ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

Posted By:
Subscribe to Boldsky

സ്ത്രീകളെ സംബന്ധിച്ചടത്തോളം ആര്‍ത്തവകാലം അത്ര സുഖകരമായ സമയമായിരിയ്ക്കില്ല. ശാരീരികപ്രശ്‌നങ്ങള്‍ക്കു പുറമെ മൂഡുമാറ്റം പോലെയുള്ളവയും സാധാരണം.

ആര്‍ത്തവകാലത്ത് ഇതുകൊണ്ടുതന്നെ ഗേള്‍ഫ്രണ്ടിനോടിടപെടുന്ന പുരുഷന്മാരും ശ്രദ്ധിയ്ക്കണം. പല കാര്യങ്ങളും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതുകൊണ്ടുതന്നെ ഇത്തരം ഘട്ടങ്ങളില്‍ ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

അവരെപ്പറ്റി തമാശ പറഞ്ഞു കളിയാക്കരുത്. സാധാരണ സമയത്ത് എല്ലാം തമാശയായെടുക്കുന്ന ഇവര്‍ പെട്ടെന്നു പിണങ്ങിയെന്നോ കരഞ്ഞെന്നോ വരാം.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

അവളുടെ രൂപത്തെപ്പറ്റിയോ മറ്റോ തമാശയായെങ്കിലും നെഗറ്റീവായി ഒന്നും പറയാതിരിയ്ക്കുക. ഇത് ഈ സമയത്ത് അവളുടെ ആത്മവിശ്വാസം കെടുത്തും.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ഈ സമയത്ത് ഇവര്‍ക്കു പുറത്തേയ്ക്കു പോകാനോ സാമൂഹ്യമായി ഇടപെടാനോ താല്‍പര്യം കാണില്ല. ഇക്കാര്യം മനസില്‍ വയ്ക്കുക. അവരെ നിര്‍ബന്ധിയ്ക്കാതിരിയ്ക്കുക.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

സെക്‌സടക്കം അവള്‍ക്കു താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ക്കായി നിര്‍ബന്ധിയ്ക്കാതിരിയ്ക്കുക. ഇത് ഏറെ പ്രധാനം.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ചിലപ്പോള്‍ അകാരണമായി അവള്‍ ദേഷ്യപ്പെട്ടെന്നിരിയ്ക്കാം, മുഖം വീര്‍പ്പിച്ചു പിടിച്ചെന്നിരിയ്ക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവളോട് നയത്തില്‍ ഇടപെടുക. ഇതേ രീതിയില്‍ തിരിച്ചടിയ്ക്കാതെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവവേദനയെപ്പറ്റിയോ അസുഖകരമായ അവസ്ഥയെപ്പറ്റിയോ പറയുമ്പോള്‍ ഇത് അത്ര വലിയ കാര്യമല്ലെന്ന മട്ടില്‍ പെരുമാറരുത്. ഇത് അവരോടു നിങ്ങള്‍ അവഗണന കാണിയ്ക്കുന്നുവെന്ന ഗണത്തില്‍ പെടും. മാനസികമായി നിങ്ങളോട് അകല്‍ച്ചയുണ്ടാകും.

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലായിരിയ്ക്കും സ്ത്രീകള്‍ ഈ ഘട്ടത്തില്‍. ഇത് മനസിലാക്കി തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് വേണ്ടത്, അല്ലാതെ നിങ്ങള്‍ക്കുള്ള സഹായങ്ങള്‍ കൂടി ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷിയ്ക്കരുത്.

English summary

Things You Should Avoid When Your Girlfriend In On Her Periods

Things You Should Avoid When Your Girlfriend In On Her Periods. Read more to know about,
Story first published: Friday, July 15, 2016, 14:17 [IST]
Subscribe Newsletter