For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അവനിലുള്ളത് പ്രേമമല്ല കാമം, ആദ്യരാത്രി സംഭവിച്ചത്

  |

  Sex is not a promise, എന്നത് സത്യമാണ്. കാരണം അതിന്റെ ഫലങ്ങള്‍ അനുഭവിച്ച നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഉണ്ട്. കാമുകനെ വിശ്വസിച്ചും ഭര്‍ത്താവിനെ വിശ്വസിച്ചും എല്ലാം ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍. പ്രണയം എന്നാല്‍ അത് വെറും ശാരീരിക ബന്ധം മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കന്യകാത്വം എന്നത് ആണിനും പെണ്ണിനും ഒരുപോലെ തന്നെയാണ്. ഇതിന്റെ പേരില്‍ പെണ്‍കുട്ടികളെ പഴിചാരുമ്പോള്‍ അതേ അളവില്‍ തന്നെ കേള്‍ക്കാന്‍ ബാധ്യതയുള്ളവരാണ് ആണ്‍കുട്ടികളും. ആണും പെണ്ണും ഒരു പോലെ തെറ്റ് ചെയ്യുന്നവരാണ്. അത് കൊണ്ട് തന്നെ അത് പെണ്ണിന്റെ മാത്രം തലയില്‍ ഇട്ട് പൊടിയും തട്ടി പോവുന്ന പുരുഷന്‍മാര്‍ നപുംസകങ്ങള്‍ക്ക് സമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

  ശനിദോഷം ഈ വര്‍ഷം ആര്‍ക്കൊക്കെ?

  പതിനാറ് പതിനേഴ് വയസ്സ് എന്നത് പ്രണയത്തിന്റേയും അറിയാനുള്ള ആഗ്രഹത്തിന്റേയും പ്രായമാണ്. എന്നാല്‍ പലപ്പോഴും ഇത് പലരേയും വഴിതെറ്റിക്കുന്നു. ഇത്തരത്തില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു പോയ പെണ്‍കുട്ടികള്‍ നിരവധിയാണ്. പ്രണയം തോന്നുന്നത് ഒരിക്കലും തെറ്റ് പറയാന്‍ കഴിയുന്ന ഒരു കാര്യമല്ല. ആര്‍ക്കും ആരോടും പ്രണയം തോന്നാം. പ്രണയമില്ലെങ്കില്‍ ലോകമില്ല എന്ന് തന്നെ പറയാം. അത്രക്ക് തീവ്രമായതാണ് പ്രണയം. എന്നാല്‍ പ്രണയത്തില്‍ വിശ്വാസ വഞ്ചന കാണിക്കുമ്പോള്‍ അത് ആണിനായാലും പെണ്ണിനായാലും സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ പലപ്പോഴും പ്രയാസം അല്‍പം കൂടുതലായിരിക്കും.

  സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു പ്രണയം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ വിവാഹം കഴിഞ്ഞ ശേഷവും അവള്‍ക്ക് സാധിച്ചില്ല. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രാണന്‍ നല്‍കി സ്‌നേഹിച്ചവന്‍ തന്റെ ശരീരം മാത്രം കണ്ടാണ് സ്‌നേഹിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടുകളും മാനസികാഘാതവും ചില്ലറയല്ല. ഇതിലൂടെ വേറൊരു ജീവിതത്തില്‍ എത്തപ്പെട്ട പെണ്‍കുട്ടിയുടെ കഥ.

   പതിനാറ് വയസ്സിലെ തീരുമാനം

  പതിനാറ് വയസ്സിലെ തീരുമാനം

  പതിനാറ് വയസ്സില്‍ ആണ് ജീവിതത്തെ ഉലച്ച ആ തീരുമാനത്തിലേക്ക് അവളെത്തിയത്. സ്‌കൂളിലെ ഏറ്റവും ബ്രില്ല്യന്റ് ആയിട്ടുള്ള കുട്ടികളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതും ഇവളെ സ്‌കൂളിലെ മിടുക്കിയാക്കി മാറ്റി. എല്ലാ രക്ഷിതാക്കളും ഇവളെ കണ്ട് പഠിക്കണമെന്ന് മക്കളെ ഉപദേശിക്കുമ്പോള്‍ അവള്‍ തിരഞ്ഞത് അവനെയായിരുന്നു.

  നാണം കുണുങ്ങി

  നാണം കുണുങ്ങി

  സ്‌കൂളിലെ ഏറ്റവും വലിയ നാണം കുണുങ്ങിയായിരുന്നു ആ കാമുകന്‍. എന്നാല്‍ ആ നാണം കുണുങ്ങി സ്വഭാവമായിരുന്നു അവളെ അവനിലേക്കാകര്‍ഷിച്ചത്. ഇരുവര്‍ക്കും ഇഷ്ടമാണെങ്കിലും തന്നെ ഇഷ്ടമാണെന്ന് തുറന്ന് പറയാന്‍ പോലും അവന് കഴിഞ്ഞിരുന്നില്ല. അതിനുള്ള ധൈര്യം പോലും അവന് ഉണ്ടായിരുന്നില്ല.

  പ്രണയം മാത്രം

  പ്രണയം മാത്രം

  എന്നാല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രണയം മാത്രമായിരുന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മറ്റെന്തിനേക്കാള്‍ ഉപരിയായി അവള്‍ അവനെ സ്‌നേഹിച്ചു. എന്നാല്‍ ഇതിലൂടെ അവളുടെ സ്വാതന്ത്ര്യവും പതിയെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്ന് അവള്‍ അറിഞ്ഞില്ല. 24 മണിക്കൂറും അവനോടൊപ്പം ഉണ്ടാവണമെന്ന് അവള്‍ അഗ്രഹിച്ചു കൊണ്ടേ ഇരുന്നു.

  സ്വാതന്ത്ര്യം നഷ്ടമാവുന്നു

  സ്വാതന്ത്ര്യം നഷ്ടമാവുന്നു

  വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു അവളുടെ കാമുകന്‍. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു ഗ്രൂപ്പിലിരുന്ന് സംസാരിക്കുന്നതിനൊന്നും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ ബന്ധം അറിഞ്ഞ മാതാപിതാക്കള്‍ എപ്പോഴും രണ്ടും പേരേയും ശകാരിച്ച് കൊണ്ടേ ഇരുന്നു. എന്നാല്‍ ഇതിനൊന്നും അവര്‍വില കല്‍പ്പിച്ചിരുന്നില്ല.

  ശാരീരിക ബന്ധത്തിന് നിര്‍ബന്ധം

  ശാരീരിക ബന്ധത്തിന് നിര്‍ബന്ധം

  എന്നാല്‍ പ്രണയം എന്നാല്‍ അത് ശാരീരിക ബന്ധമാണെന്ന ധാരണ അവളുടെ കാമുകനുണ്ടായിരുന്നു. എന്നാല്‍ ഇവളൊരിക്കലും അതിന് തയ്യാറായിരുന്നില്ല. മാത്രമല്ല മതപരമായ കാര്യങ്ങളില്‍ വളരെയധികം പ്രധാന്യം നല്‍കുന്നവളായിരുന്നു അവള്‍. വിവാഹത്തിനു മുന്‍പ് ഒരു കാരണവശാലും ഇത്തരത്തിലൊരു സാഹസത്തിനു മുതിരാന്‍ അവള്‍ തയ്യാറായിരുന്നില്ല.

  പഠനത്തിന് വേണ്ടി

  പഠനത്തിന് വേണ്ടി

  എന്നാല്‍ പിന്നീട് ഉന്നത പഠനത്തിനായി രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞു. എങ്കിലും എല്ലാ തരത്തിലുള്ള ബന്ധങ്ങളും അവര്‍ നിലനിര്‍ത്തിയിരുന്നു. പഠന ശേഷം അവര്‍ വീണ്ടും കണ്ടു മുട്ടിയെങ്കിലും അവന്റെ ആവശ്യം ശാരീരിക ബന്ധം എന്നതില്‍ മാത്രമായിരുന്നു. എന്നാല്‍ ഇതിന് അവള്‍ തയ്യാറാവാതിരുന്നത് ബന്ധം തകരാനും പ്രശ്‌നങ്ങള്‍ ഉണ്ടാവാനും കാരണമായി.

  ഒരു വര്‍ഷത്തിന് ശേഷം

  ഒരു വര്‍ഷത്തിന് ശേഷം

  ഒരു വര്‍ഷം കഴിഞ്ഞ് വിവാഹപ്രായമായപ്പോള്‍ വീട്ടുകാര്‍ തന്നെ കണ്ടെത്തിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു. എട്ട് അവളേക്കാള്‍ എട്ട് വയസ്സ് കൂടുതലായിരുന്നു അയാള്‍ക്ക്. വെറും രണ്ട് മാസത്തെ പരിചയത്തിനു ശേഷം അവരുടെ വിവാഹം ഗംഭീരമായി നടന്നു.

  ആദ്യരാത്രി

  ആദ്യരാത്രി

  പരിചയമില്ലാത്ത ഒരാളോടൊപ്പം ഒരുമിച്ച് ഉറങ്ങുക എന്നത് ഏതൊരു പെണ്ണിനെ സംബന്ധിച്ചടത്തോളം പ്രയാസമുളവാക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാല്‍ ഭര്‍ത്താവിന്റെ പെരുമാറ്റം അവളെ അതിശയിപ്പിച്ചു. തനിക്ക് മാറാനും മറ്റൊരാളെ ഉള്‍ക്കൊള്ളാനും എത്രത്തോളം സമയം വേണമോ അത്ര സമയം എടുത്തിട്ട് മതി പുതിയൊരു ജീവിതത്തിലേക്ക് മനസ്സു കൊണ്ട് തയ്യാറാവാന്‍ എന്നതായിരുന്നു ഭര്‍ത്താവിന്റെ ഉപദേശം.

   ശാരീരിക ബന്ധം

  ശാരീരിക ബന്ധം

  ഒരിക്കലും നിര്‍ബന്ധിച്ചൊരു ശാരീരിക ബന്ധത്തിന് ഒരിക്കലും താന്‍ മുന്‍കൈയ്യെടുക്കില്ല എന്നതായിരുന്നു അയാളുടെ അഭിപ്രായം. ഭര്‍ത്താവിന്റെ പെരുമാറ്റവും സ്‌നേഹവും അവളെ വീണ്ടും അയാളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണ് അവള്‍.

  English summary

  my husband made me realize on our wedding night what love really means

  My husband made me realize on our wedding night what love really means read on.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more