നിങ്ങളുടെ കാമുകിക്ക് ആത്മവിശ്വാസക്കുറവോ?

By: Jibi Deen
Subscribe to Boldsky

നിങ്ങളുടെ കൂട്ടുകാരിക്ക് അല്ലെങ്കിൽ ഭാര്യക്ക് ആത്മാഭിമാനക്കുറവ് ഉണ്ടെങ്കിൽ സ്വയം അവർ ചെറുതാണ് എന്ന തോന്നൽ ഉണ്ടാകും.തനിക്കൊന്നിനും കഴിവില്ലായെന്നും എപ്പോഴും മറ്റുള്ളവരെക്കാൾ ചെറുതാണ് എന്നും ചിന്തിക്കും. ഇത്തരത്തിൽ ഉൾവലിഞ്ഞവർ തനിക്കു വിജയിക്കാൻ കഴിയില്ല എന്ന് ചിന്തിക്കുകയും മാനസികമായി തളരുകയും ചെയ്യുന്നു.

നിങ്ങളുടെ കൂട്ടുകാരിക്ക് ആത്മാഭിമാനക്കുറവ് ഉണ്ടെങ്കിൽ അത് ആദ്യം തിരിച്ചറിയുക. അതിന്റെ ലക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു.

അക്രമസ്വഭാവം കാണിക്കുന്നു

How to know that your girlfriend or wife is suffering from low self-esteem

സ്വയം തൃപ്തി ലഭിക്കാതെ എല്ലായ്പ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നു.ചിലപ്പോൾ ഇത് വർധിച്ചു അംഗീകാരം പോലും സ്വീകരിക്കാൻ സാധിക്കില്ല എന്ന അവസ്ഥ വരുന്നു.

അവഗണന സ്വീകരിക്കുന്നു

കൂട്ടുകാർ,കുടുംബം,പങ്കാളി എന്നിവരുടെ അവഗണന സ്വീകരിക്കുന്നു. ഇത് സത്യമാണ്.സ്വയം വിലമതിക്കാത്തവർ സ്വന്തം അഭിമാനം മനസിലാക്കാതെ അവരെ ഏതു രീതിയിൽ കണ്ടാലും അത് സ്വീകരിക്കുന്നു.

വിപരീത ചിന്താഗതി കൂടുന്നു

How to know that your girlfriend or wife is suffering from low self-esteem

സംഭവിക്കാത്ത കാര്യങ്ങളുടെ പരിണിതഫലങ്ങളെ ക്കുറിച്ച് നെഗറ്റീവ് ആയി അവരിൽ ചിന്ത ജനിപ്പി ക്കുന്നത് ആത്മാഭിമാനക്കുറവ് ആണ്. അവൾ ഒന്നും അർഹിക്കുന്നില്ല എന്ന് ചിന്തിക്കുകയും ചെയ്യുന്നു.

സമൂഹത്തെപ്പറ്റി ഉത്കണ്ഠ

ആത്മാഭിമാനക്കുറവ് ഉള്ളവർക്ക് ഉത്കണ്ഠ വളരെ കൂടുതലായി കാണും. വിപരീതഫലങ്ങളെപ്പറ്റിയുള്ള ഭയം അവരിൽ ഉത്കണ്ഠ ഉണ്ടാക്കുന്നു.അവരെ ആരും സ്നേഹിക്കുന്നില്ല, അംഗീകരിക്കുന്നില്ല എന്നെല്ലാം അവർ ചിന്തിക്കുന്നു.

അംഗീകാരം സ്വീകരിക്കാനുള്ള കഴിവില്ലാത്ത അവസ്ഥ

How to know that your girlfriend or wife is suffering from low self-esteem

അവർ ഒന്നും അർഹിക്കുന്നില്ല എന്ന് ചിന്തിക്കുന്നു.അതിനാൽ അംഗീകാരവും അവർ സ്വീകരിക്കില്ല. അവർക്ക് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല കൂടാതെ അംഗീകാരം സത്യമല്ല എന്നും അവർ വിചാരിക്കുന്നു.

പ്രതീക്ഷക്കുറവ്

ചുറ്റുപാടുമുള്ള എന്തിനെയും ആരെയും കുറച്ചു വളരെ ചെറിയ പ്രതീക്ഷയെ അവർക്ക് ഉണ്ടാകൂ.ജോലി,കൂട്ടുകാർ,കുടുംബം,പങ്കാളി എന്നിവരെക്കുറിച്ചെല്ലാം വളരെ ചെറിയ പ്രതീക്ഷ മാത്രമേ അവർക്ക് ഉണ്ടാകാറുള്ളൂ.

English summary

How to know that your girlfriend or wife is suffering from low self-esteem

How to know that your girlfriend or wife is suffering from low self-esteem.
Subscribe Newsletter