കാമുകന്റെ വിവാഹശേഷവും ആ ഇഷ്ടം തുടരുന്നു, കാരണം

Posted By:
Subscribe to Boldsky

വിവാഹത്തിന് മുന്‍പുള്ള പല ബന്ധങ്ങളും പലപ്പോഴും വിവാഹ ശേഷം കൂടെക്കൊണ്ട് പോവാറില്ല. ഇതില്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വിവാഹത്തിനു മുന്‍പുള്ള പ്രണയ ബന്ധം. മറ്റേതൊരു ബന്ധത്തേക്കാള്‍ വളരെ അപകടം നിറഞ്ഞ ഒന്നാണ് വിവാഹ ശേഷം പൂര്‍വ്വകാമുകി അല്ലെങ്കില്‍ കാമുകന്‍ എന്നിവരുമായുള്ള ബന്ധം തുടര്‍ന്ന് പോവുന്നത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുടുംബബന്ധങ്ങള്‍ പോലും പിന്നീടൊരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ അകന്നു പോവുന്നതിന് കാരണമാകുന്നു.

വിവാഹത്തിനു മുന്‍പുള്ള ഇത്തരം ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്ന് കൊണ്ട് പോവുന്നത് ഒരു കാരണവശാലും നല്ലതല്ല. അത് എത്ര സ്‌നേഹിച്ചിരുന്നവരാണ് എന്ന് പറഞ്ഞാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒന്നാണ്. ഇത് കുടുംബ ജീവിതത്തില്‍ മാത്രമല്ല സമൂഹത്തിലും പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. വിവാഹത്തിനു മുന്‍പ് സ്‌നേഹിച്ച പെണ്‍കുട്ടിയെ തന്റെ വിവാഹത്തിനു ശേഷവും പ്രണയിക്കുന്ന ഒരാളാണ് ഇത്. എന്നാല്‍ അയാളെ സ്‌നേഹിച്ച കുറ്റം കൊണ്ട് സ്വന്തം ജീവിതം പോലും മറന്നു പോയ ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.

ഭര്‍ത്താവ് എയ്ഡ്‌സ് രോഗി, ഭാര്യയുടെ ജീവിതം ഇങ്ങനെ

ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും വിധി അവരെ രണ്ട് പേരേയും പിരിച്ചു. മാത്രമല്ല ഇന്നും അതേ ബന്ധം തുടര്‍ന്ന് പോരുകയാണ് ഇരുവരും. കാമുകനാകട്ടെ തന്റെ ഭാര്യയേയും അതിരറ്റ് സ്‌നേഹിക്കുന്നു. എന്നാല്‍ മറുവശത്ത് താന്‍സ്‌നേഹിച്ച പെണ്ണ് ഒറ്റക്കല്ലേ എന്ന പ്രതിസന്ധിയും അവനില്‍ നിലനില്‍ക്കുന്നു. വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എങ്ങനെയെല്ലാം പ്രണയം ഇവരെ വലക്കുന്നു എന്ന് നോക്കാം.

സാധാരണ കുടുംബ പശ്ചാത്തലം

സാധാരണ കുടുംബ പശ്ചാത്തലം

സാധാരണ ഒരു കുടുംബ പശ്ചാത്തലത്തിലാണ് അവള്‍ ജീവിച്ചത്. രണ്ട് സഹോദരന്‍മാര്‍ക്കുണ്ടായ ഒരേ ഒരു പെങ്ങളായിരുന്നു അവള്‍. ഓഫീസ് കാലഘട്ടത്തിലാണ് പ്രണയത്തിന്റെ വലയില്‍ അവള്‍ അകപ്പെടുന്നത്. തുടങ്ങുന്നതിങ്ങനെ.

ഒരേ ഓഫീസിലെ ജോലി

ഒരേ ഓഫീസിലെ ജോലി

ഒരേ ഓഫീസിലായിരുന്നു അവര്‍ രണ്ട് പേരും ജോലി ചെയ്തിരുന്നത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു ഇരുവരുടേയും തീരുമാനം.

വ്യത്യസ്ത സംസ്‌കാരങ്ങള്‍

വ്യത്യസ്ത സംസ്‌കാരങ്ങള്‍

എന്നാല്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരായിരുന്നത് കൊണ്ട് തന്നെ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ വീട്ടുകാരെ എതിര്‍ത്ത് ഇവര്‍ വിവാഹം കഴിക്കാന്‍ മുതിര്‍ന്നതും ഇല്ല.

ഗര്‍ഭിണിയായപ്പോള്‍

ഗര്‍ഭിണിയായപ്പോള്‍

എന്നാല്‍ ഈ അവസ്ഥയിലാണ് അവള്‍ ഗര്‍ഭിണിയായത്. എന്നാല്‍ വിവാഹം കഴിക്കാനുള്ള തടസ്സം കാരണം ഇവര്‍ ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുകയാണ് ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്തത്. അവള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതലായിരുന്നു അത്.

കാമുകന്റെ വിവാഹം

കാമുകന്റെ വിവാഹം

എന്നാല്‍ ഇതിനിടയിലാണ് കാമുകന്റെ വിവാഹം ഉറപ്പിച്ചത്. ഇത് അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന നിലപാടായിരുന്നു അവള്‍ക്ക്.

വിവാഹ ശേഷം

വിവാഹ ശേഷം

കാമുകന്റെ വിവാഹ ശേഷം ഓഫീസിലേക്കുള്ള പോക്ക് അവള്‍ കുറച്ചു. എന്നാലും കുറച്ച് ദിവസത്തിനു ശേഷം വീണ്ടും ഓഫീസില്‍ പോയി തുടങ്ങി അവള്‍. പക്ഷേ കാമുകനെ വീണ്ടും കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ വീണ്ടും പഴയ പ്രണയം ഇരുവരുടേയും മനസ്സില്‍ മുളപൊട്ടി.

 ഓഫീസ് മുഴുവന്‍

ഓഫീസ് മുഴുവന്‍

എന്നാല്‍ ഓഫീസ് മുഴുവന്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. വിവാഹ ശേഷവും ഇതേ അവസ്ഥ തന്നെ ഇവര്‍ തുടര്‍ന്ന് പോവുന്നത് ഇരുവരുടേയും ജീവിതത്തില്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

ഭാര്യയും കാമുകിയും

ഭാര്യയും കാമുകിയും

ഭാര്യയേയും കാമുകിയേയും ഒരേ പോലെ സ്‌നേഹിക്കുന്നതിന് വേണ്ടിയാണ് അയാള്‍ ഓരോ നിമിഷവും ശ്രമിച്ചത്. ഭാര്യയോടുള്ള ഇഷ്ടം കാരണം ഭാര്യയേയും കാമുകിയോടുള്ള ഇഷ്ടം കാരണം അവരേയും ഉപേക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

 അവളുടെ അവസ്ഥ

അവളുടെ അവസ്ഥ

എന്നാല്‍ കാമുകിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. താന്‍ ഈ ബന്ധം വീണ്ടും തുടര്‍ന്നാല്‍ അത് പല വിധത്തില്‍ കുടുംബത്തിന് പ്രശ്‌നമുണ്ടാക്കും എന്ന് മനസ്സിലാക്കിയ അവള്‍ വേദനയോടെയാണെങ്കിലും ആ ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു.

English summary

story, life after a break up

The end of a relationship is a vulnerable and painful thing. Here is a story of a girl after break up
Story first published: Monday, February 5, 2018, 17:11 [IST]
Subscribe Newsletter