ഈ പ്രണയം 'ടൈംപാസ്' ആവുമോ?

Posted By:
Subscribe to Boldsky

ഇന്നത്തെ തലമുറയില്‍ പ്രണയവും പ്രണയബന്ധങ്ങളും സാധാരണമാണ്. ആത്മാര്‍ത്ഥമായ പല പ്രണയങ്ങളും ഉണ്ടെങ്കിലും പകുതിയിലധികവും അഡ്ജസ്റ്റ്‌മെന്റ് പ്രണയങ്ങള്‍ക്ക് വഴി മാറുന്നു. ന്യൂ ജനറേഷന്‍ കാറ്റഗറിയില്‍ പെടുന്ന പലരുടേയും പ്രണയങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് പ്രണയങ്ങളായി വഴിമാറുന്നു. എന്താണ് ഇതിനു കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ?

അനശ്വരമായ ഒരുപാട് പ്രണയങ്ങള്‍ക്ക് വാതില്‍ തുറന്ന നാടാണ് നമ്മുടേത്. എന്നാല്‍ ഇന്നത്തെ തലമുറ സിനിമകളിലെ പ്രണയത്തിനു നല്‍കുന്ന പ്രാധാന്യം പോലും സ്വന്തം പ്രണയത്തിനു നല്‍കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ എന്നു കരുതുന്നവര്‍ നമുക്കിടയില്‍ ചുരുക്കമല്ല. എങ്കിലും ഇതിലുമുണ്ടാകും ഇപ്പോഴും പരസ്പരം ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍.

എന്തൊക്കെയാണെങ്കിലും പ്രണയം എല്ലാവരേയും ജീവനു തുല്യം മോഹിപ്പിക്കുന്ന ഒന്നാണ്. പല ബന്ധങ്ങളും തകരാതിരിക്കാന്‍ പല അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും തയ്യാറാകുന്നവരും ചില്ലറയല്ല. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ബ്രേക്ക്അപ് എന്ന അവസ്ഥയിലേക്കെത്തുന്നതും സാധാരണം. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ പ്രമയ ബന്ധം തകരാന്‍ കാരണം എന്നു നോക്കാം.

പരസ്പര വിശ്വാസമില്ലായ്മ

പരസ്പര വിശ്വാസമില്ലായ്മ

ബന്ധങ്ങളില്‍ പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ വന്നാല്‍ ആ ബന്ധം അധികകാലം മുന്നോട്ട് പോകില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പ്രണയ ബന്ധത്തില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വിശ്വാസം.

എപ്പോഴുമുള്ള വിമര്‍ശനം

എപ്പോഴുമുള്ള വിമര്‍ശനം

എന്തിനും ഏതിനും പങ്കാളിയെ വിമര്‍ശിക്കുന്നത് അത്ര നല്ല ശീലമല്ല. മാത്രമല്ല അമിത ദേഷ്യവും ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കും.

പരസ്പര ചേര്‍ച്ചയില്ലായ്മ

പരസ്പര ചേര്‍ച്ചയില്ലായ്മ

പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലൂടെ ബന്ധങ്ങളില്‍ ചേര്‍ച്ചയില്ലെന്ന തോന്നല്‍ ശക്തമാകും. മാത്രമല്ല ഭാവി ജീവിതത്തെ കുറിച്ചുള്ള ആകുലതകള്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

കള്ളത്തരങ്ങള്‍

കള്ളത്തരങ്ങള്‍

പ്രണയ പങ്കാളിയില്‍ നിന്ന് ചെറിയ കാര്യങ്ങള്‍ പോലും ഒളിച്ചു വെയ്ക്കുന്ന സ്വഭാവം പലപ്പോഴും ബ്രേക്ക് അപ്പിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്.

അടക്കി ഭരിക്കുക

അടക്കി ഭരിക്കുക

താന്‍ പ്രണയിക്കുന്നയാള്‍ തന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന നിര്‍ബന്ധം പലപ്പോഴും ബന്ധങ്ങളുടെ തകര്‍ച്ചയുടെ പ്രത്യക്ഷ ലക്ഷണമാണ്. ഇത് പ്രണയബന്ധം തുടക്കത്തില്‍ തന്നെ ഇല്ലാതാകാന്‍ കാരണമാകും.

English summary

Signs Your Relationship Is Bound to Fail

So you can assess your own relationship, here are 5 predictors of relationship failure.
Story first published: Tuesday, January 12, 2016, 17:04 [IST]