For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെയുള്ള ഈ ആണ്‍താല്‍പ്പര്യം ആയുസ്സിന്‌

By Aparna
|

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉന്‍മേഷം എന്നുള്ളത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് ആക്കം കൂട്ടുന്ന ഒന്നാണ് രാവിലെയുള്ള ലൈംഗിക ബന്ധം എന്നുള്ളത് എത്ര പേര്‍ക്ക് അറിയാം. ഒരു കപ്പ് ചായ കുടിക്കുമ്പോള്‍ കിട്ടുന്ന ഉന്‍മേഷത്തിന്റെ ഇരട്ടിയാണ് രാവിലെയുള്ള ലൈംഗിക ബന്ധത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ ദമ്പതികളും രാവിലെ ഇതിന് നേരം കാണുന്നതും. ഒരു ദിവസത്തേക്ക് മുഴുവന്‍ ഉള്ള ഉന്‍മേഷമാണ് ഇതിലൂടെ ലഭിക്കുന്നത്.

പുരുഷ വികാരങ്ങളുടെ താക്കോല്‍ ഇവിടെയാണ്പുരുഷ വികാരങ്ങളുടെ താക്കോല്‍ ഇവിടെയാണ്

നല്ല ഉറക്കത്തിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിനും എല്ലാം മോണിംഗ് സെക്‌സ് നല്ലതാണ്. പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ഈ സമയം ബന്ധപ്പെടുന്നത് സഹായിക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു മിനിറ്റില്‍ 5 കലോറിയാണ് ഇല്ലാതാവുന്നത്. അതായത് ശരീരത്തില്‍ ശാരീരിക ബന്ധം മൂലം നഷ്ടപ്പെടുന്നതാണ് ഈ കലോറി. ജോഗിംഗ് ചെയ്യുന്നതിനേക്കാള്‍ ഗുണകരമാണ് രാവിലെയുള്ള ലൈംഗിക ബന്ധം എന്നാണ് പറയുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശാരീരിക ബന്ധം ഏത് സമയത്ത് നടക്കുന്നു എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. രാവിലെ എഴുന്നേറ്റാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസികവും ശാരീരികമായും ഊര്‍ജ്ജം നല്‍കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സമയത്ത് ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

പുലരാന്‍ നേരത്തുള്ള ശാരീരിക ബന്ധമാണ് പുരുഷന് കൂടുതല്‍ നല്ലതെന്നു പറയാന്‍ കാരണമുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് ഏറെ ഉയര്‍ന്നിരിയ്ക്കുന്ന ഒരു സമയമാണ് രാവിലെയുളള സമയം. ഇത് പുരുഷനില്‍ സെക്‌സ് മൂഡ് വര്‍ദ്ധിപ്പിക്കുകയും നല്ല ഉദ്ധാരണത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യപരമായും മാനസികപരമായും പുരുഷന്റെ ഊര്‍ജ്ജത്തിന് ഏറ്റവും മികച്ചത് തന്നെയാണ് ടെസ്റ്റോസ്റ്റിറോണ്‍ അളവ് എന്ന് പറയുന്നത്.

ക്ഷീണത്തിന് പരിഹാരം

ക്ഷീണത്തിന് പരിഹാരം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോലും ക്ഷീണമാണോ? എന്നാല്‍ അതിന് പരിഹാരം നല്‍കുന്നതാണ് രാവിലെയുള്ള ശാരീരിക ബന്ധം. ഇത് സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണ്. കാരണം ശാരീരിക ബന്ധത്തിലൂടെ ഏത് ക്ഷീണത്തേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. നല്ല ഉറക്കത്തിന് ശേഷമുള്ള ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് രാവിലെയുള്ള ശാരീരിക ബന്ധം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ഗുണമാണ് ഇത് നല്‍കുന്നത്.

കാപ്പിയേക്കാള്‍ ഊര്‍ജ്ജം

കാപ്പിയേക്കാള്‍ ഊര്‍ജ്ജം

രാവിലെയുള്ള കാപ്പി കുടിക്കുമ്പോള്‍ അത് നല്‍കുന്ന ഊര്‍ജ്ജത്തേക്കാള്‍ ഏറ്റവും അധികം ഊര്‍ജ്ജമാണ് രാവിലെയുള്ള കാപ്പി കുടി. ഇത് നിങ്ങള്‍ക്ക് കാപ്പി നല്‍കുന്ന ഊര്‍ജ്ജത്തേക്കാള്‍ ഗുണമാണ് നല്‍കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിനും ഉണര്‍വിനും ഏറ്റവും മികച്ചതാണ് രാവിലെയുള്ള സെക്‌സ്. പുരുഷന് ഇതില്‍ താല്‍പ്പര്യക്കൂടുതല്‍ തോന്നുന്നതും അതുകൊണ്ട് തന്നെയാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് രാവിലെയുള്ള ശാരീരിക ബന്ധം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഏറ്റവും മികച്ച ഗുണങ്ങളില്‍ ഒന്നാണ് രോഗപ്രതിരോധ ശേഷി എന്നത്. ഇത് ഇടക്കിടെയുണ്ടാവുന്ന പനി, ചുമ, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് രാവിലെയുള്ള സെക്‌സ്.

വ്യായാമ ഗുണം

വ്യായാമ ഗുണം

നല്ലൊരു മോണിംഗ് വ്യായാമത്തിന്റെ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് മോണിംഗ് സെക്സ്. ഇത് മണിക്കൂറില്‍ 300 കലോറി വരെ എരിച്ചു കളയുമെന്നു പറയാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത കാല വ്യായാമമാണ് മോണിംഗ് സെക്സ്. സെക്സ് പൊതുവേ വ്യായാമ ഗുണം നല്‍കുമെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്നുമാണ്. തടി കുറയ്ക്കാന്‍ ദമ്പതിമാരെ സഹായിക്കുന്ന പ്രഭാത കാല വ്യായാമമാണ് മോണിംഗ് സെക്സ് എന്നു വേണം, പറയാന്‍.

ബിപി, പ്രമേഹം

ബിപി, പ്രമേഹം

ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ മോണിംഗ് സെക്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു നല്‍കുന്ന വ്യായാമ ഗുണമാണ് ഒരു പരിധി വരെ സഹായിക്കുന്നത്. അമിത വണ്ണവും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. പ്രമേഹത്തിനു മാത്രമല്ല, കൊളസ്ട്രോളിനുള്ള നല്ലൊരു വ്യായാമ മുറ കൂടിയാണ് മോണിംഗ് സെക്സ് എന്നു വേണം, പറയാന്‍.

English summary

Reasons Why Morning Intercourse Is Better Than Night

Here in this article we are discussing about some reasons why morning intercourse is better than night. Read on.
Story first published: Thursday, May 7, 2020, 20:40 [IST]
X
Desktop Bottom Promotion