For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയുടെ ഉത്കണ്ഠയെ ഇല്ലാതാക്കാന്‍ ഈസി മാര്‍ഗ്ഗം

|

നിങ്ങളുടെ പങ്കാളി ഉത്കണ്ഠയുള്ള വ്യക്തിയാണോ? ഈ ഉത്കണ്ഠ നിങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നുണ്ടോ? എന്നാല്‍ അതിന് തടയിടേണ്ട സമയമായി.കാരണം ഉത്കണ്ഠ ജീവിതത്തെ കാര്‍ന്ന് തിന്നുന്ന ഒന്നാണ്. അത് നിയന്ത്രിച്ചില്ലെങ്കില്‍ അപകടം വര്‍ദ്ധിക്കും എന്നത് തന്നെയാണ് കാര്യം. ജീവിത കാലം മുഴുവന്‍ ഉത്കണ്ഠ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കും. ആരോഗ്യത്തേയും ജീവിതത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ പങ്കാളിയെ ഉത്കണ്ഠ ബാധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തിലും വളരെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഉത്കണ്ഠ കൃത്യസമയത്ത് നിയന്ത്രിക്കപ്പേടേണ്ടതാണ്. അതിന് വേണ്ടി സാഹചര്യവും സന്ദര്‍ഭങ്ങളും നാം ഒരുക്കിയെടുക്കണം.

Anxious partner

പല കാരണങ്ങള്‍ കൊണ്ടും ഒരാളില്‍ ഉത്കണ്ഠ ഉണ്ടായേക്കാം. എന്നാല്‍ അതിനെ മറികടക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ആശങ്കയും സമ്മര്‍ദ്ദവും എല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് പങ്കാളിയില്‍ നിന്നും സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ്. കാരണം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒരാളെ ബാധിച്ചാല്‍ അത് പലപ്പോഴും നമ്മുടെ ചിന്താശേഷിയേയും മാറ്റി മറിക്കുന്നു. പലപ്പോഴും ഭയവും അസ്വസ്ഥതയും നിങ്ങളെ പിടികൂടുന്നു. ഇതിന്റെ ഫലമായി ജീവിതം താളം തെറ്റുന്നു. എന്നാല്‍ ഉത്കണ്ഠയെ നമുക്ക് വീട്ടില്‍ നിന്നും നമ്മുടെ മനസ്സില്‍ നിന്നും പങ്കാളിയില്‍ നിന്നും ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഉത്കണ്ഠയെക്കുറിച്ച് മനസ്സിലാക്കുക

ആ്ദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് ഉത്കണ്ഠയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് അതിന് വേണ്ടി എന്താണ് ഉത്കണ്ഠയെന്നും എങ്ങനെ ഒരാളെ പിടികൂടുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുക. പങ്കാളിയോട് കൂടുതല്‍ സഹാനുഭൂതി കാണിക്കുക. അത് മാത്രമല്ല നിങ്ങള്‍ കൂടെയുണ്ടെന്നും പിന്തുണയോടെ ഉറച്ച് നില്‍ക്കുന്നുണ്ട് എന്നും ഉറപ്പ് വരുത്തുകയും പങ്കാളിയെ ബോധിപ്പിക്കുകയും ചെയ്യുക. ഇത് അവര്‍ക്ക് കൂടുതല്‍ ധൈര്യവും പിന്തുണയും നല്‍കുന്നു.

Anxious partner

കുറ്റപ്പെടുത്താതിരിക്കുക

ഒരു കാര്യത്തിലും അവരെ കുറ്റപ്പെടുത്താതിരിക്കുക. അത് മാത്രമല്ല സഹായത്തിന് നിങ്ങള്‍ എപ്പോഴും കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. ഇത് തന്നെ ഇവരില്‍ ധൈര്യം വര്‍ദ്ധിപ്പിക്കുന്നു. എന്ന് മാത്രമല്ല ഉത്കണ്ഠയ്ക്ക് അവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന ഒരു ധൈര്യം അവരില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഉത്കണ്ഠയുടെ പേരില്‍ പങ്കാളിയെ കുറ്റപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ട്രിഗറുകള്‍ മനസ്സിലാക്കണം

നിങ്ങള്‍ക്ക് അല്ലെങ്കില്‍ പങ്കാളിക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ അതിന്റെ ട്രിഗറുകള്‍ ആദ്യം മനസ്സിലാക്കണം.. അതിന് ശേഷം മാത്രം അതിനെ ചികിത്സിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ ഒരുമിച്ച് ഇതിനെ നേരിടും എന്ന് ബോധ്യപ്പെടുത്തുകയാണ് ആദ്യം തിരിച്ചറിയേണ്ട കാര്യം. നിങ്ങളുടെ പങ്കാളിയുടെ ട്രിഗറുകള്‍ മുഖാമുഖം വരുന്നത് തടയാന്‍ ശ്രമിക്കരുത്. കാരണം ഇവ കണ്ടെത്തിയാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പൂര്‍ണമായും നിങ്ങള്‍ക്ക് പങ്കാളിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഉത്കണ്ഠയേക്കാള്‍ അതിന്റെ ട്രിഗറുകള്‍ മനസ്സിലാക്കി പെരുമാറണം.

Anxious partner

നിങ്ങളുടെ ആശയവിനിമയം

നിങ്ങള്‍ മികച്ച ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പങ്കാളിക്ക് നിങ്ങളെ ആവശ്യമുള്ള സമയത്ത് നിങ്ങള്‍ അടുത്തുണ്ടാവണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ പങ്കാളിക്ക് കുറച്ച് സമയവും ക്ഷമയും ആവശ്യമായി വരുമ്പോള്‍ അതിന് വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണ്. പങ്കാളിയുടെ ഉത്കണ്ഠയെക്കുറിച്ച് അവരെ തന്നെ ബോധ്യപ്പെടുത്തേണ്ടതാണ്. അതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് അതിനെ പൂര്‍ണമായും മാറ്റാന്‍ സാധിക്കുകയുള്ളൂ.

അവരെ കേള്‍ക്കുക

കൃത്യമായി നിങ്ങള്‍ അവരെ കേള്‍ക്കുന്നതിന് ശ്രമിക്കണം. കാരണം ഉത്കണ്ഠയെന്നത് അപകടകരമായ ഒരു ഘട്ടമാണ്.. അതില്‍ നിന്ന് അവരെ തിരിച്ച് പിടിക്കുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരെ കേള്‍ക്കുന്നതിനും ശ്രദ്ധിക്കണം. എന്തിനെക്കുറിച്ചാണോ അവര്‍ ആകുലരാവുന്നത്. അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുക. മാത്രമല്ല അത്തരം കാര്യങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുക.

Anxious partner

നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് ചോദിക്കുക

ആദ്യം നിങ്ങള്‍ സ്വയം മനസ്സിലാക്കേണ്ടത് നിങ്ങള്‍ക്ക് പങ്കാളിയെ ഉത്കണ്ഠയില്‍ നിന്നും മോചിപ്പിക്കുന്നതിന് എന്ത് ചെയ്യാനാവും എന്നാണ്. ഈ ചോദ്യം ആദ്യം സ്വയം ചോദിക്കേണ്ടതാണ്. ആവശ്യമുള്ള സമയം അവര്‍ക്ക് ഉപദേശം, അവരെ കേള്‍ക്കുക, ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ പ്രായോഗിക സഹായം എന്നിവയുള്ള ഘട്ടങ്ങളില്‍ ഇവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുക. ഇതെല്ലാം ഒരു പരിധി വരെ രോഗത്തെ ഇല്ലാതാക്കുന്നതിനും ഉത്കണ്ഠയില്‍ നിന്ന് മോചനം നേടുന്നതിനും സഹായിക്കുന്നു.

സ്വയം പരിപാലിക്കുക

ഉത്കണ്ഠയുള്ള ഒരാളുമായി ഡേറ്റിംഗ് അല്ലെങ്കില്‍ പ്രണയം വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് സമ്മര്‍ദ്ദത്തിനും ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് തിരിച്ചറിഞ്ഞ് നിങ്ങള്‍ സ്വയം ഒരു മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്കായി തന്നെ അല്‍പം സമയം കണ്ടെത്തേണ്ടതാണ്. സ്വയം പരിചരണം പരിശീലിക്കുക, നിങ്ങളുടെ സ്വന്തം തെറാപ്പി തന്നെ കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാ ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കുന്നതിനും കൃത്യ ചികിത്സക്കും സഹായിക്കുന്നു.

 കിടപ്പ് മുറിയിലെ അകല്‍ച്ചക്ക് പുറകിലെ പെണ്‍കാരണങ്ങള്‍ കിടപ്പ് മുറിയിലെ അകല്‍ച്ചക്ക് പുറകിലെ പെണ്‍കാരണങ്ങള്‍

വഴക്കിന് ശേഷം സ്ത്രീപുരുഷന്‍മാരില്‍ സ്‌നേഹക്കൂടുതലോ?വഴക്കിന് ശേഷം സ്ത്രീപുരുഷന്‍മാരില്‍ സ്‌നേഹക്കൂടുതലോ?

English summary

Ways To Support Your Anxious partner In Malayalam

Here in this article we are sharing some ways to support your anxious partner in malayalam. Take a look.
Story first published: Saturday, December 10, 2022, 21:41 [IST]
X
Desktop Bottom Promotion