Latest Updates
-
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം!
ആദ്യപ്രണയം നമ്മളെ കൊണ്ട് ചെയ്യിച്ച കുസൃതികള്‍
സ്കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയാനുഭവങ്ങൾ ഓർത്തെടുക്കാൻ നോക്കാം
സ്കൂളില്‍ പഠിക്കുന്ന കാലത്താണ് മിക്ക ആളുകളും പ്രണയത്തില്‍ അകപ്പെടുന്നത്. കൂട്ടുകാരനോടോ കൂട്ടുകാരിയോടോ തോന്നുന്ന ഒരിത്, അത് തന്നെ!

കൗമാരത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ മനസ്സിലുദിക്കുന്ന ചിന്തകള്‍, നമ്മള് നേരിടുന്ന നിയന്ത്രണങ്ങള്‍ ആദ്യപ്രണയം വല്ലാത്തൊരു അനുഭവമാക്കി മാറ്റിയിരുന്നു. പ്രത്യേകിച്ച് തൊണ്ണൂറുകളില്‍. ആ കാലം ഓര്‍ത്തെടുക്കാന്‍ ഒരുശ്രമം നടത്തിയാലോ?

എഴുതി നിറച്ച സ്ലാം ബുക്കുകള്‍
സ്ലാം ബുക്കുകള്‍ കാമുകീ കാമുകന്മാരുടെ ബൈബിള്‍ ആയിരുന്നു. പ്രണയം തുറന്നുപറയാന്‍ മടിയായിരുന്നതിനാല്‍ പ്രണയം കോഡുകളിലൂടെ പ്രണയം സ്ലാം ബുക്ക് പേജുകളില്‍ സ്ഥാനം പിടിച്ചു. ഇഷ്ടപ്പെട്ടയാളിന് സ്ലാം ബുക്ക് നല്കി എഴുതിച്ചത്, ഒന്നും മറന്നിട്ടില്ലല്ലോ?

ലാന്‍ഡ് ഫോണിലേക്കുള്ള ആ വിളികള്‍
ആരും കാണാതെ ഫോണ്‍ വിളിക്കാന്‍ പറ്റിയ സമയം കണ്ടെത്തുകയാണ് ആദ്യത്തെ പരിപാടി. വിളിക്കുമ്പോള്‍ എടുക്കുന്നത് വീട്ടിലുള്ള മറ്റാരെങ്കിലുമാണെങ്കില്‍ തടിയൂരാനുള്ള അഭ്യാസപ്രകടനം. സംസാരം തുടങ്ങി കിട്ടുന്നതിന് മുമ്പ് ഇങ്ങനെ എന്തെല്ലാം ചെയ്തിരിക്കുന്നു.

FLAMES കളി
FLAMES-ന്റെ ഫലം ദൈവം അരുളിചെയ്യുന്ന സത്യമായിരുന്നു അന്ന്. L അല്ലെങ്കില്‍ M കിട്ടിയില്ലെങ്കില്‍, തീര്‍ന്നു! ഇതിനുമപ്പുറം നാം കണ്ടെത്തിയ എത്രയോ പുതിയ നിയമങ്ങള്‍.

പൊതുസുഹൃത്തിനെ കണ്ടെത്തുക
നിങ്ങളുടെ ഇഷ്ടം അറിയിക്കാന്‍ പറ്റിയ ഒരു പൊതുസുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം. ഞാന്‍ നിന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ അനിയന്റെ കൂടെ ക്രിക്കറ്റ് കളിക്കാറുണ്ട്' ഇതുപോലെ എത്രപേരോട് സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനിടയിലെ കണ്ടുമുട്ടല്‍
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണുവെട്ടിച്ച് രണ്ടുവാക്ക് പറയാന്‍ കഴിയുന്നത്. ശരിയല്ലേ?

രഹസ്യ കൂടിക്കാഴ്ച
വാട്സാപ്പും ഫെയ്സ്ബുക്കുമൊന്നും ഇല്ലാതിരുന്ന കാലത്ത് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ നേരില്‍ കണ്ടേ പറ്റുമായിരുന്നുള്ളൂ. ഇതിന് വേണ്ടി എല്ലാ സ്കൂളുകളിലും ഒരു സ്ഥലം ഉണ്ടായിരുന്നു. എവിടെയായിരുന്നാലും അത് നമുക്കൊരു പൂങ്കാവനം തന്നെ.

സുഹൃത്തിന്റെ പേര് ഉപയോഗിക്കുക
സ്കൂളിലെ പ്രണയം മുന്നോട്ട് പോവുന്നതിന് നല്ലൊരു സുഹൃത്ത് ആവശ്യമാണ്. ചുരുങ്ങിയപക്ഷം അധ്യാപകര്‍ വരുന്നുണ്ടോയെന്ന് നോക്കാനെങ്കിലും.

ഒരുമിച്ചുള്ള വിനോദയാത്രകള്‍
സ്കൂളില്‍ നിന്നുള്ള വിനോദയാത്രകളിലാണ് ആരെയും പേടിക്കാതെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ട് വിനോദയാത്രകള്‍ നമ്മള് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

യാത്രയയപ്പ് പാര്‍ട്ടികളില്‍ അണിഞ്ഞൊരുങ്ങി എത്തുക
യാത്രയപ്പ് പാര്‍ട്ടികളില്‍ അണിഞ്ഞൊരുങ്ങി എത്തി ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ബോളിവുഡ് ഗാനങ്ങള്‍ക്കൊത്ത് ചുവടുവച്ചതും എങ്ങനെ മറക്കും?

സ്നേഹ സമ്മാനങ്ങള്‍
പോക്കറ്റ് മണിയില്‍ നിന്ന് മിച്ചം പിടിച്ച് വാങ്ങിയ സ്നേഹസമ്മാനങ്ങള്‍. ഹാന്‍ഡ്മെയ്ഡ് കാര്‍ഡുകള്‍, മിക്സ് സിഡികള്‍, അങ്ങനെ എന്തെല്ലാം. അചച്ഛനും അമ്മയും ഇത് കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.



Click it and Unblock the Notifications
