ലായ്മ

ചില ദമ്പതികള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കാത്തതിനാല്‍ വിവാഹ ജീവിതത്തില്‍ ലൈംഗികബന്ധം ഇല്ലാതെ വന്നേക്കാം.

9. ദൂരം

9. ദൂരം

ദമ്പതികള്‍ ജോലിക്കായി പിരിഞ്ഞ് താമസിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യും. വിവാഹബന്ധത്തില്‍ സെക്സ് ഇല്ലാതിരിക്കുന്നതിന് ദൂരവും ഒരു കാരണമാണ്. എന്നാല്‍ സെക്സിന്‍റെ കാര്യത്തില്‍ എണ്ണത്തിനല്ല മികവിനാണ് പ്രാധാന്യം.

Read more about: marriage വിവാഹം
English summary

Can A Marriage Without Intimacy Survives

Is a marriage without intimacy really a marriage? Can marriage without sex ever survive. Find out why marriage without sex could be a possibility,
Story first published: Saturday, May 30, 2015, 12:03 [IST]