For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയത്തിന് ഉയരം തടസ്സമായിരുന്നോ?

|

പ്രണയിച്ചയാളെ വിവാഹം കഴിയ്ക്കാന്‍ നിങ്ങളുടെ മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് നിങ്ങളുടെ ഉയരക്കുറവാണോ? മാത്രമല്ല ഇത് പലപ്പോഴും നിങ്ങളില്‍ തന്നെ അപകര്‍ഷതാബോധം സൃഷ്ടിക്കും. എന്തിനധികം ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാന്‍ പോലും പലപ്പോഴും നമ്മുടെ ഉയരക്കുറവ് പ്രശ്‌നമായിരിക്കും.

എന്നാല്‍ ചില പൊടിക്കൈകളിലൂടെ നമുക്ക് ഉയരക്കുറവെന്ന പ്രശ്‌നം പരിഹരിക്കാം. നീളമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. നിങ്ങള്‍ക്കറിയാമോ ചെറുത് എപ്പോഴും സുന്ദരവും സെക്‌സിയുമായിരിക്കും. അവള് വേണ്ടടാ.....

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതെന്തെന്നു വെച്ചാല്‍ ശരീരത്തിന്റെ വണ്ണം വര്‍ദ്ധിക്കാതെ നോക്കുക. ഇത് പലപ്പോഴും ഉയരം കുറഞ്ഞവര്‍ക്ക് എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുള്ളതാണ്. ഉയരം കുറഞ്ഞവര്‍ക്ക് ഉയരം കൂടി പുരുഷന്‍മാരെ വിവാഹം കഴിയ്ക്കാനും പ്രണയിക്കാനും വേണ്ടി ചെയ്യേണ്ട ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹൈഹീല്‍സ് വേണ്ട

ഹൈഹീല്‍സ് വേണ്ട

ഹൈഹീല്‍സ് ആയിരിക്കും പലപ്പോഴും ഉയരം കുറഞ്ഞവരുടെ ഏക ആശ്രയം. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

ഇറക്കമുള്ള വസ്ത്രം ധരിയ്ക്കുക

ഇറക്കമുള്ള വസ്ത്രം ധരിയ്ക്കുക

ഇറക്കമുള്ള വസ്ത്രം ധരിയ്ക്കുന്നതും ഉയരം കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകും. മാത്രമല്ല വസ്ത്രങ്ങളുടെ ഡിസൈനും തയ്ക്കുന്ന രീതിയും ഉയരം കൂടുതല്‍ തോന്നിപ്പിക്കുന്ന വിധത്തിലാവുന്നത് നല്ലതാണ്.

വസ്ത്രത്തിലെ ഡിസൈന്‍

വസ്ത്രത്തിലെ ഡിസൈന്‍

വലിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ഉയരക്കുറവിനെ എടുത്ത് കാണിയ്ക്കും. മാത്രമല്ല നീളത്തില്‍ വരകളുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

മുടികെട്ടുന്നതിലും ശ്രദ്ധ

മുടികെട്ടുന്നതിലും ശ്രദ്ധ

മുടി കെട്ടുന്ന കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുക. ഉയരം കുറഞ്ഞവര്‍ മുടി അഴിച്ചിടുന്നതും ഉയരം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും. മാത്രമല്ല മുടി നീളമുള്ള മുടിയാണെങ്കില്‍ മുടി പിന്നിയിടുന്നതും ഉയരക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.

 വസ്ത്രത്തിന്റെ ഇറക്കം

വസ്ത്രത്തിന്റെ ഇറക്കം

കാലുകള്‍ കാണുന്ന വസ്ത്രങ്ങള്‍ ഇടാന്‍ മടിയുള്ളവരാണെങ്കില്‍ ഇനി അതിന് മടിക്കേണ്ട ആവശ്യമില്ല. കാരണം കാലുകള്‍ കാണുന്ന വസ്ത്രം പലപ്പോഴും നിങ്ങള്‍ ഉയരമുള്ളവരായി തോന്നാന്‍ സഹായിക്കും. എന്നാല്‍ കാലുകളുടെ അമിതവണ്ണം കുറച്ചതിനു ശേഷം മാത്രം ഇത്തരമൊരു പരീക്ഷണത്തിന് ഏര്‍പ്പെടുക.

ശരീരത്തിന്റെ ആകാരവടിവനുസരിച്ച്

ശരീരത്തിന്റെ ആകാരവടിവനുസരിച്ച്

എന്ത് വസ്ത്രവും വലിച്ചു വാരി ഇടാം എന്ന നിങ്ങളുടെ ധാരണ തെറ്റാണ്. ഇത് പലപ്പോഴും ഉയരം ഒന്നു കൂടി കുറഞ്ഞ് കാണാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഷേപ്പനുസരിച്ച് മാറ്റം വരുത്തിയ വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്.

 അമിതവണ്ണം പ്രശ്‌നമാകുമ്പോള്‍

അമിതവണ്ണം പ്രശ്‌നമാകുമ്പോള്‍

പലപ്പോഴും അമിതവണ്ണം പ്രശ്‌നമാണ് ഉയരം കുറഞ്ഞവര്‍ക്ക്. അതുകൊണ്ട് തന്നെ ശരീരം തടി വെയ്ക്കാതെ സൂക്ഷിക്കുക. അത് മാത്രമാണ് ഉയരം കുറവുള്ളവര്‍ പ്രധാനമായും ചെയ്യേണ്ടത്.

English summary

Is low height hurdle for love

Is low height a hurdle for your love? Don't worry here are some proper solution for your problem.
Story first published: Friday, February 12, 2016, 14:43 [IST]
X
Desktop Bottom Promotion