For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പ്രണയം നീണ്ടു നിൽക്കുമോ എന്നറിയാം

|

ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍, ആദ്യ സംഭാഷണത്തില്‍, അങ്ങനെ പലവിധത്തിലാണ് തങ്ങളുടെ പ്രണയം ഓരോരുത്തരും കണ്ടെത്തുന്നത്. ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ മുറിപ്പെടുത്തിയാലും നിങ്ങള്‍ പിന്നെയും പിന്നെയും ഇതിലേക്ക് തിരിച്ചെത്തുന്നത് അതിന്‍റെ മാന്ത്രികത കൊണ്ട് തന്നെയാണ്. തുടക്കത്തിലെ പ്രണയം കാലം ചെല്ലുമ്പോള്‍ അതേ തീവ്രതയോടെ നിലനില്‍ക്കുന്നതു ചിലരില്‍ മാത്രം. തുടക്കം മുതല്‍ അവസാനം വരെ പ്രണയത്തെ അതേ ആവേശത്തില്‍ കൊണ്ട് നടക്കുന്നവർ ചുരുക്കമാണ്.

ER

ഒറ്റ നോട്ടത്തിലോ, ഒരു കൗതുകത്തിന്റെ പുറത്തോ, സ്ത്രീയിലുള്ള എന്തെങ്കിലും ഒരു ആകര്‍ഷക ഘടകത്തിന്റെ പുറത്തോ പുരുഷന് പ്രണയം തോന്നി തുടങ്ങാമെങ്കിലും, സ്ത്രീക്ക് അത്ര വേഗം പ്രണയം തോന്നി തുടങ്ങില്ലെന്നാണ് കണ്ടു വരുന്നത്. പല തരത്തില്‍ പ്രണയത്തെ നിര്‍വ്വചിക്കാനാകും. പല തരത്തില്‍ പ്രണയിക്കുകയുമാകാം. മറ്റൊരാളുടെ കാര്യങ്ങള്‍ സ്വന്തമെന്ന് കരുതുന്ന അവസ്ഥ തന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രണയം. അതുകൊണ്ടാണ് നിങ്ങള്‍ പങ്കാളിയുടെ ദു:ഖവും ആഹ്ലാദവും പങ്കിടുന്നത്.

പ്രണയം അനശ്വരമാണ്

പ്രണയം അനശ്വരമാണ്

പങ്കാളിയില്‍ നിന്നും അകന്നു പോകുന്നുവെന്നോ പണ്ടത്തെ പ്രണയം എവിടെയോ നഷ്ടപെട്ടുവെന്നോ തോന്നാറുണ്ടോ ? ഈ കാര്യങ്ങള്‍ ആ ഭയം സത്യമാണോ എന്ന് പറയും. ഒന്നും പഴയത് പോലെയല്ല എന്ന തോന്നല്‍ ഉള്ളില്‍ നിറയും. നിങ്ങളുടേത് മാത്രമായ നിമിഷങ്ങളെ ഒഴിവാക്കാന്‍ തുടങ്ങും.

കൂട്ടുകാരുടെയും വീട്ടുകാരുടെയും ഒപ്പം സമയം ചിലവഴിക്കുന്നതിന്റെ കാല്‍ ഭാഗം പോലും പങ്കാളിയോടൊത്തു കഴിയാന്‍ നിങ്ങള്‍ ഇഷ്ടപെടുന്നുണ്ടാകില്ല ഇങ്ങനെയൊക്കെ തോന്നുന്നത് പങ്കാളിയോടുള്ള വിരക്തി കൊണ്ടാകാം. പ്രണയത്തിലായ സ്ത്രീ ഒരഗ്‌നിപര്‍വ്വതം പോലെയാണ്. പ്രണയച്ചൂടില്‍ തിളച്ച് മറിഞ്ഞാകും അവളുടെ ദിവസങ്ങൾ. പുരുഷൻ എന്നും പ്രാക്ടിക്കലായി ചിന്തിക്കാൻ ഇഷ്ട്ടപ്പെടുന്നവരും ആണ്. പ്രണയം അനശ്വരമാണ്, അതിന് ജാതിയില്ല, മതമില്ല, അത് എല്ലാ അതിര്‍ത്തികളേയും ഭേദിച്ച് മുന്നേറും. പ്രണയത്തെ കുറിച്ച് വാചാലമാകുന്നവര്‍ പറയുന്ന കാര്യമാണിത്.

വേർപിരിയാൻ സമയമായെന്നെങ്ങനെ ഉറപ്പിക്കാം?

വേർപിരിയാൻ സമയമായെന്നെങ്ങനെ ഉറപ്പിക്കാം?

പങ്കാളിയുടെ ഫോൺ ഇടക്ക് ചെക്ക് ചെയ്യാറുണ്ടോ അതും നിങ്ങൾക്ക് ആ ബന്ധത്തിൽ നിന്നും പുറത്ത് കടക്കാറായെന്നാണ സൂചിപ്പിക്കുന്നത്. സംശയതിന്റ െവിത്ത് പാകുന്ന വിധത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ ആ ബന്ധത്തിന് അൽപായുസായിരിക്കും.കൺമഷിയും കരിവളയും പ്രണയിനിക്കു കൈമാറിയിരുന്ന കാലത്തു നിന്ന് ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഫോണുമൊക്കെ കൊടുക്കുന്ന കാലത്താണിന്ന് നമ്മൾ. ]

കത്തുകളിലൂടെ പ്രണയാഭ്യർഥനകളും തീവ്രാനുരാഗവും പിണക്കങ്ങളും പ്രതീക്ഷകളുമെല്ലാം കൈമാറിയിരുന്ന കാലഘട്ടത്തിൽ ആ കത്തുകൾ തന്റെ ഇണയുടെ പക്കൽ എത്തിക്കുക എന്നതുപോലും കഠിനമായിരുന്നു. എന്നാലിന്നോ എന്തിനും ഏതിനും മൊബൈലാണ് ആശ്രയം. സംശയത്തിന്റെ അളവ് കൂടുന്തോറും പങ്കാളിയുടെ മൊബൈൽ ചെക്കിംങ് നടത്തുന്നതും ഇതിനാലാണ്. അത്രമാത്രം രഹസ്യങ്ങൾ പേറുന്ന ഇടമായി മൊബൈൽ ചുരുങ്ങിയിരിക്കുന്നു.

 ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍

ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍

വേർപിരിയാൻ സമയമായെന്നുറപ്പിക്കുന്ന മറ്റൊന്നാണ് ചെറിയ കാര്യങ്ങൾ പോലും വലിയ പൊട്ടിത്തെറിയിൽ അവസാനിക്കുന്നത്. പ്രണയമെന്നാല്‍ ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍, സാന്ത്വനിപ്പിക്കല്‍, മുറിപ്പെടല്‍ അങ്ങനെയെല്ലാം പോകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കാലങ്ങള്‍ ചെല്ലുന്തോറും പ്രണയം പഴകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കണം. അത് തിരിച്ചറിയാതെ വെറുപ്പിന്റെ പടിവാതിലിലെത്തുമ്പോൾ വഴക്കിന്റെ കാഠിന്യവും കൂടുന്നു. പങ്കാളിയുടെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കാനും സാന്ത്വനിപ്പിക്കാനും ഒരു വിശാല ഹൃദയമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രണയിക്കാവൂ. അല്ലെങ്കില്‍ പ്രണയം എത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് പറയാനാകില്ല.

നിങ്ങളുടെ പ്രണേതാവിന്‍റെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ അത് കൊഴിഞ്ഞു പോയേക്കാനും മതി. പ്രണയം എന്നത് ശക്തമായ വികാരമാണ്. അത് അവസാനം വരെ ശക്തമായി നിലനില്‍ക്കുകയും ചെയ്യും. നിങ്ങള്‍ ശക്തമായ പ്രണയത്തിലാണെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ എപ്പോഴും ഒരു ആനന്ദത്തിന്‍റെ തിരത്തള്ളല്‍ അനുഭവിക്കാനാകും. പങ്കാളിയെ കാണാനുള്ള ത്വരയും കഴിയുന്നെങ്കില്‍ പ്രണയിക്കുന്നയാള്‍ക്കു പിന്നാലെ ചുറ്റിപ്പറ്റിനില്‍ക്കാനും ഇഷ്ടപ്പെടും. മറിച്ചായാൽ വേര‍പിരിയലിൽ എത്തി നിൽക്കും.

ബന്ധങ്ങളെ മുറിപ്പെടുത്തുന്നു

ബന്ധങ്ങളെ മുറിപ്പെടുത്തുന്നു

അവസാനിപ്പിക്കനാ‍ സമയമായെന്ന് നിങ്ങൾക്ക് തോന്നിത്തുടങ്ങും. ഒന്നും പഴയത് പോലെയല്ല എന്ന തോന്നല്‍ ഉള്ളില്‍ നിറയും. നിങ്ങളുടേത് മാത്രമായ നിമിഷങ്ങളെ ഒഴിവാക്കാന്‍ തുടങ്ങും. പങ്കാളിയോടൊത്തു കഴിയാന്‍ നിങ്ങള്‍ ഇഷ്ടപെടുന്നുണ്ടാകില്ല. പങ്കാളിയുടെ കോളുകളോ മെസ്സേജുകളോ നിങ്ങളെ പഴയ പോലെ ആവേശം കൊള്ളിക്കില്ല. അതിനു വേണ്ടി കാത്തിരുന്ന നിങ്ങള്‍ ഇപ്പോഴത്തെ നിങ്ങളില്‍ നിന്നും വളരെ ദൂരെയാണെന്നു മനസിലാക്കാം.

കാലം ചെല്ലുന്തോറും നിങ്ങള്‍ നിങ്ങളില്‍ മാത്രം ശ്രദ്ധ വയ്‌ക്കുന്നെങ്കില്‍ പ്രണയം മുറിപ്പെടുന്ന അനുഭവമായിരിക്കും. പരസ്പരം മനസ്സിലാക്കുന്നെങ്കില്‍ മാത്രമേ പ്രണയത്തിനു അര്‍ത്ഥമുള്ളൂ. പങ്കാളിയെ ഒന്ന് കണ്ടാല്‍ മതി, ആ ശബ്ദം ഒന്ന് കേട്ടാല്‍ മതി, എന്നൊക്കെയുള്ള മാനസിക നിലയെ മനസ്സിലാക്കാന്‍ മിക്കവർക്കും കഴിയാറില്ല എന്നതാണ് വാസ്തവം അതും ബന്ധങ്ങളെ മുറിപ്പെടുത്തുന്നു. എന്നാല്‍ നിങ്ങള്‍ പ്രണയിക്കുകയാണോ? അതോ തോന്നുന്നത് വെറും കേവല ആകര്‍ഷണമാണോ? എന്നതാണ് ചോദ്യം. ഇതു തമ്മിലെ പ്രധാന വ്യത്യാസം പ്രണയം അവസാനം വരെ നില്‍ക്കുന്നതും എന്നാല്‍ ആകര്‍ഷണം ചെറിയ കാലം നിലനില്‍ക്കുന്നതും ആണെന്നതാണ്. ചില കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് അത് തിരിച്ചറിയാം

പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണം

പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണം

ഒരുമിച്ച് ചെയ്ത പല രസകരമായ കാര്യങ്ങള്‍ പോലും ഇന്ന് നിങ്ങള്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളായി മാറും. ഇവള്‍ക്ക് പെട്ടന്ന് എന്ത് പറ്റി, എന്താണിങ്ങനെ എന്ന് ചിന്തിച്ച് തുടങ്ങുന്നിടത്ത് പൊരുത്തക്കേടുകളും തുടങ്ങുകയായി. അത്ര പ്രണയമാണെന്ന് പറഞ്ഞിട്ട് തന്നെ ഒന്ന് വിളിച്ചില്ല, കാണണമെന്ന് പറഞ്ഞില്ല തുടങ്ങിയ പരിഭവങ്ങള്‍ ഒരാളുടെ ഭാഗത്ത് നിന്നും ആരംഭിക്കുകയായി. അദമ്യമായ പ്രണയത്തില്‍ നിന്നാണ് ഇങ്ങനെ പറയുകയും പെരുമാറുകയും ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ അവസാനം പിരിയേണ്ടുന്ന അവസ്ഥയിലതെത്തിതക്കുന്നു.

പ്രണയ പരാജയങ്ങളിലും ഈ വ്യത്യാസം പ്രകടമാണ്. സ്ത്രീ എന്നും വൈകാരികതയുടെ കെട്ടുപാടിലായിരിക്കും. എന്നാല്‍ പുരുഷന്‍ അവളെക്കാള്‍ എന്നും പ്രാക്ടിക്കല്‍ ആയി ചിന്തിക്കുന്നവനായിരിക്കും. എന്തായിരുന്നാലും പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണം. പിരിഞ്ഞു പോകാന്‍ തോന്നുന്ന പ്രണയത്തെ പോകാന്‍ അനുവദിക്കണം. ഇഷ്ടമില്ലായ്മകള്‍ പെരുകുമ്പോള്‍ അവ മനസ്സിലൊതുക്കി രണ്ടു പേരുടെയും ജീവിതം നരകതുല്യമാക്കുന്നതിനേക്കാള്‍ നല്ലത് പിരിയുന്നതാണ്. രണ്ടു പേരുമോ അല്ലെങ്കില്‍ ഒരാളെങ്കിലുമോ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ല അങ്ങനെയുള്ളപ്പോൾ മാന്യമായി പിരിയുന്നതാണ് നല്ലത്.

English summary

relationship-for-love

can’t get excited about the idea of marrying , can’t see a future with him or her,
Story first published: Saturday, July 28, 2018, 10:32 [IST]
X
Desktop Bottom Promotion