എന്തുകൊണ്ട് സ്ത്രീ പുരുഷനെ വഞ്ചിക്കുന്നു?

Posted By:
Subscribe to Boldsky

പരസ്പര വിശ്വാസമാണ് എല്ലാ ബന്ധങ്ങളടേയും അടിസ്ഥാനം. വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും പല പ്രശ്‌നങ്ങളും ആരംഭിയ്ക്കുന്നത്. പലരുടേയും സ്വാര്‍ത്ഥതയാണ് പല ബന്ധങ്ങളും തകരാനും കാരണമാകുന്നത്. ആ അടുത്ത കാലത്തായി നടന്ന സര്‍വ്വേയിലാണ് സ്ത്രീകളാണ് ബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചതിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് സര്‍വ്വേ ഫലം. ഭാര്യയും ഭര്‍ത്താവും ഇതൊന്നും പറയില്ലാ.....

എന്നാല്‍ സ്ത്രീകള്‍ പുരുഷന്‍മാരെ ചതിയ്ക്കുന്നതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. പലപ്പോഴും പുരുഷന്‍മാരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹവും ശ്രദ്ധയും നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലൊരു പ്രവണത കാണുന്നതെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

കാരണം പലപ്പോഴും പുരുഷന്‍

കാരണം പലപ്പോഴും പുരുഷന്‍

ഒരു സ്ത്രീ ഒരിക്കലും താന്‍ ഇഷ്ടപ്പെടുന്ന പുരുഷനെ വഞ്ചിക്കാന്‍ കൂട്ടു നില്‍ക്കില്ല. ഇതിന് പ്രധാന കാരണം ഉണ്ടാക്കുന്നത് പുരുഷന്‍ തന്നെയാണ് എന്നതാണ് സത്യം.

സ്‌നേഹവും കരുതലും കൂടതല്‍

സ്‌നേഹവും കരുതലും കൂടതല്‍

വൈകാരിക ചിന്തകള്‍ ഏറ്റവും കൂടുതല്‍ ഉള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ നിങ്ങള്‍ പങ്കാളിയെ സ്‌നേഹിക്കുമ്പോള്‍ മനസ്സു തുറന്ന് സ്‌നേഹിക്കുക. ഇത് ഒരിക്കലും അവള്‍ നിങ്ങളെ വിട്ടു പിരിയാതിരിക്കാന്‍ സഹായിക്കും.

പിന്തുണ എപ്പോഴും

പിന്തുണ എപ്പോഴും

ഏത് കാര്യത്തിനും നിങ്ങള്‍ കൂടെയുണ്ടെന്ന ബോധം അവര്‍ക്ക് നല്‍കുക. തനിച്ചല്ലെന്ന ബോധം അവരില്‍ വളര്‍ത്തിയെടുക്കുക. ഇതില്ലാതാവുമ്പോഴാണ് പല സ്ത്രീകളും ബന്ധങ്ങളില്‍ നിന്നും പിന്‍മാറുന്നത്.

സമയം ചിലവഴിക്കാത്തത്

സമയം ചിലവഴിക്കാത്തത്

പലപ്പോഴും പങ്കാളിയ്‌ക്കൊപ്പം സമയം ചിലവഴിക്കാത്തത് അവരെ ചൊടിപ്പിക്കും. വൈകുന്നേരങ്ങളില്‍ അല്‍പം സമയം ഇവരോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക.

ക്ഷമ കൈവിടരുത്

ക്ഷമ കൈവിടരുത്

പങ്കാളിയുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഉണ്ടായാലും അതിനെ പറഞ്ഞ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കുക. ഒരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്.

 ചെറിയ മാറ്റങ്ങള്‍ പോലും മനസ്സിലാക്കുക

ചെറിയ മാറ്റങ്ങള്‍ പോലും മനസ്സിലാക്കുക

പങ്കാളിയിലുണ്ടാകുന്ന ചെറിയ മാറങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശ്രമിക്കുക. ശാരീരികമാണെങ്കിലും മാനസികമായ മാറ്റങ്ങളാണെങ്കിലും അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക.

English summary

Why Women Cheat Their Men In Relationship

A common misconception is that only men cheat. There are several reasons both genders cheat. And some reasons may surprise you.
Story first published: Thursday, February 4, 2016, 17:34 [IST]
Subscribe Newsletter