For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൂരെയിരുന്നാം പരസ്പരം സ്‌നേഹിക്കാം

By Sajith K S
|

സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും ഒരിക്കലും ദൂരം ഒരു പ്രശ്‌നമല്ല. പ്രണയത്തിലായിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല. ബന്ധങ്ങള്‍ ഓരോ ദിവസവും ശക്തി കൂടി വരികയാണ് ചെയ്യുക. സ്‌നേഹത്തിന്റെ പേരില്‍ തന്നെ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് എത്തുന്ന അവസ്ഥയും ധാരാളമുണ്ട്. എന്നാല്‍ ഒരിക്കലും ബന്ധത്തിന്റെ അകലം ദൂരമല്ല നിശ്ചയിക്കുന്നത്. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ ഒരിക്കലും ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഒരു തടസ്സമേ ആവില്ല.

സ്വന്തം കാരണങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും ഓരോ ബന്ധത്തിനും വിള്ളല്‍ വീഴുന്നത്. ഒരു ബന്ധം പ്രണയബന്ധമാണെങ്കില്‍ പോലും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എപ്പോഴും കഴിയുന്നത്രയും സമയം ഒരുമിച്ചിരിക്കാനും സംസാരിക്കാനും ശ്രമിക്കുക. മാത്രമല്ല ഇടക്ക് സിനിമക്ക് പോവുക പുറത്ത് പോവുക ഒരുമിച്ച് ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ അകലങ്ങളില്‍ ഇരുന്ന് പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ സാന്നിധ്യം പരസ്പരം മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നില്ല. അതായിരിക്കപം പലപ്പോഴും പല ബന്ധങ്ങളും വിള്ളല്‍ വീഴാനും അകാലത്തില്‍ തന്നെ അവസാനിക്കുന്നതിനും കാരണമാകുന്നത്. ഇതിനെ തരണം ചെയ്യാന്‍ പലരും കണ്ടു പിടിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സോഷ്യല്‍ മീഡിയ.

പരസ്പരം എത്രത്തോളം സമയം ഇത്തരത്തില് തന്റെ പങ്കാളിയുമായി ചിലവഴിക്കാനാകുമോ അത്രത്തോളം സമയം അവര്‍ ഇത്തരത്തില്‍ ചിലവഴിക്കാന്‍ ശ്രദ്ധിക്കും.

ദൂരെയിരുന്ന് പ്രണയിക്കുന്നവര്‍ ശരിക്കും സമയത്തിന്റേയും സ്‌നേഹത്തിന്റേയും വില മനസ്സിലാക്കുന്നു. ഇതിന്റെ ഫലമാണ് പ്രണയത്തില്‍ ഉറച്ച് നില്‍ക്കുന്ന ഇവരുടെ ശക്തി. നിങ്ങള്‍ക്ക് അകലങ്ങളില്‍ ഇരുന്ന ്പ്രണയിക്കുമ്പോള്‍ പഠിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം.

ക്ഷമയെന്താണെന്ന് മനസ്സിലാവുന്നു

ക്ഷമയെന്താണെന്ന് മനസ്സിലാവുന്നു

ക്ഷമയും സ്‌നേഹവും രണ്ടും രണ്ടാണെന്ന തിരിച്ചറിവുണ്ടാവുന്നു. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ പഠിക്കുന്നു. ഒരു ദിവസം വിളിച്ചില്ലെങ്കിലോ സന്ദേശമയച്ചില്ലെങ്കിലോ അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇത്തരക്കാര്‍ക്കുണ്ടാവുന്നു. ഒരിക്കലും ഇതിന്റെ പേരില്‍ വഴക്കിടാനോ മറ്റ് പ്രശ്‌നങ്ങള്‍ക്ക് നിക്കുന്നതിനോ ഇവര്‍ തുനിയുകയില്ല. തങ്ങളുടെ പ്രിയപ്പെട്ടവന് വേണ്ടി ക്ഷമയോട് കൂടി കാത്തിരിക്കുന്നു.

ആശയവിനിമയത്തിന്റെ പ്രാധാന്യം

ആശയവിനിമയത്തിന്റെ പ്രാധാന്യം

വെറുതേ സംസാരിച്ച് വഴക്കിട്ട് പിരിയുന്നതിനേക്കാള്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാവുന്നു. ഒരുമിച്ച് താമസിക്കുമ്പോള്‍ അത് ആശയവിനിമയത്തെ കുറക്കുന്നു. എന്നാല്‍ ദൂരത്താവുമ്പോള്‍ അത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി എന്തും ഏതും തുറന്ന് പറയാനും സംസാരിക്കാനും കൂടുതല്‍ വിഷയങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്നു.

 ചെറിയ മാറ്റങ്ങള്‍ പോലും

ചെറിയ മാറ്റങ്ങള്‍ പോലും

നിങ്ങളുട പങ്കാളിയിലെ ചെറിയ ചില മാറ്റങ്ങളെപ്പോലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ഓരോ നിമിഷത്തിലും പങ്കാളിയെക്കുറിച്ച് ചിന്തിക്കുന്നതിനും ചെറുതാണെങ്കില്‍ പോലും സമ്മാനങ്ങള്‍ കൈമാറാനും ശ്രമിക്കുന്നു. പരസ്പരം മനസ്സിന്റെ ആഴങ്ങളില്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് ഒരു ഡിസ്റ്റന്റ് റിലേഷന്‍ഷിപ്പ് നിങ്ങളെ പഠിപ്പിക്കുന്നത്.

 നിങ്ങളിലെ കുറവ്

നിങ്ങളിലെ കുറവ്

ഒരു പ്രണയബന്ധത്തിലായിരിക്കുമ്പോള്‍ നിങ്ങളിലെ കുറവിനെ മനസ്സിലാക്കാനും അതിനെ തിരുത്താനും നിങ്ങള്‍ക്ക് കഴിയുന്നു. അകലെയാണെങ്കില്‍ പോലും ഒരുമിച്ച് ജീവിക്കണം ജീവിതം ആസ്വദിക്കണം എന്ന ചിന്തയായിരിക്കും പലരിലും ഉണ്ടാവുന്നത്. എന്നാല്‍ ഇതിന് സഹായിക്കുന്നു അകലെയിരുന്നുള്ള പ്രണയം. നിങ്ങള്‍ക്കിടയില്‍ ഒരു ശക്തമായ അടിത്തറ ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. അതിലുപരി പരസ്പരം ആത്മാര്‍ത്ഥമായി മനസ്സിലാക്കാനും കഴിയുന്നു.

ഒറ്റക്ക് ജീവിക്കാനുള്ള പ്രാപ്തി

ഒറ്റക്ക് ജീവിക്കാനുള്ള പ്രാപ്തി

തനിക്ക് പ്രിയപ്പെട്ടവന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ ദൂരെയാണെങ്കില്‍ സ്വന്തമായി ജീവിക്കാനുള്ള തന്റേടവും ധൈര്യവും ഇവര്‍ക്ക് ലഭിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാനും അതിനെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോവുന്നതിനും കഴിയുന്നു. ഏത് സാഹചര്യത്തിലും ധൈര്യത്തില്‍ മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. നിങ്ങള്‍ക്ക് താല്പ്പര്യമുള്ള കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും ഇതിലൂടെ നിങ്ങള്‍ക്ക് കഴിയുന്നു.


Read more about: relationship
English summary

5 Things That A Long Distance Relationship Teaches Your

5 Things That A Long Distance Relationship Teaches Your
Story first published: Saturday, December 9, 2017, 23:45 [IST]
X
Desktop Bottom Promotion