For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വേദന സ്ത്രീകള്‍ ലൈംഗികബന്ധത്തിനിടക്ക് നിസ്സാരമാക്കരുത്‌

|

ആരോഗ്യകരമായ ദാമ്പത്യജീവിതത്തില്‍ ശാരീരികബന്ധത്തിന് വളരെയധികം സ്ഥാനമുണ്ട്. ഊഷ്മളമായ ശാരീരികബന്ധത്തിന് ആരാണ് താല്‍പര്യപ്പെടാത്തത്? എങ്കില്‍ കൂടെയും പലരും ഇതില്‍ നിന്നും പിന്തിരിയുന്നു എന്തുകൊണ്ടാണെന്ന് അറിയാമോ? ശാരീരിക ബന്ധത്തിന് ശേഷം യോനിയില്‍ അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയും ആണ് ഇതിന് കാരണം.

ശാരീരികബന്ധം എന്നും എപ്പോഴും ആനന്ദദായകം ആയിരിക്കണം ഒരിക്കലും വേദനാജനകം ആകരുത്. ഏറ്റവും ആനന്ദപ്രദമായ ശാരീരിക ബന്ധം വേദനാജനകം ആയി അനുഭവപ്പെട്ടാലോ ..? അത് തീര്‍ച്ചയായും അസ്വസ്ഥത ഉളവാക്കും. വേദനയും അസ്വസ്ഥതയും ഉളവാക്കുന്ന ലൈംഗിക ബന്ധം തുടര്‍ന്നു കൊണ്ടുപോകുവാന്‍ ആരും താല്പര്യപ്പെടുന്നില്ല.. ശരിയല്ലേ?

ലൈംഗികബന്ധം ഉഷാറാക്കും ടിപ്‌സ്‌ലൈംഗികബന്ധം ഉഷാറാക്കും ടിപ്‌സ്‌

ഇത് തികച്ചും സാധാരണമായ കാര്യമാണ്. നാണിക്കേണ്ട ഒരു കാര്യവുമില്ല. ഓരോ പ്രാവശ്യവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് വേദനയും യോനിയില്‍ അസ്വസ്ഥതയും അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയോട് തുറന്നു പറയണം. ഒരു ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം തേടുകയും വേണം. വേദനയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണം.വേദനാജനകമായ ശാരീരികബന്ധത്തിന്റെ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ലൂബ്രിക്കേഷന്റെ അപര്യാപ്തത

ലൂബ്രിക്കേഷന്റെ അപര്യാപ്തത

സുഖകരമായ ശാരീരികബന്ധത്തിന് ലൂബ്രിക്കേഷന്‍ വളരെ അത്യാവശ്യമാണ്. വേദനയും അസ്വസ്ഥതയും ഒഴിവാക്കപ്പെടും. യോനിക്കു ശരിയായവിധം അയവു വന്നില്ലെങ്കില്‍ ഉരസല്‍ മൂലം യോനിക്ക് ക്ഷതങ്ങള്‍ സംഭവിക്കാനിടയുണ്ട്. തന്മൂലം വേദനയും അസ്വസ്ഥതയും ഉണ്ടാവുന്നു ലൂബ്രിക്കേഷനുകള്‍ ശാരീരികബന്ധം സുഗമവും ആശ്വാസദായകവുമാക്കുന്നു. യോനി ഈര്‍പ്പം ഉള്ളതാക്കി നിലനിര്‍ത്തുന്നു.

തീക്ഷണമായ ശാരീരിക ബന്ധം

തീക്ഷണമായ ശാരീരിക ബന്ധം

തീവ്ര ശാരീരിക ബന്ധങ്ങള്‍ ആവേശകരമാണെങ്കിലും അത് യോനിയില്‍ വേദന ഉളവാക്കാന്‍ ഉള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള ശാരീരിക ബന്ധം യോനിയെ വരണ്ടതാക്കുകയും ലൂബ്രിക്കന്റുകളുടെ അഭാവത്തില്‍ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാകുവാനും കഠിന വേദന ഉണ്ടാകുവാനും സാധ്യതയുണ്ട്. ലൈംഗികബന്ധത്തിനു മുന്നോടിയായി പങ്കാളിയുമായി ഫോര്‍പ്ലേകളില്‍ ഏര്‍പ്പെടുന്നത് ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും സ്വാഭാവികമായ ലൂബ്രിക്കേഷന്‍ ഉണ്ടാകുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് യോനിയിലുണ്ടാകുന്ന നീറ്റലും പുകച്ചിലും ഒഴിവാക്കുന്നു.

ലാറ്റെക്‌സ് സെന്‍സിറ്റീവ്

ലാറ്റെക്‌സ് സെന്‍സിറ്റീവ്

ചിലര്‍ക്ക് ലാറ്റക്‌സിനോട് അലര്‍ജി ഉണ്ടാകാം. ഒരുപക്ഷേ നിങ്ങള്‍ ഉപയോഗിക്കുന്ന ലടെക്‌സ് കോണ്ടം നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അടിവസ്ത്രത്തില്‍ ഐസ് വെക്കുക അത് നിങ്ങള്‍ക്ക് തല്‍ക്ഷണം ആശ്വാസം നല്‍കുന്നു.ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് ഏറ്റവും നല്ലത്. ഇന്ന് ലാറ്റസ് കോണ്ടങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന അനവധി മാര്‍ഗ്ഗങ്ങളുണ്ട്.

അണുബാധയ്ക്കുള്ള സാധ്യതകള്‍

അണുബാധയ്ക്കുള്ള സാധ്യതകള്‍

നിങ്ങള്‍ക്ക് സ്ഥിരമായി പുകച്ചിലോ, നീറ്റലോ യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാര്‍ജോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ ഉപദേശം തേടി അണുബാധ ഒന്നും ഇല്ല എന്നുള്ളത് ഉറപ്പുവരുത്തേണ്ടതാണ്. അവ അത്യന്തം അപകടരമല്ലെങ്കിലും മൃദുലഭാഗങ്ങള്‍ക്ക് ദോഷം വരുത്താന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത് യീസ്റ്റ്,ബാക്ടീരിയ STD അല്ലെങ്കില്‍ STI തുടങ്ങിയവ പോലുള്ള അണുബാധ ആകാം. ഇങ്ങനെയുള്ള പരിതസ്ഥിതിയില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ശേഷം ശരിയായ രീതിയില്‍ ഉള്ള പ്രതിവിധി തേടുക. കുറച്ച് സമയത്തേക്ക് ശാരീരികബന്ധം ഒഴിവാക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കില്‍ അസുഖകരമായ അവസ്ഥകള്‍ക്ക് കാരണമാകും.

ഗൈനക്കോളജിസ്റ്റിനെ കാണേണ്ട ആവശ്യകത ഉണ്ടോ?

ഗൈനക്കോളജിസ്റ്റിനെ കാണേണ്ട ആവശ്യകത ഉണ്ടോ?

ദാമ്പത്യത്തില്‍ ശാരീരികബന്ധത്തിന് പ്രഥമ പരിഗണനയാണ്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളുടെ യോനിയിലോ രഹസ്യഭാഗങ്ങളിലോ അനുഭവപ്പെടുകയാണെങ്കില്‍ അവ നിങ്ങള്‍ക്ക് സ്വയം പരിഹരിക്കാന്‍ കഴിയാതെ വരികയും ചെയ്യുകയാണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. യഥാര്‍ത്ഥ പ്രതിവിധി കണ്ടെത്തി അനുയോജ്യമായ മരുന്നുകള്‍ കൊണ്ട് യോനിയിലെ അസ്വസ്ഥതകളും വേദനകളും സുഖപ്പെടുത്തുക. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം ആനന്ദകരവും ആരോഗ്യകരവും സുരക്ഷിതവുമാക്കി മാറ്റുന്നു.

English summary

Reasons You Feel Pain After Intercourse

Here in this article we are discussing about some reasons you feel pain after intercourse. Take a look
X
Desktop Bottom Promotion