നമുക്കിടയില്‍ നിലനില്‍ക്കുന്ന ചില പ്രണയ ബന്ധങ്ങള്‍

Posted By:
Subscribe to Boldsky

ബന്ധങ്ങള്‍ക്കുള്ള പ്രാധാന്യം ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. വിദേശ സംസ്‌കാരത്തെ അപ്പാടെ സ്വീകരിക്കാനാണ് നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിയുടെ ജീവിത പശ്ചാത്തലമനുസരിച്ചും ബന്ധങ്ങളില്‍ വ്യത്യസ്തത കാണാം എന്നതാണ് പ്രത്യേകത.

എന്നാല്‍ നമ്മുടെ രാജ്യത്ത് മാത്രം കണ്ടു വരുന്ന പ്രണയ-വിവാഹ ബന്ധങ്ങളുണ്ട്. ഇതെന്താ ഇങ്ങനെ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം പല ബന്ധങ്ങളും ഇപ്പോള്‍ താഴെ പറയുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നത് തന്നെയാണ് കാര്യം.

പണമാണ് ഏറ്റവും പ്രധാനം

പണമാണ് ഏറ്റവും പ്രധാനം

പലപ്പോഴും പണമാണ് ഏറ്റവും പ്രധാനം എന്ന ചിന്തയാണ് ഇന്നത്തേതില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ആത്മാര്‍ത്ഥതയ്ക്കു പകരം പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതിലാകും പലരും സ്‌നേഹം കണ്ടെത്തുന്നത്.

 ഏത് കാര്യത്തിനും ബന്ധുക്കള്‍

ഏത് കാര്യത്തിനും ബന്ധുക്കള്‍

ഏത് കാര്യത്തിലും ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്നത് നല്ലതാണ്. എന്നാല്‍ ഏത് കാര്യത്തിനും ബന്ധുക്കളെയും അച്ഛനമ്മമാരേയും ഇടപെടുത്തുന്നത് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കും.

 സ്വന്തം കാര്യം സിന്ദാബാദ്

സ്വന്തം കാര്യം സിന്ദാബാദ്

പലപ്പോഴും സ്വന്തം കാര്യം എന്ന ചിന്ത വിവാഹ ജീവിതത്തില്‍ അല്ലെങ്കില്‍ പ്രണയ ജീവിതത്തില്‍ വരുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പങ്കാളിയുടെ പൂര്‍ണനിയന്ത്രണത്തില്‍ ആവുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

 പങ്കാളിയെ ശ്രദ്ധിക്കാന്‍ സമയമില്ല

പങ്കാളിയെ ശ്രദ്ധിക്കാന്‍ സമയമില്ല

പങ്കാളിയെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതാണ് മറ്റൊന്ന. ജോലിത്തിരക്കോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അവരുമായി സമയം ചിലവഴിക്കാനോ സംസാരിക്കാനോ പലരും ശ്രമിക്കാറില്ല.

ആത്മബന്ധമില്ലാത്ത ദാമ്പത്യം

ആത്മബന്ധമില്ലാത്ത ദാമ്പത്യം

പങ്കാളികള്‍ തമ്മില്‍ പരസ്പര ബന്ധമില്ലാത്ത അവസ്ഥയായിരിക്കും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇവരാകട്ടെ ഇവരുടെ ജീവിതം മുഴുവന്‍ യാന്ത്രികമായി ജീവിച്ചു തീര്‍ക്കുന്നു.

 സന്തോഷത്തോടു കൂടിയുള്ള ജീവിതം

സന്തോഷത്തോടു കൂടിയുള്ള ജീവിതം

ഏറ്റവും വിജയകരമായി ദാമ്പത്യം ആഘോഷിക്കുന്നവരായിരിക്കും ഇവര്‍. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധവും പരസ്പര വിശ്വാസവുമാണ് ഇത്തരം ബന്ധത്തിലൂടെ പ്രകടമാകുന്നത്.

English summary

Six types of relationships you will find only in India

There are basically 6 types of relationships you are going to find in urban India, or so says the author of the recently launched book, ‘Dating & Marriage Diaries in Urban India’.
Story first published: Friday, March 18, 2016, 17:24 [IST]
Subscribe Newsletter