For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

|

കോവിഡ് കാലം എല്ലാരീതിയിലുമുള്ള താളപ്പിഴകള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ലോക്ഡൗണ്‍, അരക്ഷിതാവസ്ഥ, രോഗഭീതി, സാമ്പത്തിക മാന്ദ്യം, ജോലിയില്ലായ്മ എന്നിവയെല്ലാം മിക്ക ആളുകളെയും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബാധിക്കുന്നു. ദാമ്പത്യജീവിതത്തിലും കോവിഡ് ഒരു വില്ലനായി മാറിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡ് ലോക്ക്ഡൗണുകള്‍ ദമ്പതികള്‍ക്ക് ഒന്നിച്ചിരുന്ന് അവരുടെ സ്‌നേഹവും അടുപ്പവും വളര്‍ത്താനുള്ള ഒരു മികച്ച അവസരമായിരുന്നുവെങ്കിലും, പഠനങ്ങള്‍ പറുന്നത് പലര്‍ക്കും അങ്ങനെയല്ലെന്നാണ്.

Most read: 40 കഴിഞ്ഞ സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ ?Most read: 40 കഴിഞ്ഞ സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ ?

കഴിഞ്ഞ ഒന്നരവര്‍ഷത്തെ അനിശ്ചിതത്വം, രോഗഭീതി, ജോലിനഷ്ടം, കോവിഡ് വെല്ലുവിളികള്‍ എന്നിവയെല്ലാം കാരണം ഭൂരിഭാഗം പേരും ക്ഷീണവും സമ്മര്‍ദ്ദവും ഉത്കണ്ഠയും നിറഞ്ഞവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഈ കോവിഡ് കാലത്ത് ആളുകളില്‍ ഗണ്യമായ രീതിയില്‍ ലൈംഗിക താല്‍പര്യം കുറഞ്ഞതായി പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കാലത്ത് നിങ്ങള്‍ക്ക് ലൈംഗികതയില്‍ താല്‍പര്യം കുറയുന്നുവെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം നേരെയാക്കാന്‍ ശ്രദ്ധിക്കേണ്ട ചില വഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

സമ്മര്‍ദ്ദവും ലൈംഗിക ബന്ധവും

സമ്മര്‍ദ്ദവും ലൈംഗിക ബന്ധവും

ലൈംഗിക താല്‍പര്യക്കുറവ് പല കാരണങ്ങളാല്‍ സംഭവിക്കാം. സമ്മര്‍ദ്ദം അല്ലെങ്കില്‍ ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ ആളുകള്‍ക്ക് മികച്ച രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. അവര്‍ക്ക് ആശ്വാസവും സുരക്ഷിതത്വവും അനുഭവിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഈ സമയത്ത്, ആളുകള്‍ക്ക് സമാധാനം നഷ്ടപ്പെടാനും ഉത്കണ്ഠാകുലരാകാനും വ്യക്തമായ നിരവധി കാരണങ്ങളുണ്ട്. അതിനാല്‍, ഒരു പരിഹാരത്തിനായി തേടുന്നതിന് മുമ്പ് പ്രശ്‌നം എന്തെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ലൈംഗികതയില്‍ കോവിഡ് വരുത്തുന്ന മാറ്റം

ലൈംഗികതയില്‍ കോവിഡ് വരുത്തുന്ന മാറ്റം

കോവിഡ് വന്നുമാറിയ ശേഷം ആര്‍ക്കെങ്കിലും ലൈംഗിക ഉത്തേജനം നേടാനാവുന്നില്ലെങ്കില്‍ അവര്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. എന്നിരുന്നാലും, മിക്ക കേസുകളിലും മഹാമാരിയുടെ ഭയം നിങ്ങളുടെ സമ്മര്‍ദ്ദത്തെ വളര്‍ത്തുകയും മാനസികനിലയില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന അളവില്‍ സ്‌ട്രെസ് ഹോര്‍മോണുകളെ പുറത്തുവിടാന്‍ പ്രേരിപ്പിക്കുന്നു. ലൈംഗികതയില്‍ താല്‍പര്യം കുറയാനുള്ള ഒരു കാരണമാണിത്. ഈ അവസ്ഥയ്ക്ക് പരിഹാരമായി, ശരീരത്തില്‍ ആരോഗ്യകരമായ ഹോര്‍മോണുകളുടെ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതായത് ഡോപമൈന്‍, ഓക്‌സിടോസിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ പോലുള്ളവ വളര്‍ത്താനുള്ള വഴികള്‍ തേടുക. ഇത്തരം ഹോര്‍മോണുകള്‍ മനസിനെ പോസിറ്റീവായി നിലനിര്‍ത്തുകയും നിങ്ങള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്നതിലൂടെ ലൈംഗിക ജീവിതത്തിന് ഉത്തേജനം നല്‍കും.

Most read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയുംMost read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയും

ഹോര്‍മോണുകളുടെ ഉത്തേജനം

ഹോര്‍മോണുകളുടെ ഉത്തേജനം

നിങ്ങളുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂറോ ട്രാന്‍സ്മിറ്റര്‍ കൂടിയാണ് ഡോപമൈന്‍ എന്ന ഹോര്‍മോണ്‍. പഠനം, ഓര്‍മ്മ തുടങ്ങിയ പ്രവൃത്തികളും ഒപ്പം ആനന്ദകരമായ സംവേദനങ്ങളുമായി ഡോപമൈന്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രസവത്തിനും മുലയൂട്ടലിനും രക്ഷാകര്‍തൃ-ശിശു ബന്ധത്തിനും സ്വാധീനം ചെലുത്തുന്ന ഓക്‌സിടോസിനെ പലപ്പോഴും 'ലവ് ഹോര്‍മോണ്‍' എന്ന് വിളിക്കുന്നു. വിശ്വാസം, സഹാനുഭൂതി, ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഹോര്‍മോണ്‍ പ്രധാനമാണ്. ഓക്‌സിടോസിന്‍ അളവ് സാധാരണയായി ചുംബനം, ലൈംഗികത തുടങ്ങിയ ശാരീരിക പ്രക്രിയയിലൂടെ വര്‍ദ്ധിക്കും.

സെറാടോണിന്‍, എന്‍ഡോര്‍ഫിന്‍

സെറാടോണിന്‍, എന്‍ഡോര്‍ഫിന്‍

ന്യൂറോ ട്രാന്‍സ്മിറ്ററായ മറ്റൊരു ഹോര്‍മോണാണ് സെറോടോണിന്‍, ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും ഉറക്കം, വിശപ്പ്, ദഹനം, പഠന ശേഷി, ഓര്‍മ്മശക്തി എന്നിവയെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദത്തിനും അസ്വസ്ഥതയ്ക്കും മറുപടിയായി നിങ്ങളുടെ ശരീരം ഉല്‍പാദിപ്പിക്കുന്ന നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക വേദന സംഹാരിയാണ് എന്‍ഡോര്‍ഫിനുകള്‍. ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ എന്‍ഡോര്‍ഫിന്റെ അളവും വര്‍ദ്ധിക്കുന്നു.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

സന്തോഷത്തോടെയിരിക്കുക

സന്തോഷത്തോടെയിരിക്കുക

സന്തോഷം ഉണര്‍ത്തുന്ന ഈ നാല് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ലൈംഗിക ഉത്തേജനം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഈ ഹാപ്പി ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആദ്യപടി സ്വയം സന്തോഷവാനായിരിക്കുക എന്നതാണ്. 'ചിരിയാണ് മികച്ച മരുന്ന്' എന്ന പഴംചൊല്ല് കേട്ടിട്ടില്ലേ? അതുപോലെ. നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചിരി പരിഹാരമാകില്ല, പക്ഷേ ഇത് ഉത്കണ്ഠ അല്ലെങ്കില്‍ സമ്മര്‍ദ്ദം ഒഴിവാക്കാനും ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.

സമ്മര്‍ദ്ദം അകറ്റാന്‍ വഴി

സമ്മര്‍ദ്ദം അകറ്റാന്‍ വഴി

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായി ആവശ്യത്തിന് ഉറക്കം നേടുക, മദ്യപാനം കുറയ്ക്കുക തുടങ്ങിയ വഴികള്‍ സ്വീകരിക്കുക. 20 മിനിറ്റ് നടത്തം, ഓട്ടം, സൈക്ലിംഗ് അല്ലെങ്കില്‍ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നിങ്ങളുടെ സെക്‌സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്‌ട്രെച്ചിംഗ്, ധ്യാനം, സാമൂഹിക ഇടപെടല്‍ തുടങ്ങിയ പ്രവര്‍ത്തികളും ഇതിന് ഗുണം ചെയ്യും. സെറോടോണിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമ്മര്‍ദ്ദം ലഘൂകരിക്കാനും ഈ ലളിതമായ വഴികള്‍ നിങ്ങളെ സഹായിക്കും.

Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌

ഭക്ഷണത്തിലെ മാറ്റം

ഭക്ഷണത്തിലെ മാറ്റം

ഇവയ്ക്കൊപ്പം, ഭക്ഷണത്തിലെ മാറ്റങ്ങളും നിങ്ങള്‍ പരിശീലിക്കുക. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹാപ്പി ഹോര്‍മോണുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കും. അതിനാല്‍, വിവിധ പോഷകാഹാരങ്ങള്‍ കഴിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുന്നു, ഇത് രോഗത്തെ കൂടുതല്‍ പ്രതിരോധിക്കുകയും കൂടുതല്‍ ഊര്‍ജ്ജവും സന്തോഷവും നല്‍കുകയും ചെയ്യുന്നു.

ഹോര്‍മോണ്‍ വളര്‍ത്താന്‍ ഭക്ഷണം

ഹോര്‍മോണ്‍ വളര്‍ത്താന്‍ ഭക്ഷണം

രുചികരമായ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം നിങ്ങളിലെ എന്‍ഡോര്‍ഫിനുകള്‍ക്കൊപ്പം ഡോപമിനെയും ഉണര്‍ത്താന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളുമായി ഭക്ഷണം പങ്കിടുന്നതും ഓക്‌സിടോസിന്‍ അളവ് വര്‍ദ്ധിപ്പിക്കും. ചില ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ അളവിലും സ്വാധീനം ചെലുത്തും, അതിനാല്‍ ഹോര്‍മോണ്‍ ബൂസ്റ്റിനായി ഭക്ഷണങ്ങള്‍ ശ്രദ്ധിക്കുക. മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. തൈര്, ബീന്‍സ്, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം, കോഫി, ബദാം എന്നിവ ഡോപമിന്‍ അളവുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതാനും ഭക്ഷണങ്ങളാണ്. ടൈറോസിന്‍ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ സന്തോഷകരമായ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കും. മുട്ടയിലും പാലുല്‍പ്പന്നങ്ങളിലും ടൈറോസിന്‍ കാണപ്പെടുന്നു.

Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

പ്രോബയോട്ടിക്‌സ് കഴിക്കുക

പ്രോബയോട്ടിക്‌സ് കഴിക്കുക

ടൈറോസിനൊപ്പം ബദാം, ഓട്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ്, ഗ്രീന്‍ ടീ എന്നിവ സെറോടോണിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ട്രിപ്‌റ്റോഫാന്‍ സമ്പുഷ്ടമായ ഭക്ഷണമായ ഓട്‌സ്, ചീസ്, നട്‌സ്, വിത്തുകള്‍ എന്നിവയും സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും. തൈര് തുടങ്ങിയ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങളും ഹോര്‍മോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കും.

പ്രണയം

പ്രണയം

നല്ല ലൈംഗിക ഉത്തേജനത്തിനുള്ള വഴിയാണ് പ്രണയം. മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ചുംബനം, ആലിംഗനം, ശാരീരിക വാത്സല്യം എന്നിവയെല്ലാം ഓക്‌സിടോസിന്‍ അളവ് ഉണര്‍ത്താനുള്ള രീതികളാണ്. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നത് ഓക്സിടോസിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

English summary

Here's How You Can Boost Your Libido During The COVID-19 Pandemic in Malayalam

Here we are discussing the ways you can boost your libido during the COVID-19 pandemic. Read on.
Story first published: Thursday, July 22, 2021, 10:47 [IST]
X
Desktop Bottom Promotion