വിവാഹക്കാര്യത്തില്‍ വ്യത്യസ്തരായ 'ഖാന്‍'മാര്‍

Posted By:
Subscribe to Boldsky

ബോളിവുഡ് എന്നും വ്യത്യസ്തത നിറഞ്ഞിരുന്ന ഒരു ലോകമാണ്. ഒരിക്കലും നമ്മള്‍ പ്രതീക്ഷിക്കാത്ത വാര്‍ത്തകളാണ് പലപ്പോഴും നമ്മളെ തേടിയെത്തുന്നത്. വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ ചില ബോളിവുഡ് താരങ്ങള്‍ ചെയ്യുന്നുണ്ട്.

വിവാഹക്കാര്യത്തിലും പലപ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട 'ഖാന്‍'മാര്‍ നിരവധിയാണ് ഉള്ളത്. മതേതരത്വ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ വിവാഹക്കാര്യത്തില്‍ ഇത്തരത്തില്‍ മാതൃക കാട്ടിയ ചിലര്‍ നമുക്കിടയിലുണ്ട്. ജീവിതവിജയത്തിനു പിന്നില്‍ ഇവരുടെ പ്രണയം

അവര്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ് എന്നുള്ളതാണ് നമ്മളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നതും. നമ്മുടെ പ്രിയതാരങ്ങളില്‍ ആരൊക്കെയാണ് ഇത്തരത്തില്‍ വിവാഹക്കാര്യത്തില്‍ വ്യത്യസ്തത കാണിച്ചതെന്നു നോക്കാം.

ഷാരൂഖ്-ഗൗരി

ഷാരൂഖ്-ഗൗരി

90കളില്‍ നമ്മുടെ കിംഗ്ഖാന് സ്വന്തമായതാണ് ഗൗരി. സിനിമാക്കഥപോലെ തന്നെ അന്യമതത്തില്‍ പെട്ട ഗൗരിയെ ഷാരൂഖ് വിവാഹം കഴിച്ചു. ബോളിവുഡ് കിംവദന്തികള്‍ക്കു പോലും ഇട നല്‍കാതെ ഇപ്പോഴും സന്തോഷകരമായ ദാമ്പത്യമാണ് ഇരുവരുടേയും.

ഇര്‍ഫാന്‍ഖാന്‍- ഷുബി

ഇര്‍ഫാന്‍ഖാന്‍- ഷുബി

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ സുദപ സിക്ദര്‍ എന്ന ഷുബിയെ വിവാഹം ചെയ്യുന്നത് 1995-ലാണ്. ഈ പ്രണയകാവ്യത്തിന് തുടക്കം കുറിയ്ക്കുന്നത് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ചാണ്.

ഫര്‍ദീന്‍ഖാന്‍- നതാഷ

ഫര്‍ദീന്‍ഖാന്‍- നതാഷ

നിരവധി പെണ്‍കുട്ടികളുടെ ഹൃദയതാളമായിരുന്നു ഫര്‍ദീന്‍ ഖാന്‍. എന്നാല്‍ തന്റെ ബാല്യകാല സുഹൃത്തായ നതാഷയെ ഫര്‍ദ്ദീന്‍ വിവാഹം കഴിച്ചതും മതം മാറിയായിരുന്നു.

അര്‍ബാസ് ഖാന്‍-മലൈക അറോറ

അര്‍ബാസ് ഖാന്‍-മലൈക അറോറ

മുസ്ലീമായ അര്‍ബാസ് ഖാന്‍ ക്രിസ്ത്യനായ മലൈക അറോറയെ വിവാഹം കഴിച്ചാണ് നമ്മുടെ മതേതര രാജ്യത്തിന് പുതിയൊരു സന്ദേശം നല്‍കിയത്.

 സെയ്ഫ് അലിഖാന്‍- കരീന കപൂര്‍

സെയ്ഫ് അലിഖാന്‍- കരീന കപൂര്‍

ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇപ്പോഴും ഏറ്റവും സന്തോഷപരമായി ജീവിയ്ക്കുന്ന കുടുംബങ്ങളിലൊന്നാണ് ഇവരുടേതും.

ആമിര്‍ഖാന്‍- കിരണ്‍ റാവു

ആമിര്‍ഖാന്‍- കിരണ്‍ റാവു

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിരിക്കുന്നതും ജാതിമത ചിന്തകളെ കാറ്റില്‍ പറത്തിയാണ്.

ഇമ്രാന്‍ഖാന്‍- അവന്തിക മാലിക്

ഇമ്രാന്‍ഖാന്‍- അവന്തിക മാലിക്

ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചിരിക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇരുവരും സന്തോഷമായി തന്നെ ജീവിയ്ക്കുന്നു.

English summary

Bollywood Khans Who Married Outside Their Religion

Mumbai Nagri, a city of dreams! In this city resides ‘Bollywood’, the 70 mm canvas which has portrayed many love stories till now.
Story first published: Monday, November 2, 2015, 15:58 [IST]