For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം വഴി പിരിയുന്നു....

|

വിവാഹത്തിന്റെ കാര്യം പറയുകയാണെങ്കില്‍ പ്രണയവിവാഹവും അറേഞ്ച്‌ഡ്‌ വിവാഹവും എന്നീ രണ്ടു ഗണങ്ങളില്‍ പെടുത്താം. ഏതു വിവാഹത്തിലെങ്കിലും പരാജയവും വിജയവുമെല്ലാം സ്വാഭാവികം.

എന്നാല്‍ ചിലപ്പോഴെങ്കിലും പറയാം, പ്രണയവിവാഹങ്ങള്‍ കൂടുതല്‍ പരാജയപ്പെടുമെന്ന്‌. ഇത്‌ നടക്കാന്‍ സാധ്യത കുറയേണ്ടതാണ്‌. എങ്കിലും സാധ്യതകള്‍ കുറയുന്നില്ലെന്നതാണ്‌ വാസ്‌തവം.

പ്രണയവിവാഹങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍ പലതുണ്ട്‌. ഇവയില്‍ ചിലതിനെക്കുറിച്ചറീയു,

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

ഒരുമിച്ചു ജീവിയ്‌ക്കുമ്പോഴാണ്‌ പല കാര്യങ്ങളിലും പൊരുത്തപ്പെടാനാകുന്നില്ലെന്നു തിരിച്ചറിയുക. അറേഞ്ചഡ്‌ വിവാഹമെങ്കില്‍ പരസ്‌പം പൊരുത്തപ്പെടാന്‍ കൂടുതല്‍ ശ്രമമുണ്ടാകും. എന്നാല്‍ പ്രണയവിവാഹമെങ്കില്‍ ഇത്തരം പൊരുത്തപ്പെടലിന്‌ സാധ്യത കുറവാണ്‌.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയിക്കുമ്പോള്‍ രണ്ടു വ്യക്തികള്‍ മാത്രമായിരിയ്‌ക്കാം, എന്നാല്‍ വിവാഹത്തോടെ കുടുംബവും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ഇടയ്‌ക്കു കയറും. ഇതു പല പ്രണയവിവാഹങ്ങളുടേയും ചിറകൊടിയ്‌ക്കും.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയിക്കുമ്പോള്‍ കാണിയ്‌ക്കുന്ന പ്രണയതീക്ഷ്‌ണതയും പ്രണയഭ്രാന്തുമൊന്നും യഥാര്‍ത്ഥ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഇതേ രീതിയില്‍ ഉണ്ടാകണമെന്നില്ല. ഇതു പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കും. ഇതുപോലെയായിരുന്നില്ലല്ലോ മുന്‍പെന്ന ചിന്ത.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

കാമുകി ഭാര്യയും കാമുകന്‍ ഭര്‍ത്താവുമാകുമ്പോള്‍ വ്യക്തികളില്‍ മാറ്റങ്ങളും പതിവ്‌. ഇത്‌ ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവില്ലെന്നു വന്നാല്‍ അവിടെ തീരും പ്രണയവിവാഹത്തിന്റെ രസം.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയിക്കുമ്പോള്‍ പങ്കാളിയുടെ വാശികളും ശാഠ്യങ്ങളുമെല്ലാം സാധിച്ചു കൊടുത്തിരുന്ന പങ്കാളി വിവാഹശേഷം ഇതിനു തയ്യാറായില്ലെന്നു വരും. ഇതും പല പ്രണയവിവാഹങ്ങളിലും പരാജയമുണ്ടാക്കുന്ന ഒന്നാണ്‌.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രണയവിവാഹത്തിന്റെ ഏറ്റവും വലിയ വശം പ്രണയമാണ്‌. ഇത്‌ ജീവിതത്തില്‍ ചോര്‍ന്നു പോകുന്നത്‌ പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക്‌ വലിയൊരു പ്രശ്‌നം ത്‌ന്നെയാണ്‌. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ഇത്‌ അത്ര വലിയ പ്രശ്‌നമാകില്ല. കാരണം മുന്‍പ്‌ പ്രണയമില്ലാതിരുന്നതു കൊണ്ടുതന്നെ.

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രണയവിവാഹവും പരാജയത്തിലേയ്‌ക്ക്‌......

പ്രതീക്ഷകള്‍ അമിതമാകുന്നതു പ്രശ്‌നം തന്നെയാണ്‌. പ്രണയവിവാഹത്തില്‍ ഇത്‌ അല്‍പം കൂടുതലാകുമെന്നു പറയാം. കാരണം പ്രണയാനുഭവങ്ങള്‍ തന്നെ. പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ പരസ്‌പരം പ്രശ്‌്‌നങ്ങളുണ്ടാകുന്നത്‌ സ്വാഭാവികം.

English summary

Reasons For Love Marriage Failure

Here are some of the reasons for love marriage failure. Read more to know about,
Story first published: Tuesday, July 26, 2016, 8:33 [IST]
X
Desktop Bottom Promotion