ബന്ധം തകരാനുള്ളതോ, ജന്മമാസം പറയും

Posted By:
Subscribe to Boldsky

പ്രണയിക്കുന്നത് സുഖമുള്ള ഒന്നാണ് എന്ന് പ്രണയിച്ചവര്‍ക്കും ഇപ്പോള്‍ പ്രണയിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ പ്രണയ ബന്ധം തകര്‍ന്നാല്‍ അത് ഉണ്ടാക്കുന്ന പ്രയാസം പലപ്പോഴും സഹിക്കാവുന്നതിലപ്പുറമായിരിക്കും. നിങ്ങളുടെ പ്രണയബന്ധം തകര്‍ക്കാന്‍ പലപ്പോഴും നിങ്ങളുടെ ജന്മമാസത്തിന്റെ പ്രത്യേകത കൊണ്ട് കഴിയും. ജന്മമാസം ഭയപ്പെടുത്തുന്നുവോ?

പ്രണയവും പ്രണയ ബന്ധത്തിലെ തകര്‍ച്ചയും എങ്ങനെ നമ്മുടെ ജന്മമാസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് നോക്കാം. പലപ്പോഴും ജന്മമാസം പറയും പ്രണയബന്ധത്തിലെ തകര്‍ച്ചയും പ്രണയബന്ധത്തെക്കുറിച്ചും. ബ്രേക്കഅപ്പിനു ശേഷം നിങ്ങളുടെ ജീവിതം എങ്ങനെയെന്ന് തീരുമാനിയ്ക്കാനും ഏരോരുത്തരുടേയും ജന്മമാസത്തിന് കഴിയും.

ചിങ്ങമാസം (ജൂലൈ 23- ആഗസ്റ്റ് 22)

ചിങ്ങമാസം (ജൂലൈ 23- ആഗസ്റ്റ് 22)

പ്രണയബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നവരായിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പലപ്പോഴും ബന്ധം തകര്‍ന്നാല്‍ അതിനെക്കുറിച്ച് ചിന്തിയ്ക്കാതെ ജീവിതത്തില്‍ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമായിരിക്കും ഇവരുടെ ചിന്ത. മാത്രമല്ല പഴയ ബന്ധത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും ജീവിതത്തില്‍ പിന്നീട് കൂടെക്കൂട്ടാന്‍ ഇവര്‍ തയ്യാറാവില്ല.

 കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)

കാര്യങ്ങള്‍ ക്രിയാത്മകമായി ചിന്തിച്ച് തീരുമാനിയ്ക്കുന്നവരായിരിക്കും ഇവര്‍. ബന്ധങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച്. പ്രണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വിശ്വസ്തരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ബന്ധം തകര്‍ന്നാല്‍ മറ്റൊരു ബന്ധത്തിലേക്ക് പോകാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22- ഒക്ടോബര്‍ 23)

തുലാം (സെപ്റ്റംബര്‍ 22- ഒക്ടോബര്‍ 23)

എത്ര നന്നായി ഒരു ബന്ധം മുന്നോട്ട് കൊണ്ടു പോകാമോ അത്രയും നന്നായി അതിനു ശ്രമിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ബന്ധം തകര്‍ന്നാല്‍ പിന്നീട് ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ ഇഷഅടപ്പെടുന്നവരായിരിക്കും ഇവര്‍.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 21)

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 21)

നേരമ്പോക്കിന് വേണ്ടി പ്രണയിക്കുന്നവരായിരിക്കില്ല ഇവര്‍ ഒരിക്കലും. അതുകൊണ്ട് തന്നെ വികാരങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതലായിരിക്കും. എ്ങ്കിലും ബന്ധത്തിലുണ്ടാക്കുന്ന വിള്ളല്‍ പലപ്പോഴും ഇവരെ മറ്റു ബന്ധങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

ധനു (നവംബര്‍ 22- ഡിസംബര്‍ 21)

ധനു (നവംബര്‍ 22- ഡിസംബര്‍ 21)

എന്തിനേയും അതിന്റേതായ സ്പിരിറ്റില്‍ എടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ബന്ധത്തിലെ തകര്‍ച്ച ഇവരെ അത്ര കാര്യമായി ബാധിയ്ക്കില്ല എന്നതാണ് സത്യം. പക്ഷേ ഒരു പ്രമയ ബന്ധത്തിലായിരിക്കുമ്പോള്‍ അതിനെ ഒരു തരത്തിലും നിരസിയ്ക്കാനും ഒഴിവാക്കാനും ഇവര്‍ക്ക് കഴിയില്ല.

മകരം (ഡിസംബര്‍ 22- ജനുവരി 19)

മകരം (ഡിസംബര്‍ 22- ജനുവരി 19)

പൊങ്ങച്ചമായിരിക്കും ഇവരുടെ ബന്ധം തകരുന്നതിന് പ്രധാന കാരണം. പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ കാര്യഗൗരവമുള്ളവരായിരിക്കും. ബന്ധം തകര്‍ന്നാലും എങ്ങനെയെങ്കിലും വീണ്ടും യോജിയ്ക്കണം എന്നതായിരിക്കും ഇവരുടെ പ്രധാന ആഗ്രഹം.

കുംഭം (ജനുവരി 20- ഫെബ്രുവരി 18)

കുംഭം (ജനുവരി 20- ഫെബ്രുവരി 18)

സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായി പലര്‍ക്കും പ്രണയബന്ധങ്ങളെ തോന്നാം. എന്നാല്‍ ഒരു കാരണം കൊണ്ടും ബന്ധം വേണ്ടെന്നു വെയ്ക്കാനും ഇവര്‍ തയ്യാറാവില്ല. മാത്രമല്ല സ്വസ്ഥതയും ശാന്തിയുമായിരിക്കും ഏത് ബന്ധത്തിലൂടെയും ഇവര്‍ ആഗ്രഹിക്കുന്നതും.

മീനം (ഫെബ്രുവരി 19- മാര്‍ച്ച് 20)

മീനം (ഫെബ്രുവരി 19- മാര്‍ച്ച് 20)

മീനമാസത്തില്‍ ജനിച്ചവരുടെ കാര്യത്തിലും കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. പലര്‍ക്കും ബന്ധം തകര്‍ന്നാല്‍ പ്രതികാരവും പകയുമൊക്കെ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ പലപ്പോഴും ഇവര്‍ ഒരിക്കലും പ്രതികാരത്തിന് നില്‍ക്കില്ല എന്നതാണ് കാര്യം.

മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)

മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)

പ്രണയം ഭ്രാന്തായി മാറുന്ന അവസ്ഥയാണ് ഇത്തരക്കാര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രണയത്തകര്‍ച്ച് ഇവരുടെ കൂടപ്പിറപ്പായിരിക്കും.

 ഇടവം (ഏപ്രില്‍ 20- മേയ് 20)

ഇടവം (ഏപ്രില്‍ 20- മേയ് 20)

പ്രണയം തകര്‍ന്നാലും അതില്‍ നിന്ന് പിന്തിരിയാന്‍ ഇവര്‍ക്ക് പ്രയാസമായിരിക്കും. അത്രയേറെ ആ പ്രണയം ഇവരെ ബാധിച്ചിട്ടുണ്ടാവും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഭ്രാന്തമായ അവസ്ഥയിലേക്കാണ് ഇവരെ ബ്രേക്ക് അപ്പ് എത്തിയ്ക്കുന്നത്.

 മിഥുനം (മെയ് 21- ജൂണ്‍ 20)

മിഥുനം (മെയ് 21- ജൂണ്‍ 20)

എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം എന്നതാണ് പ്രണയത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ പലപ്പോഴും പല കാര്യങ്ങളിലും ഇത്തരക്കാര്‍ക്ക് സുതാര്യത ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ പ്രണയബന്ധം തകരാന്‍ വല്യ സമയമൊന്നും ഇവരുടെ കാര്യത്തില്‍ വേണ്ട.

 കര്‍ക്കിടകം (ജൂണ്‍ 21- ജൂലൈ 22)

കര്‍ക്കിടകം (ജൂണ്‍ 21- ജൂലൈ 22)

സെന്‍സിറ്റീവ് ആയി പ്രണയിക്കുന്നവരാണ് ഇത്തരക്കാര്‍. തന്റെ പങ്കാളിയെ ഒരു തരത്തിലും കൈവിടില്ലെന്ന ചിന്തയായിരിക്കും ഇവരുടേത്. എന്നാല്‍ ബന്ധം തകര്‍ന്നാല്‍ അതുണ്ടാക്കുന്ന പ്രയാസം ജീവിതകാലം മുഴുവന്‍ ഇവരെ പ്രണയത്തില്‍ നിന്നും അകറ്റും.

English summary

This Is How Different Zodiac Signs React After A Break-Up

Astrology plays a big part in controlling the bruised and the broken heart. Let’s see how.
Story first published: Monday, June 27, 2016, 12:26 [IST]